സാരിയിൽ സ്‌റ്റൈലിഷ് ലുക്കിൽ പൊളിച്ചടുക്കി റിമാ കല്ലിങ്കൽ; ഏറ്റെടുത്ത് ആരാധകർ

43

മികച്ച നർത്തകിയും മോഡലുമായ റിമാ കല്ലിങ്കൽ ഒരുപിടി ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷക ശ്രദ്ധനേടിയ യുവ നടിയാണ്. 2009 ൽ പുറത്തിറങ്ങിയ ഋതു എന്ന ശ്യാമപ്രസാദ് ചിത്രമാണ് റിമയുടെ ആദ്യ സിനിമ.

ഒരു മാഗസിന്റെ കവർ ഗേളായി റിമയുടെ ഫോട്ടോ കണ്ടിഷ്ടപ്പെട്ട സംവിധായകൻ ലാൽ ജോസ് ഒരു തമിഴ് സിനിമയിലേയ്ക്ക് റിമയെ തിരഞ്ഞെടുത്തുവെങ്കിലും ആ സിനിമ നടന്നില്ല. അതിനുശേഷമാണ് 2009 ൽ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു വിൽ നായികയായി റിമ അഭിനയിയ്ക്കുന്നത്.

Advertisements

ഋതുവിലെ വർഷ എന്ന കഥാപാത്രം റിമയ്ക്ക് ശ്രദ്ധേയമായ തുടക്കം നൽകി. തുടർന്ന് നിരവധി സിനിമകളിൽ റിമ കല്ലിങ്കൽ ശക്തമായ കഥാപാത്രങ്ങള് അവതരിപ്പിച്ചു. 2012 ൽ 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിൽ റിമ അവതരിപ്പിച്ച ടെസ്സ എന്ന കഥാപാത്രം പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരുപോലെ നേടി.

നിദ്ര, 22 ഫീമെയിൽ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള 2012ലെ കേരളസംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിനും റിമ അർഹയായി. മലയാളം സിനിമകൾ കൂടാതെ തമിഴ്, ഹിന്ദി സിനിമകളിലും റിമ അഭിനയിച്ചിട്ടുണ്ട്.

മലയാളത്തിലെ യുവ സംവിധായകനായ ആഷിക് അബുവിനെയാണ് റിമ വിവാഹം കഴിച്ചിരിക്കുന്നത്. അതേ സമയം തന്റെ അഭിപ്രായങ്ങൾ ഏറ്റുപറയാൻ മടിക്കാത്ത താരത്തിന് നിരവധി സൈബർ വിമർശനങ്ങളും ഏൽക്കേണ്ടി വന്നിട്ടുണ്ട്.

എന്നാൽ അതൊന്നും തന്നെ ബാധിക്കില്ല എന്ന രീതിയാണ് റിമയ്ക്ക് ഉള്ളത്. അതുപോലെ തന്നെ സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വൈറലാകുന്നത് താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.

തന്റെ പുതിയ ഫോട്ടോയാണ് താരം പങ്കുവെച്ചത്. സ്‌റ്റൈലിഷ് ലുക്കിൽ സാരിയിലാണ് താരം എത്തുന്നത്. പ്രിയ അഭിഷേക് ജോസഫ് ആണ് ചിത്രം പകർത്തിയത്. നിരവധി പേരാണ് ചിത്രത്തിന് ലൈക്കും കമന്റുമായി എത്തിയത്. ഷറഫുദ്ദീൻ നായകനാകുന്ന ഹാഗർ ആണ് റിമയുടെ പുതിയ സിനിമ. ഹർഷദ് സംവിധാനം ചെയ്യുന്ന സിനിമയുടെ നിർമ്മാതാവും ഛായഗ്രഹകനും ആഷിഖ് അബുവാണ്.

Advertisement