കട്ട് ചെയ്യാൻ നിന്നോട് ആര് പറഞ്ഞു, ചിരിപ്പിച്ച് മമ്മൂട്ടി; ഗാനഗന്ധർവ്വൻ മേക്കിംഗ് വീഡിയോ വൈറൽ

20

മികച്ച പ്രതികരണങ്ങൾ നേടി രണ്ടാം വാരവും പ്രദർശനം തുടരുകയാണ് രമേഷ് പിഷാരടിയുടെ സംവിധാനത്തിൽ തിയേറ്ററുകളിലെത്തിയ മമ്മൂട്ടി ചിത്രം ഗാനഗന്ധർവ്വൻ. ചിത്രത്തിനൊപ്പം മമ്മൂട്ടിയുടെ കഥാപാത്രം കലാസദൻ ഉല്ലാസിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ മേക്കിംഗ് വീഡിയോ റിലീസ് ചെയ്തത്. രമേശ് പിഷാരടി ഒരുക്കിയ ചിത്രം കുടുംബ പശ്ചാത്തലത്തിൽ ഗൗരവകരമായ ഒരു കഥയാണ് പറയുന്നത്. ഗാനമേള പാട്ടുകാരനായ കലാസദൻ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തിൽ പുതുമുഖം വന്ദിതയാണ് നായിക.

Advertisements

രമേശ് പിഷാരടിയും ഹരി പി നായരും ചേർന്നാണ് കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്.
മുകേഷ്, ഇന്നസെന്റ്, സിദ്ദീഖ്, സലിം കുമാർ, ധർമജൻ ബോൾഗാട്ടി,ഹരീഷ് കണാരൻ, മനോജ് .കെ .ജയൻ, സുരേഷ് കൃഷ്ണ, മണിയൻ പിള്ള രാജു, കുഞ്ചൻ, അശോകൻ, സുനിൽ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹണം അഴകപ്പൻ. സംഗീതം ദീപക് ദേവ്. എഡിറ്റിംഗ് ലിജോ പോൾ.

Advertisement