മലയാളത്തിന്റെ ഹിറ്റ് മേക്കർ സിബി മലയിൽ സംവിധാനം ചെയ്ത് ജനകീയൻ ദിലീപ് നായകനായി 2001 ൽ പുറത്തിറങ്ങിയ ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമാ അഭിനയ രംഗത്തേക്ക് കടന്നു വന്ന താരസുന്ദരി ആയിരുന്നു നവ്യാ നായർ. കലോൽസവ വേദിയിൽ നിന്നും വെള്ളിത്തിരയിലേക്ക് എത്തിയ നവ്യാ നായർ പെട്ടെന്നാണ് മലയാളികലുടെ മനസ്സ് കീഴടക്കിയത്.
രണ്ടായിരത്തിന്റെ പകുതിയിലേറെ മലയാള സിനിമയിൽ നായിക പദത്തിൽ ഏറ്റവും മുൻനിരയിൽ ഉയർന്നു നിന്നിരുന്ന നടി കൂടിയായിരുന്നു നവ്യ നായർ. പത്താം ക്ലാസ്സിൽ പഠിക്കവേ ആണ് താരം സിനിമയിൽ എത്തിയത്. നന്ദനം, മഴത്തുള്ളികിലുക്കം, കുഞ്ഞിക്കൂനൻ, പാണ്ടിപ്പട, ഗ്രാമഫോൺ, പട്ടണത്തിൽസുന്ദരൻ, ചതിക്കാത്ത ചന്തു, ജലോൽസവം, ചതുരംഗം, തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളിൽ നവ്യ നായികയായി എത്തി.
തമിഴികത്തും നായികയായി നവ്യ നായർ തിളങ്ങിയിരുന്നു. കേരള സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച നടിക്കുള്ള അവാർഡ് നേടിയ ഒരു നടി കൂടിയാണ് നവ്യ നായർ. രഞ്ജിത് സംവിധാനെ ചെയ്ത നന്ദനം എന്ന സിനിമയിലെ പ്രകടനത്തിന് ആയിരുന്നു അത്. വിവാഹത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറിയ നവ്യ സിനിമകളിൽ നിന്നും ഒരു ഇടവേള എടുത്തിരുന്നു. സ്വന്തമായി ഒരു ഡാൻസ് ബാൻഡും താരത്തിനുണ്ട്.
വലിയൊരു ഇടവേളക്ക് ശേഷം നവ്യ മലയാള സിനിമയിലേക്ക് തിരികെയെത്തുകയാണ്. വികെ പ്രകാശ് സംവിധാനം ചെയുന്ന ഒരുത്തി എന്ന സിനിമയിലൂടെ ആണ് താരം തിരികെയെത്തുന്നത്. അതേസമയം ലോക് ഡൗൺ സമയത്ത് സിനിമയുടെ ചിത്രീകരണം മാറ്റിവെച്ചിരുന്നു. മലയാളത്തിൽ മാത്രമല്ല അന്യ ഭാഷയിൽ നിന്നുള്ള അവസരങ്ങളും നവ്യയ്ക്ക് ലഭിച്ചിരുന്നു. ദൃശ്യം 2ന്റെ കന്നഡ പതിപ്പിൽ നായികയായി എത്തുന്നത് നവ്യ ആണ്.
മലയാളികൾ സ്വന്തം വീട്ടിലെ കുട്ടിയെ പോലെ കാണുന്ന നടിയാണ് നവ്യ നായർ. വിവാഹശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും, എന്നെന്നും ഓർത്തിരിക്കാവുന്ന നിരവധി കഥാപാത്രങ്ങൾ നവ്യ സമ്മാനിച്ചിട്ടുണ്ട്. നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രം മാത്രം മതിയാകും മലയാള സിനിമാ പ്രേക്ഷകർക്ക് എക്കാലവും നവ്യയെ ഓർത്തിരിക്കാൻ.
സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ ഏറെ ആക്ടീവ് ആണ് നവ്യ. തന്റെ കുടുംബ വിശേഷങ്ങളും പുതിയ ഫൊട്ടോകളുമൊക്കെ ഇടയ്ക്ക് ആരാധകർക്കായി നവ്യ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ തന്റെ പിറന്നാൾ ദിനം ആഘോഷമാക്കിയിരിക്കുകയാണ് താരം. ആയുർവേദ ചികിത്സക്ക് വേണ്ടി എത്തിയ പട്ടാമ്പി കൂറ്റനാട്ടെ ഗുരുകൃപയിൽ നിന്നും തനിക്ക് ലഭിച്ച സർപ്രൈസ് പിറന്നാൾ ആഘോഷത്തിനെകുറിച്ചാണ് നവ്യ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.
അങ്ങനെ ഒരു നക്ഷത്ര പിറന്നാൾ കൂടി. കഴിഞ്ഞ കുറേ ദിവസങ്ങളായി കൂറ്റനാടുള്ള ഗുരുകൃപയിൽ ആയുർവേദ ചികിത്സയിലാണ് ഞാൻ. ഇവിടുത്തേ ചിട്ടവട്ടങ്ങളില്, പ്രകൃതി ഭംഗിയിൽ, മയൂര നൃത്ത ചാരുതയിൽ, സ്‌നേഹമസൃണമായ അന്തരീക്ഷത്തിൽ, പക്ഷെ ഈയൊരു ദിവസം അപ്രതീക്ഷിതമായിരുന്നു.
Also Read
ദുൽഖർ സൽാമാനും മമ്മുക്കയും ആ ഒരു കാര്യത്തിൽ ഒരുപോലെയാണ്; അനുഭവം വെളിപ്പെടുത്തി ശോഭന
എല്ലാ ദിവസതെയും പൊലെ കടന്നു പൊകും എന്ന് കരുതിയ പിറന്നാൾ ഗംഭീരമാക്കി തന്നു. ഉണ്ണികൃഷ്ണൻ അദ്ദേഹത്തിന്റെയും, കൃഷ്ണ ദാസേട്ടൻടെയും സ്‌നേഹത്തിൽ ഞാൻ നന്ദിയുള്ളവളാണ് ..കണ്ട മാത്രയില് തന്നെ കൂട്ടുകാരിയായി മാറിയ ജോ (ജ്യേതി).
സ്വാദിഷ്ടമായ സദ്യ ഇലയിൽ ഊട്ടി തന്ന വിശ്വംബരേട്ടൻ, ചേച്ചിമാർ എല്ലാവർക്കും എന്റെ സ്‌നേഹം അറിയിക്കട്ടേ. സദ്യ, വാഴയില, പാൽപായസം, കേക്ക്. ആനന്ദലബ്ധിക്കിനിയെന്തു വേണ്ടു. എന്നാണ് നവ്യ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
അതേ സമയം നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസ നേർന്ന് എത്തിയിരിക്കുന്നത്. കന്നഡ ചിത്രമായ ദൃശ്യ 2 ആണ് നവ്യാ നായരുടെ റിലീസ് കാത്തിരിക്കുന്ന പുതിയ ചിത്രം.