മനസിനക്കരെ എന്ന സത്യൻ അന്തിക്കാട് ഒരുക്കിയ മലയാള സിനിമയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച് ഇപ്പോൾ തെന്നിന്ത്യയുടെ മൊത്തം ലേഡി സൂപ്പർ സ്റ്റാർ ആയി മാറിയ നടിയാണ് നയൻ താര. സിനിമയിൽ വിജയിക്കാൻ ഗ്ലാമർ ഉണ്ടായാൽ മാത്രം പോര, കഴിവും വേണമെന്ന് തന്റെ കരിയറിലൂടെ തെളിയിച്ച നടി കൂടിയാണ് നയൻതാര.
അതേ സമയം നയൻതാരയുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട വർഷമാണ് 2022 എന്നത്. നീണ്ട നാളത്തെ പ്രണയത്തിന് ഒടുവിൽ നടി സംവിധായകൻ വിഘ്നേശ് ശിവനെ വിവാഹം കഴിച്ചിട്ട് ഏതാനം നാളുകൾ ആകുന്നതേ ഉള്ളു. നിലവിൽ ഹണിമൂൺ യാത്രകളും ആഘോഷങ്ങളും ഒക്കെയായി സന്തോഷത്തിലാണ് താരം. അതേ സമയം തെന്നിന്ത്യയിൽ ഏറ്റവും വലിയ പ്രതിഫലം വാങ്ങിക്കുന്ന നടിയാണ് നയൻതാര.
അതുകൊണ്ട് തന്നെ നടിയുടെ ആസ്തി എത്രയാണെന്ന് അറിയാൻ ആരാധകർക്കും ആകാംഷയുണ്ട്. അത്തരത്തിൽ ചില റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. ഈ വർഷം ജൂണിലാണ് നയൻതാരയും സംവിധായകനും നടനുമായ വിഘ്നേശ് ശിവനും വിവാഹിതരാവുന്നത്. മാസങ്ങളായിട്ട് താരദമ്പതികളുടെ വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നതും.
എന്നാൽ ആരാധകരെ പോലും അതിശയിപ്പിക്കുന്ന ആസ്തിയാണ് നടിയുടെ പേരിലുള്ളതെന്നാണ് ഒരു മാധ്യമം പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നത്. നയൻതാരയുടെ ആസ്തി 22 മില്യൺ ഡോളറായിരുന്നു. അത് രൂപയാക്കി മാറ്റിയപ്പോൾ ഏകദേശം 165 കോടി രൂപ വരും. നയൻതാരയുടെ വരുമാനത്തിന്റെ ഭൂരിഭാഗവും അവളുടെ സിനിമകളിൽ നിന്നും ബ്രാൻഡുകളിൽ നിന്നും ലഭിക്കുന്ന തുകയാണ്.
നിലവിൽ ഒരു സിനിമയ്ക്ക് പത്ത് കോടി രൂപയാണ് നയൻതാര വാങ്ങിക്കുന്നത്. ഏറ്റവും പുതിയതായി ജയം രവിയുടെ കൂട അഭിനയിക്കുന്ന ചിത്രത്തിന് ഈ പ്രതിഫലം നടി വാങ്ങിക്കുന്നതായിട്ടാണ് വിവരം. വരുമാനത്തിന് പുറമേ ഇന്ത്യയിലുടനീളം നിരവധി അപ്പാർട്ട്മെന്റുകളും നടിയുടെ പേരിലുണ്ട്. ഹൈദരാബാദിൽ രണ്ട് ആഡംബര വീട് ഉൾപ്പെടെ പതിനഞ്ച് കോടി രൂപയുടെ അപ്പാർട്ട്മെന്റ് ബഞ്ചാരഹിൽസ് എന്ന സ്ഥലത്തുണ്ട്.
ഇതിന് പുറമേ തമിഴ്നാട്ടിൽ 4 ബെഡ്റൂം സൗകര്യമുള്ള വീടും നയൻസിന്റെ പേരിലുണ്ട്. ഇതെല്ലാം കണക്ക് കൂട്ടുമ്പോൾ ഏകദേശം നൂറ് കോടിയുടെ മുകളിൽ വരും. അടുത്തിടെ നയൻതാര സ്വന്തമായി ഒരു ജെറ്റ് വാങ്ങിയതായിട്ടും ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. ചെന്നെ ഹൈദരാബാദ്, ചൈന്നെ കൊച്ചി എന്നിവടങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് വേണ്ടിയാണ് ഈ ജെറ്റ് നടി ഉപയോഗിക്കുന്നത്.
മാത്രമല്ല കാറുകളുടെ കാര്യത്തിൽ ആഡംബര കാറുകളുടെ ലിസ്റ്റ് വേറെ തന്നെയുണ്ട്. 74 ലക്ഷം വിലയുള്ള ബിഎംഡബ്ല്യൂ 5 സീരിസിലെ കാറും മെർസിഡസ് ജിഎൽഎസ് (88 ലക്ഷം), ഫോർഡ് എൻഡേവർ, ബിഎംഡബ്ല്യൂ 7 സീരിസിലെ (1.76 കോടി) അടക്കം നിരവധി കാറുകളാണ് നടിയ്ക്കുള്ളത്. ചില പ്രശസ്ത ബ്രാൻഡുകൾക്ക് വേണ്ടി പരസ്യ ചിത്രത്തിലും നയൻതാര പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
അതിലൂടെ അഞ്ച് കോടി വരെ നടിയ്ക്ക് പ്രതിഫലം ലഭിച്ചിരുന്നു. ഇതിനൊപ്പം ഒരു സ്‌കിൻ കെയർ ബ്രാൻഡിലും നടി പാർട്നറാണ്. ഇതെല്ലാം ചേർത്ത് കോടികളാണ് മാസത്തിൽ നയൻതാര സമ്പാദിക്കുന്നതെന്ന കാര്യം വ്യക്തമാണ്. എന്തായാലും രാജകുമാരിയെ പോലെയാണ് ലേഡി സൂപ്പർസ്റ്റാർ ജീവിക്കുന്നതെന്ന് ആണ് ആരാധകരും പറയുന്നത്.