ഭാവി വധു ഡിസൈൻ ചെയ്ത വസ്ത്രത്തിൽ തിളങ്ങി റോബിൻ, ആരതി പൊടിക്ക് ഒപ്പമുള്ള ആദ്യ ഓണം അടിച്ച് പൊളിച്ച് ഡോക്ടർ ബ്രോ

680

മലയാളം മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറ്റവു പ്രിയപ്പെട്ട റിയാലിറ്റി ഷോ ആയിരുന്നു ബിഗ്‌ബോസ്. ഹിന്ദിയിൽ തുടങ്ങിയ ഈ ടെലിവിഷനിലെ ഏറ്റവു വലിയ റിയാലിറ്റിഷോ പിന്നീട് മലയാളം അടക്കമുള്ള പ്രാദേശിക ഭാഷകളിലും ആരംഭിക്കുകയായിരുന്നു.
നാലു സീസണുകളാണ് ഇതിനോടകം ഈ ഷോ മലയാളത്തിൽ കഴിഞ്ഞത്. ഇതുവരെയുള്ള ബിഗ് ബോസ് മലയാളം സീസണുകളിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ടതും ഏറ്റെടുത്തതുമായൊരു സീസൺ ആയിരുന്നു സീസൺ ഫോർ.

ഇരുപത് പേർ മത്സരിച്ച സീസണിൽ വിജയിയായത് ദിൽഷ പ്രസന്നൻ ആയിരുന്നു. തുടക്കം മുതൽ സീസൺ ഫോർ അവസാനിച്ച് ഇത്രയേറെ മാസങ്ങൾ പിന്നിട്ടിട്ടും ബിഗ് ബോസുമായും അതിൽ പങ്കെടുത്ത മത്സരാർഥികളുമായും ബന്ധപ്പെട്ട എല്ലാ വാർത്തകൾക്കും ആരാധകർ നിരവധിയാണ്.

Advertisements

ന്യൂ നോർമൽ എന്ന ടാഗ് ലൈനോടെയാണ് നാലാം സീസൺ നടന്നത്. പങ്കെടുത്ത മത്സരാർഥികളും അവർക്കായി ഒരുക്കിയ മത്സരങ്ങളുമെല്ലാം വളരെ വ്യത്യസ്തമായിരുന്നു. സീസൺ ഫോറിൽ രണ്ടാം സ്ഥാനം നേടിയത് ബ്ലെസ്ലി ആയിരുന്നു. വിജയി ദിൽഷ പ്രസന്നനാണെങ്കിലും നാലാം സീസൺ അറിയപ്പെടുന്നത് റോബിൻ രാധാകൃഷ്ണൻ എന്ന മത്സരാർഥിയുടെ പേരിലാണ്.

Also Read
ചാനലിലെ ഓണപരിപാടിക്കിടെ അൻഷിതയും രമ്യയും തമ്മിൽ പൊരിഞ്ഞ അടി, രമ്യയുടെ ദേഹത്ത് ഉപ്പെറിഞ്ഞ് അൻഷിത, ഇതൊക്കെ കാണാൻ അപാര തൊലിക്കട്ടി വേണമെന്ന് ആരാധകർ

അത്രയേറെ ഓളമാണ് റോബിൻ കേരളക്കരയിൽ ആകെ ബിഗ് ബോസിൽ പങ്കെടുത്ത് ഉണ്ടാക്കിയത്. റോബിൻ എഴുപത് ദിവസം മാത്രമാണ് ബി?ഗ് ബോസ് ഹൗസിലുണ്ടായിരുന്നത്. സഹ മത്സരാർഥി റിയാസ് സലീമിനെ കൈയ്യേറ്റം ചെയ്തതിന്റെ പേരിലാണ് റോബിനെ പുറത്താക്കിയത്. ഹൗസിനുള്ളിൽ പ്രവേശിച്ച് രണ്ടാഴ്ചക്കുള്ളിൽ തന്നെ റോബിൻ ആരാധകരെ സമ്പദിച്ച് തുടങ്ങിയിരുന്നു.

ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം റോബിന് ആരാധകർ കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. ഹൗസിൽ നിന്നും പുറത്ത് വന്നശേഷം നിരവധി സിനിമാ അവസരങ്ങളും റോബിന് ലഭിച്ചിട്ടുണ്ട്. ഈ വരുന്ന ഒക്ടോബറോടെ താൻ കമ്മിറ്റ് ചെയ്ത സിനിമകളുടെ വർക്കുകൾ ആരംഭിക്കുമെന്ന് അടുത്തിടെ റോബിൻ അറിയിച്ചിരുന്നു.

അതേസസമയം റോബിൻ അടുത്തിടെ തന്റെ വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകുമെന്നും അറിയിച്ചിരുന്നു. കട്ടൻ വിത്ത് ഇമ്മട്ടി പരിപാടിക്കിടെ പരിചയപ്പെട്ട നടിയും മോഡലും ഫാഷൻ ഡിസൈനറും ബിസിനസ് വുമണുമായ ആരതി പൊടി ആണ് റോബിന്റെ ഭാവി വധു. തൃശ്ശൂർ പേരാമംഗലും സ്വദേശിനിയാണ് ആരതി പൊടി. കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും പ്രണയത്തിലാണ്.

താനാണ് ആരതിയെ പ്രപ്പോസ് ചെയ്തതെന്ന് അടുത്തിടെ റോബിൻ വെളിപ്പെടുത്തിയിരുന്നു. ബിഗ് ബോസ് ഹൗസിൽ ആയിരിക്കുമ്പോൾ ദിൽഷ പ്രസന്നനോട് തനിക്ക് പ്രണയമുള്ളതായി റോബിൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ മത്സരം കഴിഞ്ഞ് പുറത്ത് വന്നശേഷം ഇരുവരും സൗഹൃദം വരെ അവസാനിപ്പിച്ചു.

Also Read
യാത്ര കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച, ഇത്തരം ഒരനുഭവം ഇതാദ്യമെന്ന് ബഷീര്‍ ബഷി

ഇപ്പോൾ താനും ദിൽഷയും തമ്മിൽ യാതൊരുവിധ സൗഹൃദവും പുലർത്തുന്നില്ലെന്നും റോബിൻ വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ തിരുവോണ ദിനത്തിൽ ഭാവി വധു ആരതിക്ക് ഒപ്പം ഓണം സ്‌പെഷ്യൽ കപ്പിൾ ഫോട്ടോയുമായി എത്തിയിരിക്കുകയാണ് റോബിൻ രാധാകൃഷ്ണൻ.

പൊന്നോണ ആശംസകൾ നേർന്നു കൊണ്ടാണ് റോബിൻ ആരതിക്ക് ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് എത്തിയരിക്കുന്നത്. ഇരുവരുടേയും കപ്പിൾ ഫോട്ടോ ഇപ്പോൾ വൈറലാണ്. വന്നടാ കപ്പിൾ പിക്ക് വന്നു, ഇപ്പോഴാണ് ഹാപ്പി ഓണം ആയത്, ഫോട്ടോയ്ക്കായി ഞങ്ങൾ വെയിറ്റിങായിരുന്നു തുടങ്ങി നിരവധി ആരാധക കമന്റുകളാണ് താരങ്ങളുടെ ഫോട്ടോയ്ക്ക് വരുന്നത്. മണിക്കൂറുകൾക്ക് ലക്ഷക്കണക്കിന് ലൈക്കുകൾ ആണ് ഫോട്ടോയ്ക്ക് ലഭിച്ചത്.

Advertisement