ജീവിതത്തിലേക്ക് കുഞ്ഞുവാവ വരാൻ പോകുന്നു, ഇപ്പോൾ അഞ്ചുമാസമായി: എല്ലാവരുടേയും പ്രാർത്ഥന വേണമെന്ന് അരുൺ ഗോപനും നിമ്മിയും

219

ഏഷ്യാനെറ്റ് ചാനലിലെ സൂപ്പഹിറ്റ് മ്യൂസിക് റിയാലിറ്റി ഷോ ആയിരുന്ന ഐഡിയ സ്റ്റാർ സിംഗറിലെ മത്സരാർത്ഥിയായിട്ടാണ് അരുൺ ഗോപൻ എന്ന ഗായകനെ മലയാളി ആദ്യമായി ശ്രദ്ധിക്കുന്നത്. കോഴിക്കോട് സ്വദേശിയായ അരുൺ ഇന്ന് ഡോക്ടർ അരുൺ ഗോപനാണ്.

പക്ഷേ അരുൺ ഗോപൻ സംഗീതം കൈവിട്ടിട്ടില്ല. ശിവ നിർവണ സംവിധാനം ചെയ്ത തെലുങ്ക് സിനിമയായ നിന്നു കോരിയിലെ ഗാനവും, മലയാളം സിനിമയായ ചങ്ക്സിലെ വെഡ്ഡിംഗ് വെഡ്ഡിംഗ് എന്ന ഗാനവും ഹിറ്റായതോടെയാണ് അരുണിനെ വീണ്ടും സംഗീത പ്രേമികൾ നെഞ്ചേറ്റുകയായിരുന്നു.

Advertisements

അരുൺ ഗോപൻ 2013ലാണ് നിമ്മിയെ വിവാഹം കഴിക്കുന്നത്. നിമ്മിയും മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ്. ചന്ദനമഴ സീരിയലിലെ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നിമ്മിയായിരുന്നു. ഈ സീരിയലിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ആങ്കറിങ്, നൃത്തം, വ്ളോഗിംഗ് അങ്ങനെ പ്രേക്ഷകർക്കിടയിൽ ഇന്നും നിമ്മി താരമാണ്. നമസ്‌തേ കേരളം എന്ന സൂര്യ ടിവിയിലെ ഷോ ആങ്കർ ആയിരുന്നു നിമ്മി. എന്നാൽ കുറച്ചുനാളായി നിമ്മിയെ ഷോയിൽ കാണാനില്ലായുന്നു. താരത്തിന്റെ പെന്നെട്ടുള്ള പിന്മാറ്റം ആരാധകർ ശ്രദ്ധിച്ചിരുന്നു,

എന്താണ് പെട്ടെന്നുള്ള പിന്മാറ്റം എന്ന് നിരന്തരമായി നിമ്മിയോട് ആരാധകർ ചോദിക്കുകയും ചെയ്തിരുന്നു.
ഇതിനുള്ള ഉത്തരമാണ് ഇരുവരും ഇപ്പോൾ നല്കിയിരിക്കുന്നത്. ഞങ്ങളുടെ ജീവിതത്തിലേക്ക് കുഞ്ഞുവാവ വരാൻ പോകുന്നു. ഇപ്പോൾ അഞ്ചുമാസമായി.

ഇനി ഒരു കുഞ്ഞുബ്രെയ്ക്കാണ് പ്രാർത്ഥന ഉണ്ടാകണം എന്നാണ് ഇരുവരും സ്വന്തം യൂ ട്യൂബ് ചാനൽ വഴി അറിയിച്ചിരിക്കുന്നത്. എച്ച്ആർ ആയി വർക്ക് ചെയ്യുന്ന സമയത്താണ് കേരളാ ഷോപ്പിങ് ഫെസ്റ്റിവൽ ഇവന്റിൽ വച്ച് നിമ്മി അരുണിനെ കാണുന്നതും പരിചയപ്പെടുന്നതും.

പിന്നെ ഇരുവരുടെയും ജീവിതത്തിൽ പ്രണയം സംഭവിക്കുന്നതും വിവാഹം കഴിക്കുന്നതും എല്ലാം വളരെ പെട്ടന്നായിരുന്നു.ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നു തങ്ങളുടെ ജീവിതത്തിൽ എന്ന് ഇരുവരും പ്രണയകഥ തുറന്നു പറയുന്നതിനിടയിൽ വ്യക്തമാക്കിയിരുന്നു.

Advertisement