വില്ലനായെത്തി പിന്നെ മലയാള സിനിമയുടെ താരരാജാവായാ മാറിയ സൂപ്പർതാരമാണ് മോഹൻലാൽ. മലയാള സിനിമയിലെ കളക്ഷൻ റെക്കോർഡികളെല്ലാം തന്റെ പേരിലാക്കിയ താരം കൂടിയാണ് മോഹൻലാൽ. ആദ്‌ത്തെ 50 കോടിയും 100 കോടിയും 200 കോടിയും ഒക്കെ മലയാളത്തിൻ കൊണ്ടുവന്നത് മോഹൻലാൽ ആയിരുന്നു.
അന്യഭാഷകളിലും തിളങ്ങിയ മോഹൻലാൽ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി വിവധ സിനിമകളിൽ വ്യത്സ്തമായ വേഷങ്ങൾ ചെയ്ത് ലോകം തന്നെ അറിയപ്പെടുന്ന താരമായി മോഹൻലാൽ മാറിയിരിന്നു. അതേ സമയം മലയാളത്തിൽ നിരവധി അന്യഭാഷാ നായികമാരോടൊപ്പവും ലാലേട്ടൻ അഭിനയിച്ചിട്ടുണ്ട്.
ലാലേട്ടന് ഒപ്പം അഭിനയിച്ച് പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച ചില പ്രമുഖ അന്യഭാഷാ നടിമാരുടെ വിശേഷങ്ങൾ ഇങ്ങനെയാണ്:
ഭൂമിക ചൗള: ബ്ലെസി സംവിധാനം ചെയ്ത ഭ്രമരം എന്ന ചിത്രത്തിലൂടെയാണ് ഭൂമിക ചൗള മലയാള സിനിമയിൽ എത്തുന്നത്. ഭ്രമരം എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം പിടിക്കുകയും, മികച്ച അഭിനയത്തിലൂടെ വലിയൊരുകൂട്ടം ആരാധകരെ സമ്പാദിക്കുവാനും ഭൂമികക്ക് കഴിഞ്ഞു.
സ്‌നേഹ: എം പത്മകുമാർ സംവിധാനം ചെയ്ത ശിക്കാർ എന്ന സിനിമയിലൂടെ മലയാളത്തിൽ എത്തിയ നടിയാണ് സ്‌നേഹ. തമിഴ് ഇൻഡസ്ട്രിയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് താരം മോഹൻലാലിന്റെ കൂടെ ശിക്കാരിൽ അഭിനയിക്കുന്നത്.
ചിത്രം ആ വർഷത്തെ ഹിറ്റ് ആവുകയും ഒരുപാട് നിരൂപക ശ്രദ്ധ നേടിയെടുക്കുകയും ചെയ്തു. സിനിമയിലെ ഗാനങ്ങളെല്ലാം ഇന്നും ആളുകൾ ഓർത്തിരിക്കുന്നു.
പാർവതി മിൽട്ടൺ: മോഹൽലാലിന്റെ ഹിറ്റ് ചിത്രം ഹാലോ യിലൂടെ മലയാളത്തിൽ അരങ്ങേറിയ മറ്റൊരു നായികയായിരുന്നു പാർവതി. തനതായ അഭിനയ ശൈലിയിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം പിടിക്കാൻ പാർവതിക്ക് കഴിഞ്ഞു. ചിത്രം ആളുകൾക്കിടയിൽ വലിയൊരു സ്വീകാര്യതയാണ് ലഭിച്ചത്.
പൂനം ബജ്വ: മോഹൻലാൽ, ജയറാം, ദിലീപ് എന്നിവർ മത്സരിച്ചു അഭിനയിച്ച ചിത്രമായിരുന്നു ചൈന ടൌൺ. നിരവധി ഹാസ്യ മുഹൂർത്തങ്ങൾകൊണ്ട് ശ്രദ്ധേയമായ ചിത്രം പക്ഷെ വലിയൊരു രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷെ നിരവധി സൂപ്പർസ്റ്റാറുകൾ ഒന്നിച്ചഭിനയിച്ച ചിത്രം എന്ന രീതിയിൽ സിനിമ തീയേറ്ററുകളിൽ നിറഞ്ഞാടി.
മോഹൻലാലിന്റെ നായിക അല്ലെങ്കിലും ചൈന ടൗൺ എന്ന ചിത്രത്തിൽ പൂനം ബജ്വ തന്റേതായ ഒരു അഭിനയ ശൈലി കൈവരിച്ചിരുന്നു.