അതിന് സാധിച്ചത് ഭാഗ്യം, എനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നത് അമല ആണ്: തുറന്നു പറഞ്ഞ് ചെമ്പരത്തി താരം സ്റ്റെബിൻ ജേക്കബ്

156

മൂന്ന് വർഷമായി മലയാളം ടെലിവിഷൻ ചാനൽ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി മുന്നേറുന്ന സൂപ്പർഹിറ്റ് പരമ്പരയാണ് സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ സീരിയലാണ് ചെമ്പരത്തി.അടുത്തിടെയാണ് ചെമ്പരത്തി സീരിയൽ 800 എപ്പിസോഡുകൾ പിന്നിട്ടത്.

സീകേരളം മലയാളം ചാനൽ ആരംഭിച്ച സമയത്ത് 2018 നവംബർ 26 നാണ് സീരിയൽ ആരംഭിച്ചത്. തമിഴ് ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന സെബരത്തിയുടെ മലയാളം പതിപ്പാണ് സീരിയൽ. സ്റ്റെബിൻ ജേക്കബ്, പ്രബിൻ, താരകല്യാൺ. അമല ഗിരീശൻ, എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisements

ഇപ്പോൾ ഇതാ ചെമ്പരത്തി സീരിയലുമായി ബന്ധപ്പെട്ട വിശേഷങ്ങൾ പങ്കുവെക്കുകയാണ് നായകനായ സ്‌റ്റൈബിൻ ജേക്കബ്. ചെമ്പരത്തി സീരിയലുമായി ബന്ധപ്പെട്ട ട്രോളുകളെല്ലാം ഞാൻ ആസ്വദിക്കുന്നുണ്ട്. മാത്രമല്ല ട്രോളുകൾ തയ്യാറാക്കിയ നിരവധി പേർക്ക് അഭിനന്ദനങ്ങൾ അറിയിച്ച് മറുപടി നൽകാറുമുണ്ടെന്ന് സ്റ്റെബിൻ പറയുന്നു.

Also Read
ദുൽഖർ സൽാമാനും മമ്മുക്കയും ആ ഒരു കാര്യത്തിൽ ഒരുപോലെയാണ്; അനുഭവം വെളിപ്പെടുത്തി ശോഭന

ഒരു നടൻ എന്ന നിലയിൽ കഥാപാത്രം എന്ത് ആവശ്യപ്പെടുന്നുവോ അത് ചെയ്യാൻ ഞാൻ ബാധ്യസ്ഥനാണ്. എന്റെ അഭിനയത്തെ വളരെ നെഗറ്റീവായി ആരും ഇതുവരെ കുറ്റപ്പെടുത്തിയിട്ടില്ല എന്നതിൽ ഞാൻ സന്തോഷിക്കുന്നുണ്ട്. ഇപ്പോൾ സീരിയൽ സംബന്ധിച്ച് വരുന്ന ട്രോളുകൾ സീരിയലിലേക്ക് പ്രേക്ഷക ശ്രദ്ധ ആകർഷിക്കാനും ഏറെ ഉപകാരപ്പെടുന്നുണ്ട്.

റേറ്റിങിലും ആ വ്യത്യാസം കാണാനുണ്ട്. ആനന്ദായുള്ള അഭിനയം വളരെ ഏരെ സ്പർശിക്കുന്നതായി പലരും തനിക്ക് സന്ദേശങ്ങൾ അയക്കാറുള്ളതായും സ്റ്റെബിൻ പറഞ്ഞു. കൂടുതലായി ഒന്നും ആനന്ദായി അഭിയിക്കുന്നതിന് വേണ്ടി ചെയ്തിട്ടില്ല. അന്ധനായി അഭിനയിക്കേണ്ട സാഹചര്യത്തിൽ ചില റഫറൻസുകൾ നടത്തിയിരുന്നു.

ആ അവസ്ഥയെ കുറിച്ച് മനസിലാക്കാൻ വേണ്ടി മാത്രമാണത്.എണ്ണൂറ് എപ്പിസോഡുകൾ തുടർച്ചയായി ഒരു സീരിയലിൽ അഭിനയിക്കാൻ സാധിച്ചത് ഭാഗ്യമായാണ് കരുതുന്നതെന്നും മൂന്ന് വർഷമായി ആനന്ദിന് ഒപ്പമാണ് ജീവിതമെന്നും സ്റ്റെബിൻ പറയുന്നു. ഏറ്റവും രസകരമായ കാര്യം സീരിയൽ കാണുന്നവരിൽ പലർക്കും തന്റെ യഥാർഥ പേര് എന്താണ് എന്നറിയില്ല എന്നത് തന്നെയാണ്.

എല്ലാവർക്കും ഞാൻ എപ്പോഴും ആനന്ദാണെന്നും താരം പറയുന്നു. പലരും കാണുമ്പോൾ ഒന്നുകിൽ ആനന്ദ് എന്ന് വിളിക്കും ഇല്ലെങ്കൽ വലിയകുഞ്ഞെന്നോ വിളിക്കും. ഈ വിളികൾ തന്നെയാണ് ഒരു നടനെന്ന നിലയിൽ ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമായി താൻ കരുതുന്നതെന്നും സ്റ്റെബിൻ പറയുന്നു.

അത്രത്തോളം താൻ അവതരിപ്പിച്ച കഥാപാത്രം പ്രേക്ഷകരിലേക്ക് എത്തിയെന്നത് സന്തോഷം നൽകുന്നുണ്ട് എന്നും സ്‌റ്റൈബിൻ കൂട്ടിച്ചേർത്തു. ആനന്ദ് അപകടങ്ങളിൽ പെടുമ്പോൾ എന്റെ മുത്തശ്ശി പോലും സീരിയൽ കണ്ട് സങ്കടപ്പെടുന്നത് കണ്ടിട്ടുണ്ടെന്നും താരം പറഞ്ഞു. ആനന്ദിനെ പാമ്പ് കടിക്കുന്ന രംഗങ്ങൾ കണ്ടശേഷം താൻ ഒരിക്കൽ മുത്തശ്ശിയെ കാണാൻ പോയപ്പോൾ അവർ കെട്ടിപിടിച്ച് കരഞ്ഞിരുന്നു.

മൂന്ന് വർഷത്തോളമായി താൻ ചെമ്പരത്തിക്ക് ഒപ്പം പ്രവൃത്തിക്കുകയാണെന്നും ഞങ്ങൾ ഇപ്പോൾ ഒരു കുടുംബം പോലെയാണ് കഴിയുന്നതെന്നും സ്റ്റെബിൻ പറയുന്നു. സീരിയലിൽ എനിക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നത് സീരിയലിലെ തന്റെ നായിക അമലയാണെന്നും സ്റ്റെബിൻ പറയുന്നു.

Also Read
ആരും കണ്ണു വെയ്ക്കാതിരിക്കാൻ കറുപ്പണിഞ്ഞ് സൗഭാഗ്യ, ഒപ്പം കറുപ്പിൽ അർജുനും: ആൽത്തറ ദേവിക്ക് വഴിപാടായി പട്ടും വളയും, വൈറലായി സൗഭാഗ്യയുടെ വ്യത്യസ്തമായ വളകാപ്പ് ചടങ്ങ്

എന്ത് തെറ്റ് കണ്ടാലും അവൾ അത് തന്നോട് തുറന്നുപറയുകയും തിരുത്താൻ സഹായിക്കുകയും ചെയ്യാറുണ്ടെന്നും സ്റ്റെബിൻ പറയുന്നു. അമലയ്‌ക്കൊപ്പമുള്ള തന്റെ രണ്ടാമത്തെ സീരിയലാണ് ചെമ്പരത്തി.അമലയ്‌ക്കൊപ്പം അഭിനയിക്കാൻ വളരെ എളുപ്പമായി തോന്നാറുണ്ടെന്നും സ്റ്റെബിൻ പറഞ്ഞു.

Advertisement