മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിനും തിളങ്ങി നിൽക്കുന്ന താര സുന്ദരിയാണ് നടി പ്രീതാ പ്രദീപ്. നൃത്തവേദിയിൽ നിന്നായിരുന്നു താരം അഭിനയ രംഗത്തേക്കെത്തിയത്. എല്ലാതരം കഥാപാത്രങ്ങളും വഴങ്ങുമെന്ന് പ്രീത തെളിയിച്ചിരുന്നു. ചാനൽ പരിപാടികളിലും സജീവമാണ് ഈ താരം.
വിവേകുമായുള്ള പ്രണയ വിവാഹത്തിന് ശേഷവും അഭിനയ രംഗത്ത് സജീവമാണ് പ്രീത. മൂന്നുമണി എന്ന സീരിയലിലെ വില്ലത്തി വേഷം അവതരിപ്പിച്ച് പ്രീത ജനങ്ങളുടെ ഇഷ്ടം നേടി എടുത്തിരുന്നു. വില്ലത്തി വേഷങ്ങൾക്കൊപ്പം നിരവധി സീരിയലുകളിൽ നായികയായിട്ടും സഹതാരമായിട്ടുമൊക്കെ പ്രീത അഭിനയിച്ച് കഴിഞ്ഞു.
നടി എന്നതിലുപരി നർത്തകി കൂടിയായ പ്രീത രണ്ട് വർഷം മുൻപാണ് വിവാഹിതയായത്. ഏറെ കാലത്തെ സൗഹൃദത്തിനും പ്രണയത്തിനുമൊടുവിലായിരുന്നു പ്രീതയും വിവേകും തമ്മിലുള്ള വിവാഹം നടക്കുന്നത്.
സൺഡേ ഹോളിഡേ എന്ന സിനിമയിലും താരം ശ്രദ്ധേയമായ വേഷത്തിൽ തന്നെയാണ് എത്തിയത്. അത് കൂടാതെ ഉയരെ, പ്രേമസൂത്രം തുടങ്ങിയ ചിത്രങ്ങളിലും പ്രീത അഭിനയിച്ചിട്ടുണ്ട്. അഭിനേത്രി മാത്രമല്ല, താൻ ഒരു നർത്തകിയും അവതാരികയും കൂടി ആണെന്ന് പ്രീത പല തവണ തെളിയിച്ചിട്ടുണ്ട്.
ഇപ്പോഴിതാ താരത്തിന്റേതായി ഒരു അഭിമുഖം ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിൽ ആണ് തന്റെ ജീവിതത്തിൽ നടന്ന രസകരമായ ഒരു സംഭവം പ്രീത വെളിപ്പെടുത്തുന്നത്. വളരെ രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമാണ് ആണ് അഭിമുഖം മുന്നോട്ട് പോയത്.
അതിനിടയിൽ അവതാരകന്റെ ഒരു ചോദ്യം ഇങ്ങനെയായിരുന്നു. വിളിക്കാത്ത കല്യാണത്തിന് ഉണ്ണാൻ പോകുന്നത് നിങ്ങളുടെ ഒരു ഹോബി ആണ് അല്ലെ എന്ന്. ഇത് കേട്ട പ്രീത ആകെ ഞെട്ടുന്നതും വിഡിയോയിൽ കാണാം. തുടർന്നാണ് ഒരിക്കൽ ഉണ്ടായ ഒരു രസകരമായ സംഭവ കഥ താരം തുറന്ന് പറഞ്ഞത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ:
ഫുഡിനോട് ഒരുപാട് പ്രിയമുള്ള ആളാണ് ഞാൻ. അങ്ങനെ ഇരിക്കെ ആണ് സദ്യ കഴിക്കണം എന്ന് എനിക്ക് ഒരു ആഗ്രഹം വന്നത്. അന്ന് ഞാൻ ഡൽഹിയിൽ ആയിരുന്നു. അവിടെ ഒരു ഹോട്ടലിൽ പോയി സദ്യ കഴിച്ചു എങ്കിലും നമ്മുടെ നാട്ടിൽ കിട്ടുന്ന സദ്യയുടെ ഒരു പവർ അവിടുത്തെ സദ്യയ്കക്ക് ഇല്ലായിരുന്നു. അങ്ങനെ ഞാൻ എന്റെ വിഷമം എന്റെ ഒരു സുഹൃത്തിനോട് പറഞ്ഞു.
ഞാൻ നാട്ടിൽ വരുന്ന ദിവസം അവന്റെ ഒരു സുഹൃത്തിന്റെ കല്യാണം ഉണ്ടായിരുന്നു. അങ്ങനെ നാട്ടിൽ വന്നു ആ കല്യാണത്തിന് പോയി സദ്യ കഴിക്കാൻ ഞങ്ങൾ പ്ലാൻ ഇട്ടു. എന്നാൽ കഷ്ടകാലത്തിനു എന്റെ ട്രെയിൻ അന്ന് ലെറ്റ് ആയി. അതോടെ ആ സദ്യ മിസ് ആയി.
റെയിൽവേ സ്റ്റേഷനിൽ ചെന്ന് ഇറങ്ങിയ ഞാനും അവനും അവിടെ ഉള്ള ഒരു ഓഡിറ്റോറിയത്തിൽ പോയി നോക്കി. എന്നാൽ അവിടെ അന്ന് കല്യാണം ഇല്ലായിരുന്നു. അതിനു ശേഷം എന്റെ കല്യാണം നടന്ന ഓഡിറ്റോറിയത്തിൽ പോയപ്പോൾ അവിടെ സദ്യ നടക്കുന്നു. അങ്ങനെ ഞാനും അവനും അവിടെ കയറി സദ്യ കഴിച്ചു എന്നും പ്രീത പറഞ്ഞു. ഒരു തവണ മാത്രമേ അങ്ങനെ വിളിക്കാത്ത കല്യാണത്തിന് പോയി സദ്യ കഴിച്ചിട്ടുള്ളു എന്നും പ്രീത വ്യക്തമാക്കുന്നു.
Also Read
അമ്പരപ്പിക്കുന്ന ഗ്ലാമറസ് ലുക്കിൽ റെബ മോണിക്ക ജോൺ, കണ്ണുതള്ളി ആരാധകർ, വീഡിയോ വൈറൽ