പഞ്ചാബി ഹൗസിൽ രമണനും മുതലാളിമായി ആദ്യം പരിഗണിച്ചിരുന്നത് ഹരിശ്രീ അശോകനെയും കൊച്ചിൻ ഹനീഫയെയും ആയിരുന്നില്ല, സംഭവിച്ചത് ഇങ്ങനെ

282

മലയാള സിനിമയിലെ ഹിറ്റ് തിരക്കഥാകൃത്തുക്കളും സംവിധായകരുമായ കൂട്ടുകെട്ടായിരുന്നു റാഫി മെക്കാർട്ടിൻ ജോഡി. നിരവധി സൂപ്പർഹിറ്റ് സിനിമകളാണ് ഇവർ മലയാളത്തിന് സമ്മാനിച്ചത്. പുതുക്കോട്ടയിലെ പുതുമണവാളൻ, സൂപ്പർമാൻ, തെങ്കാശിപ്പട്ടണം, ചതിക്കാത്ത ചന്തു, പാണ്ടിപ്പട, പഞ്ചാബിഹൗസ് തുടങ്ങി നിരവധി സൂപ്പർഹിറ്റുകളാണ് ഈ ജോഡി ഒരുക്കിയിട്ടുള്ളത്.

ജനപ്രിയ നായകൻ ദിലീപ് , ഹരിശ്രീ അശോകൻ കൊച്ചിൻ ഹനീഫ കൂട്ടുകെട്ടുമായി റാഫി മെക്കാർട്ടിൻ ടീം അണിയിച്ചൊരുക്കിയ സൂപ്പർഹിറ്റ് ചിത്രമായിരുന്നു പഞ്ചാബിഹൗസ്.ഈ ചിത്രത്തിലെ കഥാപാത്രങ്ങളൊക്കെ ഇന്നും മലയാളി പ്രേക്ഷകരുടെ സ്വന്തമാണ്.

Advertisements

പഞ്ചാബി ഹൗസിൽ ഏറ്റവും കൂടുതൽ ചിരിപ്പിച്ച രണ്ട് കഥാപാത്രങ്ങളായിരുന്നു രമണനും മുതലാളിയും. മുതലാളിയായി കൊച്ചിൻ ഹനീഫയും രമണനായി ഹരിശ്രീ അശോകനുമാണ് തകർത്തിരുന്നത്. രമണൻ ഇന്ന് ട്രോളർമാരുടെ പ്രിയ കഥാപാത്രമാണ്.

എന്നാൽ കൊച്ചിൻ ഹനീഫയ്ക്കും ഹരിശ്രീ അശോകനും പകരം രമണനും മുതലാളിയുമായി എത്തേണ്ടിയിരുന്നത് മറ്റ് രണ്ട് ഹാസ്യതാരങ്ങളായിരുന്നു. മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറും ഇന്നസെന്റുമായിരുന്നു ആ വേഷത്തിലെത്തേണ്ടിയിരുന്നത് എന്ന് തുറന്നു പറയുകയാണ് റാഫി മെക്കാർട്ടിൻ ടീം.

രമണനിലേക്ക് അശോകൻ എത്തിച്ചേർന്നതാണ്. ആ കാലത്ത് ജഗതി ചേട്ടനും ഇന്നസെന്റ് ചേട്ടനും ഇല്ലാതെ ഒരു കോമഡി സിനിമ പൂർണമാകില്ലായിരുന്നു. കൂടുതൽ ഡേറ്റുകൾ ആവശ്യമായി വന്നതോടെ അവരെ കിട്ടില്ലെന്നായി. അങ്ങനെ അശോകനിലേക്കും കൊച്ചിൻ ഹനീഫയിലേക്കും എത്തി എന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ റാഫി വ്യക്തമാക്കുന്നു.

Advertisement