ബിഗ്സ്‌ക്രീനിലും മിനിസ്‌ക്രീനിലും തിളങ്ങിയ തെന്നിന്ത്യയിലെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഐശ്വര്യ ഭാസ്‌കർ. പ്രശസ്ത മുൻകാല നായികാ നടി ലക്ഷ്മിയുടെ മകൾ കൂടിയായ ഐശ്വര്യ മലയാളികൾക്കും ഏറെ സുപരിചിതയാണ്. മലയാളം ഉൾപ്പടെയുള്ള തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് സൂപ്പർ നായികയായി തിളങ്ങിയ താരസുന്ദരിയായിരുന്നു ഐശ്വര്യ ഭാസ്‌കർ.
തമിഴിനും തെലുങ്കിനും പുറമേ നിരവധി മലായള ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഒരു തെലുങ്ക് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയുടെ രണ്ടാം ചിത്രം മലയാളത്തിലായിരുന്നു. 1990ൽ പുറത്തിറങ്ങിയ ഒളിയമ്പുകൾ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് നടി മലയാള സിനിമയിൽ എത്തിയത്.
പിന്നീട് മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി രാജീവ് അഞ്ചൽ സംവിധാനം ചെയ്ത് 1993ൽ പുറത്തിറങ്ങിയ ബട്ടർഫ്‌ളൈസിൽ ഐശ്വര്യ ആയിരുന്നു നായികയായി എത്തിയത്. പിന്നീട് മോഹൻലാലിന്റെ തന്നെ നരസിംഹം എന്ന സൂപ്പർ സിനിമയിലെ അനുരാധയായി എത്തി മലയാളികളുടെ ഹൃദയം കവർന്നു ഐശ്വര്യ.
നരസിംഹത്തിന് പിന്നാലെ ജോഷി രൺജി പണിക്കർ മോഹൻലാൽ ടീമിന്റെ പ്രജ സിനിമയിലും ഐശ്വര്യ തിളങ്ങി. ഇപ്പോൾ മിനിസ്‌ക്രീനിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തിരക്കിലാണ് താരം. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ഐശ്വര്യ സീരിയൽ രംഗത്തും തന്റേതായ ഇടം നേടിയിട്ടുണ്ട്.
അതേ സമയം സിനിമയിൽ തിളങ്ങി നിന്ന സമയത്തായിരുന്നു തൻവീർ എന്ന യുവാവുമായി താരത്തിന്റെ വിവാഹം. വീട്ടുകാരുടെ എതിർപ്പിനെ അവഗണിച്ച് വിവാഹത്തിന് വേണ്ടി മതം മാറാനും താരം തയ്യാറായി. എന്നാൽ വെറും രണ്ടു വർഷം മാത്രമായിരുന്നു ആ ദാമ്പത്യ ജീവിതം നീണ്ടു നിന്നത്.
എന്നാൽ വിവാഹ ബന്ധം തകർന്നത് താങ്ങാൻ കഴിയാതിരുന്ന ഐശ്വര്യ ല ഹ രി മ രു ന്നിന് അടിമപ്പെടാൻ തുടങ്ങി. പിന്നീട് ചില വിവാദങ്ങളിളും താരം എത്തപ്പെട്ടു. എന്നാൽ തളരാതെ മുടങ്ങിയ പഠനം ഐശ്വര്യ പൂർത്തീകരിക്കുകയും എൻഐടിയിൽ ജോലി സമ്പാദിക്കുകയും ചെയ്തു. അനൈന എന്ന ഒരു മകളും താരത്തിനുണ്ട്.
മകൾക്കു വേണ്ടി താരം കഠിനമായി പരിശ്രമിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. അതിനായി ഒരിക്കൽ വേണ്ട എന്ന് വെച്ച കുടുംബ വീട്ടിലേക്ക് അമ്മയുടെ അടുത്തേക്ക് തിരിച്ചു വരുക ആയിരുന്നു ഐശ്വര്യ. എന്നാൽ ജീവിതം തുടങ്ങിയപ്പോൾ ഉപേക്ഷിച്ച അഭിനയ ലോകത്തേക്ക് തിരിച്ച് വരാൻ വളരെ ബുദ്ധിമുട്ടേണ്ടി വന്നു ഐശ്വര്യയ്ക്ക്.
Also Read
നിലാ ബേബിയെ പോസ് ചെയ്യിക്കാനുള്ള അമ്മയുടേയും മേമയുടേയും പെടാപ്പാട് ; ക്യൂട്ട് വീഡിയോ വൈറൽ
എന്നാൽ പ്രമുക നടിയും സുഹൃത്തുമായ രേവതിയുടെ സഹായത്തോടെ താരം ടെലിവിഷനിൽ കൂടി തിരിച്ചെത്തുക ആയിരുന്നു. തമിഴ് സിനിമ ലോകം താരത്തെ തഴഞ്ഞപ്പോൾ മലയാളികൾ ഇരുകയ്യും നീട്ടി താരത്തെ സ്വീകരിക്കുകയായിരുന്നു. മോഹൻലാൽ സുരേഷ് ഗോപി, ജയറാം തുടങ്ങിയവരുടെ നായികയായി രണ്ടാം വരവിലും താരം തിളങ്ങി.