ബോളിവുഡ് സിനിമയിലെ നായികമാരും ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ കളിക്കാരും തമ്മിൽ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്ന തുമെല്ലാം പണ്ടുമതലേയുള്ള കാഴ്ചയാണ്. അസ്ഹറുദ്ദീൻ സംഗീത ബിജാലാനി, വീരാട് കോലി അനുഷ്‌ക ഹാർദ്ദിക് പാണ്ഡെ നടാഷ തുടങ്ങി നിരവധി പേർ അതിന് ഉദ്ദാഹരണമാണ്.
അതിൽ ചിലരുടെ ദാമ്പത്യം ഇപ്പോഴും വിജയകരമായി പോവുമ്പോൾ പകുതി വഴിയിൽ ദാമ്പത്യം ഉപേക്ഷിച്ച് പിരിഞ്ഞവരും ആക്കുട്ട ത്തിൽ ഉണ്ട്. 2017 മുതൽ ക്രിക്കറ്റ് താരം സഹീർ ഖാനും ഈ ലിസ്റ്റിൽ ഇടം നേടിയിരുന്നു. നടി സാഗരിക ഘട്ട്ഗെയെ ആണ് സഹീർ ഖാൻ വിവാഹം കഴിച്ചിരിക്കുന്നത്. മുൻ ഫാസ്റ്റ് ബോളറായിരുന്ന സഹീർ ഖാൻ ക്രിക്കറ്റിന്റെ കരിയറിൽ വിജയിച്ച ആളാണ്.
Also Read
കുട്ടി ഉടുപ്പിട്ട് സുന്ദരിയായി കിടിലൻ ലുക്കിൽ പ്രിയ മണി, അടിപൊളയെന്ന് ആരാധകർ
എന്നാൽ അദ്ദേഹത്തിന് പരാജയപ്പെട്ട് പോയൊരു പ്രണയത്തെ കുറിച്ചുള്ള കഥയാണ് ഇപ്പോൾ പ്രചരിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് നടി ഇഷ ശർവാനിയുമായി താരം പ്രണയത്തിലായിരുന്നു. മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ഇഷ ശർവാനി. ഫഹദ് ഫാസിലിന്റെ നായികയായി ഇയ്യോബിന്റെ പുസ്തകം എന്ന സിനിമയിൽ ഇഷ അഭിനയിച്ചിരുന്നു.
മാർത്ത എന്ന കഥാപാത്രമായിരുന്നു ചിത്രത്തിൽ നടി അവതരിപ്പിച്ചത്. അതേ സമയം എട്ട് വർഷത്തോളം നീണ്ട പ്രണയം ഉണ്ടായിരുന്നെങ്കിലും സഹീർ ഖാനും ഇഷ ശർവാനിയും തമ്മിൽ വേർപിരിയുക ആയിരുന്നു. അതിന് ശേഷമാണ് ചക് ദേ ഇന്ത്യ എന്ന സിനിമയിലൂടെ ശ്രദ്ധേയായ നടി സാഗരികയുമായി സഹീർ ഖാൻ ഇഷ്ടത്തിലാവുന്നത്. ഒരു ചടങ്ങിൽ വെച്ച് 2005 ലാണ് സഹീർ ഖാനും ഇഷ ശർവാനിയും തമ്മിൽ ആദ്യം കണ്ടുമുട്ടുന്നത്.
അതിന് ശേഷം ഇരുവരും നല്ല സുഹൃത്തുക്കളായി മാറിയിരുന്നു. പതിയെ സൗഹൃദം പ്രണയമായി വളർന്നു. സഹീറിനും ഇഷ്ടയ്ക്കും ഒരുപോലെ തന്നെ പ്രണയം വരികയും പരസ്പരം പ്രൊപ്പോസ് ചെയ്യുകയും ചെയ്തു. ശേഷം എട്ട് വർഷങ്ങളോളം ആ പ്രണയം നീണ്ടു. സഹീറിന്റെ കളി നടക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയങ്ങളിൽ ഇഷയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.
ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ രണ്ടാളും ഒരുമിച്ച് ജീവിക്കാനും തീരുമാനിച്ചു. ഇരുവരും പ്രണയം ഔദ്യോഗികമായി തന്നെ പറഞ്ഞെങ്കിലും വിവാഹത്തെ കുറിച്ച് വ്യക്തമാക്കിയില്ല. ഇതോടെ പല അഭ്യൂഹങ്ങളും പ്രചരിച്ചു. 2011 ലെ ലോകകപ്പ് നടക്കുന്ന സമയത്തും സഹീർ ഖാൻ ഇഷ വിവാഹത്തെ കുറിച്ചുള്ള വാർത്തകളായിരുന്നു സജീവമായത്. പക്ഷേ വിധി അവരെ ഒന്നിപ്പിച്ചില്ല.
ലക്ഷക്കണക്കിന് ആരാധകരെ നിരാശരാക്കി കൊണ്ടാണ് ഇരുവരും വേർപിരിഞ്ഞത്. 2012 ലാണ് സഹീറുമായി താൻ പിരിഞ്ഞെന്ന് ഔദ്യോഗികമായി ഇഷ ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയത്. പിരിയാനുണ്ടായ കാരണത്തെ കുറിച്ച് അന്ന് നടി പറഞ്ഞില്ലെങ്കിലും സഹീർ എന്നും തന്റെ സുഹൃത്ത് ആയിരിക്കുമെന്ന് ഇഷ വ്യക്തമാക്കി. ഇഷയുമായിട്ടുള്ള പ്രണയം പരാജയമായി നിൽക്കുന്ന കാലത്താണ് സഹീർ ഖാൻ സഗരികയുമായി ഇഷ്ടത്തിലാവുന്നത്.
എന്നാൽ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങൾ ഇരുവരും രഹസ്യമാക്കി വെച്ചിരുന്നാൽ എപ്പോഴാണ് രണ്ടാളും പ്രണയത്തിലായതെന്ന കാര്യം വ്യക്തമല്ല. സഹീർ ക്രിക്കറ്റിലും സാഗരിക സിനിമയിലും ശ്രദ്ധിച്ചിരുന്ന കാലത്താണ് താരങ്ങൾ പ്രണയത്തിലായിരുന്നത്. ഇരുവർക്കുമിടയിൽ കോമൺ ആയി സുഹൃത്തുക്കൾ ഉള്ളതിനാൽ കൂടി കാഴ്ചകൾ ഒക്കെ വാർത്തകളിൽ നിറഞ്ഞില്ല. ആദ്യം സുഹൃത്തുക്കളായി പരിചയപ്പെട്ടെങ്കിലും വൈകാതെ രണ്ടാളും അടുപ്പത്തിലായി.
മാധ്യമങ്ങളിൽ വരാതിരിക്കാൻ പരമാവധി ഇരുവരും പ്രണയം രഹസ്യമാക്കി വെച്ചിരുന്നു. കാലങ്ങൾക്ക് ശേഷമാണ് താൻ വിവാഹി തനാവാൻ പോവുകയാണെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയത്. 2017 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുന്ന സമയമാണത്. തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞെന്നുള്ള കാര്യം ഇരുവരും സോഷ്യൽ മീഡിയ പേജുകളിലൂടെ അറിയിച്ചു.
കൈയിലെ ഡയമണ്ട് റിംഗ് കാണിച്ച് സഹീറിനൊപ്പമുള്ള സെൽഫി പങ്കുവെച്ചാണ് സാഗരിക എത്തിയത്. അങ്ങനെ 2017 ഡിസംബർ പതിനാലിന് ഇരുവരും വിവാഹിതരായത്.