‘പിങ്ക്’ മലയാളം റീമേക്കില്‍ മമ്മൂട്ടി; വക്കീലായി മെഗാസ്റ്റാര്‍ മിന്നിക്കുമെന്ന് ആരാധകര്‍

25

അമിതാഭ് ബച്ചന്‍ നായകനായ, ഹിന്ദിയില്‍ മികച്ച വിജയം നേടിയ ‘പിങ്ക്’ ഇപ്പോള്‍ വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയാണ്. തമിഴില്‍ അജിത്തിനെ നായകനാക്കി എച്ച്‌ വിനോദ് ‘നേര്‍ക്കൊണ്ട പാര്‍വ്വൈ’ എന്ന പേരില്‍ ആ സിനിമയെടുത്ത് വന്‍ വിജയം സൃഷ്ടിച്ചു.

Advertisements

ഇപ്പോള്‍ തെലുങ്കിലേക്കും പിങ്ക് റീമേക്ക് ചെയ്യുകയാണ്. പവന്‍ കല്യാണ്‍ ആയിരിക്കും ചിത്രത്തിലെ നായകന്‍.
സ്ത്രീ സുരക്ഷയെക്കുറിച്ച്‌ ശക്തമായ സന്ദേശം മുന്നോട്ടുവയ്ക്കുന്ന ‘പിങ്ക്’ മലയാളത്തിലേക്ക് റീമേക്ക് ചെയ്യാനുള്ള സാധ്യതകളെക്കുറിച്ച്‌ വിവിധ നിര്‍മ്മാതാക്കള്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ മമ്മൂട്ടിയെ നായകനാക്കി ഈ സിനിമ റീമേക്ക് ചെയ്താല്‍ ഗംഭീരമായിരിക്കും എന്ന അഭിപ്രായമാണ് എല്ലാവര്‍ക്കുമുള്ളത്.

വക്കീല്‍ വേഷത്തില്‍ മമ്മൂട്ടി എത്തിയപ്പോഴൊക്കെ തിയേറ്ററുകള്‍ ഇളകിമറിഞ്ഞിട്ടുണ്ട് എന്നതാണ് അതിന് കാരണം.
യഥാര്‍ത്ഥ ജീവിതത്തിലും അഭിഭാഷകനായ മമ്മൂട്ടി തന്നെയാണ് പിങ്കിന്‍റെ റീമേക്കില്‍ നായകനാകാന്‍ ഏറ്റവും യോജ്യനെന്നാണ് ആരാധകരും പറയുന്നത്. എന്നാല്‍ ഒരു പ്രൊജക്‌ട് എന്ന രീതിയില്‍ ഇത് രൂപപ്പെട്ടിട്ടില്ല. ഉടന്‍ തന്നെ മലയാളത്തിലും പിങ്ക് റീമേക്ക് ചെയ്യപ്പെടുമെന്നും മമ്മൂട്ടി നായകനാകുമെന്നും പ്രതീക്ഷിക്കാം.

അനിരുദ്ധ റോയ് ചൌധരി സംവിധാനം ചെയ്ത പിങ്കില്‍ ബിഗ്ബിയെക്കൂടാതെ തപ്‌സി പന്നു, കീര്‍ത്തി കുല്‍‌ഹാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നേര്‍ക്കൊണ്ട പാര്‍വൈയില്‍ അജിത്തിനൊപ്പം വിദ്യാ ബാലന്‍, ശ്രദ്ധ ശ്രീനാഥ്, രംഗരാജ് പാണ്ഡേ തുടങ്ങിവര്‍ വേഷമിട്ടു.

Advertisement