രണ്ടാമത് വിവാഹം കഴിക്കാൻ ഈ ഒരൊറ്റ നിബന്ധന മാത്രം: നവ്യാ നായരോട് ബാല പറഞ്ഞത് കേട്ടോ

21130

അൻപ് എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് അരങ്ങേറിയ യുവ താരമാണ് ബാല. തമിഴനാട് സ്വദേശിയാണെങ്കിലും ബാല കൂടുതലും മലയാള സിനിമകളിലാണ് അഭിനയിക്കുന്നത്. കളഭം എന്ന സിനിമയാണ് ആണ് ബാലയുടെ ആദ്യ മലയാള ചിത്രം.

മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം ബിഗ് ബി എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നുു. പുതിയ മുഖത്തിലെ വില്ലൻ റോൾ ബാലയെ കൂടുതൽ പ്രസശസ്തനാക്കി. അലക്‌സാണ്ടർ ദി ഗ്രേറ്റ്, ഹീറോ, വീരം തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

Advertisements

ഇടക്കാലത്ത് അദ്ദേഹം മലയാളത്തിന്റെ മരുമകനും ആയിരുന്നു. റിയാലിറ്റി ഷോയിലൂടെയെത്തി മലയാളികളുടെ പ്രിയ ഗായികയായി മാറിയ അമൃത സുരേഷിനെ ബാല വിവാഹം കഴിച്ചിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞിരുന്നു.

അതേ സമയം മലയാള സിനിമാ ലോകം ആഘോഷമാക്കി മാറ്റിയ ഒരു വിവാഹവും വിവാഹമോചനവും ആയിരുന്നു ബാലയുടെയും അമൃതാ സുരേഷിന്റെയും. വിവാഹമോചന ശേഷവും ഇരുവരെയും സംബന്ധിച്ച് ഗോസിപ്പുകൾക്ക് ഒന്നും അറുതിയില്ലായിരുന്നു.

അമൃത സുരേഷ് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായും ബാല രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായും നിരവധി തവണ വാർത്തകൾ വന്നിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിക്കാവെ ബാല തന്റെ രണ്ടാം വിവാഹത്തിനുള്ള സാധ്യതകളെക്കുറിച്ച് സംസാരിക്കുകയുണ്ടായി. മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ അൽപം പേടി ഉണ്ടെന്നാണ് താരം പറയുന്നത്.

എന്നാൽ എല്ലാം ശരിയായി വന്നാൽ ചിലപ്പോൾ ഒന്നുകൂടി വിവാഹം ചെയ്‌തേക്കാം എന്ന താല്പര്യം ഉണ്ടെന്നും ബാല പറയുന്നു. ഇനി വിവാഹം ചെയ്യാൻ പോകുന്ന പെൺകുട്ടി താൻ കാരണം സന്തോഷ പെടുന്നവൾ ആയിരിക്കണമെന്നും ബാല പറയുന്നു.

രണ്ടാം വിവാഹത്തിൽ ബാല ഇതു മാത്രമാണ് നിബന്ധനയായി വയ്ക്കുന്നത് അവളെ സന്തോഷിപ്പിക്കാൻ എനിക്ക് കഴിയണം എന്ന ഒറ്റ നിബന്ധന. ദൈവം അനുഗ്രഹിച്ച് അങ്ങനെ ഒരാൾ വന്നാൽ വിവാഹം ഉണ്ടാകും എന്നാണ് നവ്യാ നായരുമായി നടത്തിയ അഭിമുഖത്തിൽ ബാല പറഞ്ഞത്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിൽ വിധികർത്താവായി എത്തിയ സമയത്താണ് ഷോയിലെ മത്സരാർത്ഥിയായ അമൃതാ സുരേഷുമായി ബാലാ പ്രണയത്തിലായത്.

ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെ തമിഴ് മലയാളം സിനിമാതാരങ്ങളാൽ സമ്പന്നമായ വിവാഹമായിരുന്നു അത്. 2018 ലാണ് ഇരുവരും വിവാഹ മോചിതരായി എന്ന വാർത്ത വന്നത്. എന്നാൽ 2019ൽ ഔദ്യോഗികമായി വേർപിരിയുകയും ചെയ്തു. ബാലയുടെയും അമൃത സുരേഷിന്ററയും മകളാണ് പാപ്പു എന്ന് വിളിപ്പേരുള്ള അവന്തിക.

അതേസമയം ബാലയും അമൃതയും വീണ്ടും ഒന്നിക്കുന്നു എന്ന തരത്തിൽ ചില ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. എന്നാൽ അത് ഒരിക്കലും സാധ്യമല്ല എന്ന് ബാല അപ്പോൾ തന്നെ പ്രതികരിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒരു ദിവസം ബാലയുടെയും അമൃതയുടെയും മകളായ അവന്തികയുടെ പിറന്നാളിന് വലിയ രീതിയിലുള്ള വീഡിയോ പോസ്റ്റ് ചെയ്ത് ബാല എത്തിയിരുന്നു.

വളരെ വികാര നിർഭരമായ ഒരു വീഡിയോ ആയിരുന്നു ബാല അന്ന് പോസ്റ്റ് ചെയ്തിരുന്നത്.
ആരോരുമില്ലാത്ത കുട്ടികൾക്ക് ഒപ്പമുള്ള ബാലയുടെ വീഡിയോ ഏവരുടെയും കണ്ണുനിറച്ചിരുന്നു. ഇരുവരും ഒന്നിക്കണമെന്ന് പ്രാർത്ഥനയാണ് തങ്ങൾക്ക് ഉള്ളതെന്ന് നിരവധി ആരാധകർ അഭിപ്രായപ്പെട്ടിരുന്നു.

എന്നാൽ രണ്ടാമതൊരു വിവാഹത്തെപ്പറ്റി താൻ ഇപ്പോൾ ആലോചിക്കുന്നില്ല എന്നാണ് ബാല പറയുന്നതെങ്കിൽ കൂടിയും താല്പര്യ കുറവൊന്നുമില്ല എന്ന് ബാലയുടെ വാക്കുകളിൽ വ്യക്തമാണ്.

Advertisement