ചില ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു, ആദ്യത്തേത് ദൈവാനുഗ്രഹം കൊണ്ട് സംഭവിക്കുകയാണ്: സന്തോഷം പങ്കുവെച്ച് സൂര്യ ജെ മേനോൻ

54

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയും മോഡലുമാണ് സൂര്യ ജെ മേനോൻ. സൂപ്പർ റിയാലിറ്റ് ഷോയായ
ഏഷ്യാനെറ്റിലെ ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെയാണ് താരം മലയാളികൾക്ക് ഏറെ സുപരിചിതയായി മാറിയത്.

ബിഗ്‌ബോസിലൂടെ നിരവധി ആരാധകരെയാണ് താരം നേടിയെടുത്തത്. ഷോയിൽ വെച്ച് നടൻ മണി ക്കുട്ടനോട് ഇളള പ്രണയം തുറന്നുപറഞ്ഞതിന് പിന്നാലെയാണ് സൂര്യ വാർത്തകളിൽ നിറഞ്ഞത്. സൂര്യ പ്രണയം പറഞ്ഞെങ്കിലും തനിക്ക് പ്രണയമില്ലെന്നും സൂര്യയോട് ഇഷ്ടവും ബഹുമാനവും മാത്രമാണ് ഉളളതെന്നാണ് മണിക്കുട്ടൻ പറഞ്ഞത്.

Advertisements

Also Read
സാമന്തയെ ലിപ് ലോക്ക് ചെയ്യാൻ പറ്റില്ല, ഭാര്യ ഉടക്കി, ഒടുവിൽ രാംചരൺ ചെയ്തത് ഇങ്ങനെ

ബിഗ് ബോസിൽ തുടക്കത്തിൽ തന്നെ പുറത്താവുമെന്ന് പലരും കരുതിയ മൽസരാർത്ഥി കൂടിയായിരുന്നു സൂര്യ. എന്നാൽ അവസാന ഘട്ടത്തിൽ വരെ എത്താൻ നടിക്ക് സാധിച്ചു. 91 ദിവസം ബിഗ് ബോസിൽ പിടിച്ചുനിന്ന ശേഷമാണ് സൂര്യ പുറത്തായത്. അതേ സമയം ഷോയിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ച ശേഷമാണ് സൂര്യ തിരിച്ചെത്തിയത്.

ബിഗ് ബോസിലൂടെയാണ് സൂര്യയെ പ്രേക്ഷകർ കൂടുതൽ അടുത്തറിഞ്ഞത്. നടിയായും മോഡലായും പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഷോയിൽ വരുന്നത് വരെ നടിയെ അധികപേർക്കും അറിയില്ലായിരുന്നു. എന്നാൽ ബിഗ് ബോസിന് പിന്നാലെ ഇപ്പോൾ എല്ലാവർക്കും പ്രിയങ്കരിയാണ് താരം. ബിഗ് ബോസ് കഴിഞ്ഞ് സോഷ്യൽ മീഡിയയിൽ വീണ്ടും ആക്ടീവായിരുന്നു നടി.

തന്റെ എറ്റവും പുതിയ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളുമെല്ലാം തന്നെ സൂര്യ പങ്കുവെക്കാറുണ്ട്. അതേസമയം സൂര്യയുടെതായി വന്ന പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ബിഗ് ബോസ് കഴിഞ്ഞ് ചില ലക്ഷ്യങ്ങളുണ്ടായിരുന്നു എന്നും അതിൽ ആദ്യത്തേത് നടന്നതിന്റെ സന്തോഷം അറിയിച്ചാണ് നടി എത്തിയത്.

താൻ എഴുതിയ ഒരു കഥാസമാഹാരം ഇന്ന് പുറത്തിറങ്ങുന്നതിന്റെ സന്തോഷമാണ് സൂര്യ പങ്കുവെച്ചത്. നടൻ ജയസൂര്യയാണ് സൂര്യയുടെ പുസ്തകത്തിന്റെ ആദ്യ കോപ്പി സ്വീകരിച്ചത്. ജയസൂര്യയ്ക്കൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചാണ് സൂര്യയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് വന്നത്.

Also Read
ശ്രുതി ഹാസനും ധനുഷും തമ്മിൽ പ്രണയമാണെന്നും ദാമ്പത്യ ജീവിതത്തിൽ വിള്ളലെന്നും ഗോസിപ്പുകൾ വന്നപ്പോൾ ധനുഷിന്റെ ഭാര്യ ഐശ്വര്യയും ശ്രുതിയും ചെയ്തത് ഇങ്ങനെ

നടിയുടെ വാക്കുകൾ ഇങ്ങനെ:

ബിഗ്ഗ്‌ബോസ് കഴിഞ്ഞ് ഇറങ്ങിയ ശേഷം ചില ലക്ഷ്യങ്ങൾ ഉണ്ടായിരുന്നു. അതിൽ ആദ്യത്തേത് ദൈവാനുഗ്രഹം കൊണ്ട് ഇന്ന് സംഭവിക്കുകയാണ്. എന്റെ ആദ്യ കഥ സമാഹാരം ഇന്ന് ഇറങ്ങുകയാണ്. എന്റെ പുസ്തകത്തിന്റെ ആദ്യ കോപ്പി പ്രശസ്ത സിനിമ താരം ജയേട്ടൻ (ജയസൂര്യ) സ്വീകരിച്ചു.

ഈ കോവിഡ് പശ്ചാത്തലത്തിലും യാതൊരു മടിയും കൂടാതെ ഈ ഒരു കാര്യവുമായി മനസ്സ് നിറഞ്ഞു സഹകരിച്ച ജയേട്ടന് നന്ദി അറിയിക്കുന്നു. പാറൂട്ടി എന്നാണ് ഈ സമാഹാരത്തിന്റെ പേര് എന്നും നടി കുറിച്ചു. സൂര്യയുടെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് ബിഗ് ബോസ് താരത്തിന് ആശംസകൾ നേർന്ന് എത്തിയിരിക്കുന്നത്.

Also Read
അയാൾ എന്നെ കൂടുതൽ സ്നേഹിച്ചു, എനിക്ക് അത്രയും സ്നേഹം ആവശ്യമുണ്ടായിരുന്നില്ല: സംവിധായകനുമായുള്ള വിവാഹം മുടങ്ങിയതിനെ കുറിച്ച് അന്ന് ചിത്ര പറഞ്ഞത് ഇങ്ങനെ

സൂര്യയുടെ ഫാൻസ് ആർമി ഗ്രൂപ്പുകൾ ഉൾപ്പെടെ നടിക്ക് പിന്തുണ അറിയിച്ച് എത്തിയിരിക്കുന്നു. ബിഗ് ബോസിന് പിന്നാലെ സിനിമകളിൽ അവസരം ലഭിച്ചതിനെ കുറിച്ചും സൂര്യ പറഞ്ഞിരുന്നു. ഒരു തമിഴ് സിനിമയിൽ ബിഗ് ബോസ് താരം പ്രധാന വേഷത്തിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ വന്നത്.

Advertisement