ഞാനും ഭർത്താവും അടിച്ച് പിരിഞ്ഞോ എന്നറിയാനാണ് ഈ ചോദ്യങ്ങൾ: ചേട്ടനെവിടെ എന്ന് ചോദിക്കുന്നവർക്ക് മറുപടിയുമായി എലിസബത്ത് ഹരിണി ചന്ദന

163

നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ട്രാൻസ്‌ജെൻഡർ വുമൺ എലിസബത്ത് ഹരിണി ചന്ദനയും സുനീഷും വിവാഹിതർ ആയത്. 2021 ജനുവരിയിലാണ് ഇവരുടെ വിവാഹം നടന്നത്. ഹരിണിയുടെ അമ്മയുടെ സ്ഥാനത്ത് നിന്നും വിവാഹം നടത്തിയത് രഞ്ജു രഞ്ജിമാർ ആയിരുന്നു. രഞ്ജുവിനെ കുറിച്ച് പലപ്പോഴും ഹരിണി തുറന്ന് പറയാറുണ്ട്.

ഇപ്പോൾ ഹരിണി തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ കാണാതിരുന്നതോടെ തങ്ങൾ ഇരുവരും വേർപിരിഞ്ഞുവെന്നാണ് പലരും കരുതുന്നതെന്ന് താരം പറയുന്നു. അതേ സമയം സോഷ്യൽ മീഡിയകളിൽ സജീവമാണ് ഹരിണി.

Advertisements

റീൽസ് വീഡിയോയുമായും ഹരിണി എത്താറുണ്ട്. ചേട്ടനെവിടെ, ചേട്ടനൊപ്പമുള്ള വീഡിയോ പോസ്റ്റ് ചെയ്യാമോയെന്നാണ് പലരും ഹരിണിയോട് ചോദിച്ചത്. ചേട്ടൻ കുവൈറ്റിലാണെന്നും ചേട്ടന് ഇതൊന്നും ഇഷ്ടമല്ലെന്നുമായിരുന്നു ഹരിണിയുടെ മറുപടി.

വീണ്ടും ഇതേ ചോദ്യം ആവർത്തിച്ചതോടെയാണ് കുറിപ്പുമായി ഹരിണി എത്തിയത്. 16ാമത്തെ വയസ്സിലായിരുന്നു ഹരിണിയും സുനുവും പ്രണയത്തിലായത്. സുനുവായിരുന്നു തന്നെ പ്രൊപ്പോസ് ചെയ്തത്. അദ്ദേഹം സീരിയസായാണ് പറയുന്നതെന്ന് മനസ്സിലാക്കിയതോടെയാണ് താനും പ്രണയം സമ്മതിച്ചതെന്ന് ഹരിണി പറഞ്ഞിരുന്നു. സൂപ്പർ ജോഡിയിൽ വെച്ചായിരുന്നു ഹരിണി വിവാഹത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

ഹരിണിയുടെ വാക്കുകൾ ഇങ്ങനെ:

ഞങ്ങൾ തമ്മിൽ അടിച്ച് പിരിഞ്ഞോ എന്നറിയാൻ വേണ്ടിയാണ് ചേട്ടനെന്തേ, ചേട്ടനെ കല്യാണം കഴിഞ്ഞ ശേഷം കണ്ടില്ലല്ലോ, ചേട്ടനുമായി റീൽസ് ചെയ്യൂ എന്ന് പറയുന്നതെന്ന് മനസ്സിലാക്കിയത് കൊണ്ട് പറയുവാ. ചേട്ടൻ കുവൈറ്റിൽ ജോലിക്ക് പോയിരിക്കുവാ ദാ സുനപ്പനെ എയർപ്പോർട്ടിൽ കൊണ്ട് പോയി വിട്ടതിന്റെ ചിത്രം. പിന്നെ അത് മാത്രമല്ല എന്നെപ്പോലെ സോഷ്യൽ മീഡിയയിൽ വന്ന് ഫോട്ടോയും വീഡിയോസും ഇട്ട് കളിക്കാൻ ഒട്ടും ഇഷ്ടമല്ലാത്ത ആളാണ് സുനപ്പൻ.

പിന്നെ ഞാൻ ഈ ഫോട്ടോ ഇടുന്നത് അത് ചിലരുടെ സംശയങ്ങൾ ഇങ്ങനേലും തീരട്ടെ എന്ന് വിചാരിച്ചാണ്. സുനപ്പന് ഞാൻ പോലും സോഷ്യൽ മീഡിയയിൽ ആക്ടീവാകുന്നത് അത്ര ഇഷ്ടമല്ല. പിന്നെ എന്റെ ഇഷ്ടങ്ങൾക്ക് എതിരല്ലാത്തോണ്ട് വെറുതെ വിട്ടിരിക്കുവാ. അതു കൊണ്ട് ചേട്ടൻ റീൽസ് ചെയ്തില്ല എന്ന് കരുതി സങ്കടപ്പെടരുത്. ചേട്ടൻ സോഷ്യൽ മീഡിയയിൽ വന്നില്ല എന്ന് കരുതി ആരും കരയരുത്.

ചേട്ടൻ സോഷ്യൽ മീഡിയയിൽ രാവിലേയും വൈകുന്നേരവും ഹാജറ് വെച്ചോളാന്ന് പറഞ്ഞല്ല എന്നെ കെട്ടിയത്. പൊന്നുപോലെ എന്നെ നോക്കിക്കോളാന്ന് പറഞ്ഞാണ്. അതുകൊണ്ട് തൽക്കാലം നിങ്ങൾ എന്നെ കാണുവിൻ എന്നായിരുന്നു ഹരിണി കുറിച്ചത്.

Advertisement