അന്ന് ആ സംവിധായകനെ വിശ്വസിച്ച് ഞാൻ അഭിനയിച്ചു, പക്ഷെ കബളിപ്പിക്കപ്പെടുക ആയിരുന്നു: വെളിപ്പെടുത്തലുമായി ചാർമിള

148

ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന സൗന്ദര്യമായിരുന്നു നടി ചാർമിള. 1991ലാണ് സിബിമലയിൽ ലോഹിതദാസ് ടീമിന്റെ ധനം എന്ന ചിത്രത്തിലൂടെ ചാർമിള മലയാളത്തിൽ അരങ്ങേറിയത്. മോഹൻലാലായിരുന്നു നായകൻ. പിന്നീട് അങ്കിൾബൺ, കേളി, പ്രിയപ്പെട്ട കുക്കു, കാബൂളിവാല, കമ്പോളം, കടൽ, രാജധാനി തുടങ്ങി 2005 വരെ സജീവമായിരുന്നു.

പിന്നീട് വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു നടി. ഇടവേളയ്ക്കു ശേഷം സിനിമയിൽ തിരിച്ചെത്തിയെങ്കിലും പ്രതീക്ഷിച്ച വിജയം കൈവരിക്കാനായില്ല. അടുത്തിടെ വിക്രമാദിത്യൻ എന്ന ചിത്രത്തിൽ അമ്മ വേഷത്തിൽ ചാർമിള അഭിനയിച്ചു. അഭിനയിക്കാൻ വേണ്ടി സംവിധായകരും നടന്മാരും കിടക്ക പങ്കിടാൻ ക്ഷണിച്ചു എന്ന് ചാർമിള അടുത്തിടെ തുറന്ന് പറഞ്ഞത് ആരാധകരെ വളരെയധികം ഞെട്ടിച്ചിരുന്നു.

Advertisements

ഇപ്പോഴിതാ സിനിമയിൽ താൻ കബളിപ്പിക്കപ്പെട്ടതിനെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ചാർമിള. മമ്മി സെഞ്ച്വറിയുടെ മധുരം എന്ന സിനിമയിലേക്ക് ക്ഷണിച്ചു, എന്നാൽ തന്നോട് പറഞ്ഞ കഥയായിരുന്നില്ല സിനിമയായത്. സിനിമയിൽ മോശം സീനുകളുണ്ടെങ്കിലും തന്റെ ബോഡി ഡബിളിനെ വെച്ച് തിരുകി കയറ്റില്ലെന്ന് പറഞ്ഞു.

Also Read
ബസിൽ വെച്ച് മോശമായി പെരുമാറിയ ആളെ ഞാൻ തല്ലിയിട്ടുണ്ട്: ദുരനുഭവം പറഞ്ഞ് രചന നാരായൺകുട്ടി

എന്നാൽ പിന്നീട് ആ സിനിമയിൽ പല കൂട്ടിച്ചേർക്കലുകളും ഉണ്ടായി എന്നാണ് നടി ഫ്ളാഷ് മൂവീസിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. തന്നോട് പറഞ്ഞ കഥയായിരുന്നില്ല സിനിമയായത് ആ സിനിമയിൽ ഗ്ലാമർ രംഗങ്ങൾ തിരുകി കയറ്റി പ്രദർശിപ്പിച്ചെന്ന് ചാർമിള. ആ സിനിമ ചെയ്തപ്പോൾ സത്യത്തിൽ താൻ കബളിപ്പിക്കപ്പെടുകയായിരുന്നു, മധുരം എന്ന സിനിമയിലേക്ക് ക്ഷണിച്ചു. തന്നോട് പറഞ്ഞ കഥയായിരുന്നില്ല സിനിമയായത്.

ആ സിനിമയിൽ മോശം സീനുകളുണ്ടായിരുന്നു. പക്ഷേ തന്റെ രംഗങ്ങളിൽ ബോഡി ഡബിളിനെ വച്ച് മോശം രംഗങ്ങൾ ഒന്നും തിരുകി കയറ്റിയില്ല. സംവിധായകനെ വിശ്വസിച്ച് താൻ അഭിനയിച്ചു വന്നു. പിന്നീട് ആ സിനിമയിൽ പല കൂട്ടിച്ചേർക്കലുകളുണ്ടായി. അതുപോലെതന്നെ സുന്ദരിപ്രാവ് എന്ന സിനിമയിലും സംഭവിച്ചു.

കമലഹാസനും ശ്രീദേവിയും അഭിനയിച്ച ശിവപ്പ് റോജാക്കളുടെ കഥ തന്നെയായിരുന്നു സുന്ദരിപ്രാവിന്റേത്. തമിഴിൽ ശ്രീദേവി ചെയ്ത കഥാപാത്രമാണ് മലയാളത്തിൽ താൻ ചെയ്തത്. ആ സിനിമ കണ്ടില്ലായിരുന്നു. ചെറുപ്പകാലം കാണിക്കുമ്പോൾ ചില ഗ്ലാമർ രംഗങ്ങൾ അതിൽ ചേർത്തിട്ടുണ്ടെന്ന് തോന്നുന്നു. സംവിധായകനോട് ചോദിച്ചപ്പോൾ നിങ്ങളുടെ രംഗങ്ങളിൽ ഡ്യൂപ്പിനെ വച്ച് രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല എന്നായിരുന്നു മറുപടി.

ഒരു സിനിമ എങ്ങനെ വേണമെന്ന് സംവിധായകന്റെ സ്വാതന്ത്ര്യമാണ്. തന്റെ രംഗങ്ങളിൽ ഡ്യൂപ്പിനെ വച്ച് എന്തെങ്കിലും കൂട്ടിച്ചേർത്താൽ തനിക്ക് വേണമെങ്കിൽ കേസ് കൊടുക്കാം. സത്യത്തിൽ താൻ കബളിക്കപ്പെടുകയായിരുന്നു. മമ്മി സെഞ്ച്വറിയുടെ സ്വർണമെഡൽ എന്നൊരു സിനിമ ചെയ്തു. അതിനു ശേഷം അവർ തന്നെ മധുരം എന്ന സിനിമയിലേക്ക് ക്ഷണിച്ചു.

Also Read
ഞാനും ഭർത്താവും അടിച്ച് പിരിഞ്ഞോ എന്നറിയാനാണ് ഈ ചോദ്യങ്ങൾ: ചേട്ടനെവിടെ എന്ന് ചോദിക്കുന്നവർക്ക് മറുപടിയുമായി എലിസബത്ത് ഹരിണി ചന്ദന

തന്നോട് പറഞ്ഞ കഥയായിരുന്നില്ല സിനിമയായത്. ആ സിനിമയിൽ മോശം സീനുകളുണ്ടായിരിക്കാം. പക്ഷേ തന്റെ രംഗങ്ങളിൽ ബോഡി ഡബിളിനെ വെച്ച് മോശം രംഗങ്ങളാന്നും തിരുകിക്കയറ്റിയില്ല. ഡയറക്ടറെ വിശ്വസിച്ച് താൻ അഭിനയിച്ച് വന്നു. പിന്നീട് ആ സിനിമയിൽ പല കൂട്ടിച്ചേർക്കലുകളുമുണ്ടായി. അതുപോലെ തന്നെ സുന്ദരിപ്രാവ് എന്ന സിനിമയിലും സംഭവിച്ചു.

ചെറുപ്പകാലം കാണിക്കുമ്പോൾ ചില ഗ്ലാമർ രംഗങ്ങൾ അതിൽ ചേർത്തിട്ടുണ്ടെന്ന് തോന്നുന്നു. സംവിധായകനോട് ചോദിച്ചപ്പോൾ നിങ്ങളുടെ രംഗങ്ങളിൽ ഡ്യൂപ്പിനെ വെച്ച് അത്തരം രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലല്ലോ എന്നായിരുന്നു മറുപടി. ഒരു സിനിമ എങ്ങനെ വേണമെന്ന് സംവിധായകന്റെ സ്വാതന്ത്ര്യമാണ്. തന്റെ രംഗങ്ങളിൽ ഡ്യൂപ്പിനെ വെച്ച് എന്തെങ്കിലും കൂട്ടിച്ചേർത്താൽ തനിക്ക് വേണമെങ്കിൽ കേസ് കൊടുക്കാം.

അങ്ങനെയൊന്നും ഉണ്ടാവാത്ത സ്ഥിതിക്ക് തനിക്ക് ഒന്നും ചെയ്യാനാവുമായിരുന്നില്ല. അപകടങ്ങൾ അങ്ങനെയാണ്. അത് സംഭവിച്ചേ തീരൂ. നമുക്ക് ഒന്നും ചെയ്യാനാവില്ല. അത്തരം സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും അതിന്റെ പേരിൽ ആരെയും കുറ്റപ്പെടുത്താനോ ഇമേജ് മോശമായിയെന്ന് പരാതി പറയാനോ തനിക്ക് കഴിയില്ല എന്നാണ് ചാർമിള പറയുന്നത്.

Advertisement