വളരെ വേഗത്തിൽ തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരസുന്ദരി ആയിരുന്നു മലയാളിയായ നടി അമല പോൾ. മുൻനിര നായകൻമാർക്ക് എല്ലാം ഒപ്പം സൂപ്പർ സിനിമകളിൽ അഭിനയിച്ച് തെന്നിന്ത്യൻ സിനിമാലോകത്ത് ഒന്നടങ്കം തരംഗം സൃഷ്ടിച്ചെടുക്കാൻ അമലയ്ക്ക് കഴിഞ്ഞിരുന്നു. ഇതിനിടെ തമിഴ് സംവിധായകൻ എൽ വിജയിയെ നടി പ്രണയിച്ച് വിവാഹം കഴിക്കുകയും ആ ബന്ധം വേർപിരിയുകയും ചെയ്തിരുന്നു.
ഇതിനിടെ നടി രണ്ടാമതും വിവാഹിതയായെന്ന തരത്തിൽ പ്രചരണമുണ്ടായി. അത് തികച്ചും വാസ്തവ വിരുദ്ധമാണെന്ന് അമല തന്നെ വെളിപ്പെടുത്തി. എന്നാൽ പഞ്ചാബി ആചാരപ്രകാരം അമലയുമായി വിവാഹം കഴിച്ചുവെന്നാണ് നടിയുടെ സുഹൃത്തും പാട്ടുകാരനുമായ ഭവനിന്ദർ പറയുന്നത്.
നടി ഇയാൾക്കെതിരെ കേസ് കൊടുത്തതോടെയാണ് തെളിവുമായി താരം എത്തിയത്. കഴിഞ്ഞ വർഷമാണ് പഞ്ചാബി പാട്ടുകാരനായ ഭവ്നിന്ദർ സിംഗിനൊപ്പമുള്ള അമല പോളിന്റെ ചിത്രങ്ങൾ വൈറലായത്. ഇൻസ്റ്റാഗ്രാം പേജിലൂടെ ഭവ്നിന്ദറാണ് ഈ ഫോട്ടോസ് പുറത്ത് വിട്ട്.
Also Read
പുതിയ വിശേഷം പങ്കുവെച്ച് കാളിദാസ്, ജയറാമിന് കേക്ക് നല്‍കി ആഘോഷമാക്കി പാര്‍വതി, വൈറലായി ചിത്രങ്ങള്‍
ചിത്രത്തിൽ ഇരുവരും പരസ്പരം ചുംബിക്കുന്നതൊക്കെ കാണാം. അങ്ങനെയാണ് താരങ്ങൾ വിവാഹിതരായോ എന്ന ചോദ്യം ഉയർന്ന് വന്നത്. പാട്ടുകാരൻ ചിത്രങ്ങൾക്ക് നൽകിയ ക്യാപ്ഷനിൽ നിന്നും അത് സൂചിപ്പിക്കുന്ന ചില കാര്യങ്ങളും ഉണ്ടായിരുന്നു. ഇതോടെ വിവാഹ വാർത്ത വ്യാപകമായി പ്രചരിച്ചു. ഇപ്പോൾ ഭവ്നിന്ദറിനെതിരെ അമല പോൾ ഒരു കോസ് കൊടുത്തിരുന്നു.
തന്റെ മുൻസുഹൃത്തായ ഭവ്നിന്ദർ തന്നോടൊപ്പം എടുത്ത ചിത്രങ്ങളും വീഡിയോസും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് കേസിൽ അമൃത പറയുന്നത്. ഇതേ തുടർന്ന് കേസ് എടുത്ത പോലീസ് ഗായകനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കി. ഈ കേസിൽ ജാമ്യാപേക്ഷ കൊടുക്കവേ ഭവ്നിന്ദർ ചില രേഖകൾ കോടതിയിൽ ഹാജരാക്കാനായി അഭിഭാഷകന് നൽകിയിരുന്നു.
2017 ൽ ഇരുവരും പഞ്ചാബി ആചാരപ്രകാരം വിവാഹിതരായെന്നാണ് ഗായകൻ സമർപ്പിച്ച തെളിവുകളിൽ കാണിച്ചിരിക്കുന്നത്. വ്യക്തിപരമായ പൊരുത്തക്കേടുകൾ കാരണമാണ് ഭവ്നിന്ദറുമായി അമല പോൾ അകന്നതെന്നാണ് റിപ്പോർട്ട്. മാത്രമല്ല നടി ആരോപിക്കുന്നത് പോലെ സാമ്പത്തിക തട്ടിപ്പുകൾ ഇവരുടെ വേർപിരിയലിന് കാരണമായിട്ടില്ലെന്ന വാദവും ഉയർന്ന് വരുന്നുണ്ട്.
അതേസമയം സുഹൃത്തിനെതിരെ ലൈം ഗി കാ തി ക്ര മ ആരോപണങ്ങൾ ഉണ്ടായിട്ടില്ലെന്നും അത് അമല നിഷേധിക്കുകയും ചെയ്തിട്ടുണ്ട്. എന്തായാലും കേസിലെ സത്യം പുറത്ത് വരട്ടെ എന്നാണ് ആരാധകരും പറയുന്നത്. 2009 ൽ സിനിമയിലേക്ക് എത്തിയ അമല പോൾ കുറഞ്ഞ കാലം കൊണ്ടാണ് സ്വന്തമായൊരു സ്ഥാനം നേടിയെടുത്തത്. മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ സജീവമായി അഭിനയിക്കുകയായിരുന്നു.
ഇതിനിടെ 2014 ലാണ് പ്രശസ്ത സംവിധായകൻ എഎൽ വിജയിയും അമല പോളും വിവാഹിതരാവുന്നത്. ഏറെ കാലം പ്രണയിച്ചതിന് ശേഷമാണ് വിവാഹിതരായെങ്കിലും 2016 ൽ വേർപിരിഞ്ഞു. വിജയ് മറ്റൊരു വിവാഹം കഴിച്ചെങ്കിലും അമല വിവാഹത്തെ കുറിച്ചൊന്നും പറഞ്ഞതേയില്ല. ഇതിനിടയിലാണ് കാമുകനൊപ്പമുള്ളതെന്ന തരത്തിൽ ചില ഫോട്ടോസ് പുറത്ത് വന്നത്.