മലയാളികളുടെ പ്രിയ നടിയാണ് രചന നാരായണൻകുട്ടി. ടെലിവിഷനിലും സിനിമയിലും ഒരേസമയം നിറഞ്ഞു നിൽക്കുന്ന രചന നാരായണൻകുട്ടിക്ക് വളരെ പെട്ടെന്ന് തന്നെ മലയാള സിനിമാ രംഗത്ത് തന്റേതായ ഒരു സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞിരുന്നു.
2001ൽ പുറത്തിറങ്ങിയ തീർത്ഥാടനം എന്ന സിനിമയിലെ ഒരു ചെറിയ വേഷത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തി പിന്നീട് മിനിസക്രീനിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന മറിമായം എന്ന പരിപാടിയിലൂടെ ആണ് താരം മലയാളികൾക്ക് പ്രിയപ്പെട്ട താരമായി വളരുന്നത്. പിന്നീട് നിരവധി ടെലിവിഷൻ പരിപാടികളിലും താരം പ്രത്യക്ഷപ്പെട്ടു.
ജയറാം നായകനായ ലക്കിസ്റ്റാറിൽ നായികയായതോടെ സിനമയിലും താരത്തിന്റെ ഭാഗ്യം തെളിയുകയായിരുന്നു. പിന്നീടിങ്ങോട്ട് നിരിവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത രചന നാരായണൻ കുട്ടി. അഭിനയത്തിന് പുറമേ മികച്ച ഒരു നർത്തകി കൂടിയാണ് താരം. ഇപ്പോൾ ട്രോളുകളെ കുറിച്ച് പറയുകയാണ് നടി.
ട്രോളുകളെ താൻ അത്ര കാര്യമായി എടുക്കാറില്ലെന്ന് പറയുകയാണ് നടി. അത് മറ്റുള്ളവർക്ക് സന്തോഷം കൊടുക്കുന്നു എങ്കിൽ തനിക്ക് കുഴപ്പമില്ലെന്നും രചന പറഞ്ഞു. ആദ്യമൊക്കെ ചില ട്രോളുകൾ പരിധി കടക്കുന്നതായി തോന്നിയിട്ടുണ്ടെന്നും രചന ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
രചന നാരായണൻകുട്ടിയുടെ വാക്കുകൾ ഇങ്ങനെ:
ആദ്യമൊക്കെ ചില ട്രോളുകൾ പരിധി കടക്കുന്നതായി തോന്നിയിട്ടുണ്ട്. പിന്നെ ‘ട്രോൾ’ എന്ന പേരിൽ തന്നെ ഉണ്ടല്ലോ. അത് ഒരാളെ ഇൻസൾട്ട് ചെയ്യാൻ വേണ്ടി മനപ്പൂർവ്വം ചെയ്യുന്നതാണ്. അപ്പൊ അത് ചെയ്യുന്നവർക്കും കാണുന്നവർക്കും സന്തോഷം കിട്ടുന്നുണ്ടെങ്കിൽ കിട്ടട്ടെ. തനിക്ക് ഒരു കുഴപ്പവുമില്ല.
അത് തന്നെ ബാധിച്ചിട്ടൊന്നുമില്ല. ചിലത് നല്ല രസമാണ്, നന്നായി എഡിറ്റ് ചെയ്ത് പുറത്തിറക്കുമ്‌ബൊ ആലോചിക്കും, ഇതിന് ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമല്ലോ എന്ന്. അപ്പൊ നമ്മളും അത് ആസ്വദിക്കും. അതിനെ വലിയ സംഭവമായി ഒന്നും കാണാറില്ലെന്നും രചന പറയുന്നു. ആർജെ ആയി ജോലി ചെയ്യുന്ന സമയത്ത് ഒരാളെ തല്ലിയിട്ടുണ്ട്.
രാവിലെ നേരത്തേ ജോലിക്ക് പോകുന്ന സമയത്ത് ഒരു ദിവസം ബസിൽ യാത്ര ചെയ്തിരുന്ന ഒരാൾ മോശമായി പെരുമാറി. അയാളെ അ ടി ച്ചി ട്ടു ണ്ട്. നമ്മൾ ഇങ്ങനെയൊക്കെ ചെയ്താലും പെട്ടെന്ന് ആ ഒരു സമയത്ത് ഷോക്ക് ആവും. പിന്നെ എന്താണ് ആൾക്കാർ ഇങ്ങനെ എന്ന ചിന്ത വരും എന്നും രചന പറയുന്നു.