മമ്മൂട്ടിക്ക് വേണ്ടി രാജമൗലിയും കട്ട വെയിറ്റിംഗ്, ഇങ്ങനെ ഒരു മലയാള ചിത്രം ഇതാദ്യം

25

ഇന്ത്യൻ സിനിമയിൽ കോടികൾ ചെലവഴിച്ച് അത്ഭുതകരമായ സെറ്റുകളിൽ സിനിമ ചിത്രീകരിക്കുന്നവരിൽ മുൻപന്തിയിൽ സ്ഥാനം ഉറപ്പിച്ചിരിക്കുന്ന സംവിധായകനാണ് എസെസ് രാജമൗലി. മഗധീര, ബാഹുബലി, ബാഹുബലി 2, ഈച്ച തുടങ്ങിയവ ഒരുക്കിയത് എസ്എസ് രാജമൗലിയാണ്.

Advertisements

അദ്ദേഹത്തെപ്പോലും അമ്പരപ്പിക്കുന്ന തരത്തിലാണ് മലയാളത്തിൽ രണ്ട് സിനിമകൾ ഒരുങ്ങുന്നത്. ഒന്ന് മാമാങ്കവും രണ്ട് കുഞ്ഞാലി മരയ്ക്കാറും. എം പത്മകുമാർ സംവിധാനം ചെയ്യുന്ന മാമാങ്കം റിലീസിനൊരുങ്ങുകയാണ്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

തെലുങ്കിൽ ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്തിരിക്കുന്നത് അല്ലു അരവിന്ദ് ആണ്. തെലുങ്ക് താരങ്ങളും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. രാജമൗലി, ചിരഞ്ജീവി എന്നിവരും മമ്മൂട്ടിയുടെ മൂന്നാമത്തെ ചരിത്രവേഷത്തിനായി കാത്തിരിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ.

മമ്മൂട്ടിയുടെ പോരാട്ട രംഗങ്ങൾ ഈ സിനിമയുടെ ഹൈലൈറ്റായിരിക്കും. ശ്യാം കൌശലാണ് ആക്ഷൻ കോറിയോഗ്രാഫി നിർവഹിക്കുന്നത്. ഒരു വടക്കൻ വീരഗാഥയിലും പഴശ്ശിരാജയിലും കണ്ടതിനേക്കാൾ വലിയ കാഴ്ചകൾ മാമാങ്കത്തിൽ ദർശിക്കാം.

Advertisement