ഭർത്താവ് മറ്റൊരു നടിയുടെ കൂടെ അഭിനയിക്കുന്നതിൽ എനിക്ക് പ്രശ്നമില്ല പക്ഷേ എന്നെക്കാളും പ്രശ്നം മറ്റു ചിലർക്കാണ്: സാന്ത്വനത്തിലെ ‘ഹരി’ ഗിരീഷ് നമ്പ്യാരുടെ ഭാര്യ പറഞ്ഞത് കേട്ടോ

1663

സൂപ്പർഹിറ്റ് പരമ്പരകൾ മാത്രം മലയാളികൾക്ക് സമ്മാനിക്കുന്ന ഏഷ്യാനെറ്റ് ചാനലിലെ ജനപ്രിയ സീരിയളാണ് സാന്ത്വനം. വാമ്പാടി എന്ന ഹിറ്റ് സീരിയലിന് ശേഷം സംപ്രേഷണം ആരംഭിച്ച സാന്ത്വനം ഇപ്പോൾ മലയാളി മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രീയപ്പെട്ട പരമ്പരയാണ്.

തമിഴിലെ സൂപപ്പർഹിറ്റ് പരമ്പരയായ പാണ്ഡ്യൻ സ്റ്റോഴ്‌സിന്റെ മലയാളം റീമേക്കായ ഈ പരമ്പര നിർമ്മിച്ചിരിക്കുന്നത് നടി ചിപ്പിയാണ്. ചിപ്പി തന്നെ നാായികയായി എത്തുന്ന സാന്ത്വനത്തിൽ രാജീവ് പരമേശ്വർ ആണ് നായകനായി എത്തുന്നത്.ഭർത്താവിന്റെ കൂടപ്പിറപ്പുകൾക്കു ചേട്ടത്തിയമ്മയായും അമ്മയ്ക്കും അച്ഛനും മകളായും ജീവിക്കുന്ന ശ്രീദേവി എന്ന കഥാപാത്രമായാണ് ചിപ്പി സ്‌ക്രീനിലെത്തുന്നത്.

Advertisements

അനിയന്റെ വേഷത്തിലെത്തുന്ന ഹരി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഗിരീഷ് നമ്പ്യാരാണ്. ഭാഗ്യലക്ഷ്മി, ദത്തുപുത്രി, ഭാഗ്യജാതകം, തുടങ്ങിയ സീരിയലുകളിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമാണ് ഗിരീഷ്. വിവാഹിതനാണ് താരം.

Also Read
നല്ല തേപ്പ് കിട്ടിയിട്ടുമുണ്ട് അതേ പോലെ തിരിച്ച് കൊടുത്തിട്ടുമുണ്ട്: വെളിപ്പെടുത്തലുമായി അന്നാ ബെൻ

ഭാര്യ പാർവതിയും ഏകമകൾ ഗൗരിയും എല്ലാ പിന്തുണയുമായി കൂടെതന്നെയുണ്ട്. ഇപ്പോളിതാ കുടുംബവിശേഷങ്ങൾ പങ്കുവെക്കുകയാണ് താരവും ഭാര്യയും. കുറഞ്ഞ കാലം കൊണ്ട് ചെറുതും വലുതുമായി നിരവധി സീരിയലുകളിലും സിനിമയിലുമൊക്കെ ഗിരീഷ് അഭിനയിച്ച് കഴിഞ്ഞു.കണ്ണൂർ സ്വദേശിയായ ഗിരീഷ് നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ ആയിരുന്നു ഇവർ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചത്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു അങ്ങനെ ലവ് തുടങ്ങി ഒടുവിൽ അറഞ്ചേഡ് മ്യാരേജ് ആക്കി നടത്തി എന്നാണ് ഗീരിഷ് പറയുന്നത്. ഏകദേശം ആറോ ഏഴോ മാസമേ പ്രണയം ഉണ്ടായിരുന്നുള്ളു. അന്ന് നടൻ ആയിട്ടില്ല കിരൺ ടിവിയിൽ വിജെ ആയി വർക്ക് ചെയ്യുകയായിരുന്നു ഗിരീഷ് എന്ന് ഭാര്യ പാർവ്വതി പറയുന്നു. അദ്ദേഹത്തിന്റെ കടുത്ത ആരാധിക ആയിരുന്നോ എന്ന ചോദ്യത്തിന് അല്ലെന്നും തനിക്ക് അബദ്ധം പറ്റിയതാണെന്നും താരത്തിന്റെ ഭാര്യ പാർവതി തമാശരൂപേണ പറയുന്നു.

ആളിന്റെ സ്വഭാവം അത്ര മനസിലായിരുന്നില്ലെന്നും താരപത്നി സൂചിപ്പിക്കുന്നു. ഭർത്താവ് മറ്റൊരു നടിയുടെ കൂടെ അഭിനയിക്കുന്നതിൽ ഒന്നും തനിക്ക് പ്രശ്നമില്ല. പക്ഷേ എന്നെക്കാളും പ്രശ്നം മറ്റുള്ള ചിലർക്കാണ്. സീരിയലിൽ കാമുകനും ഭർത്താവുമൊക്കെ ആയി അദ്ദേഹം ജീവിച്ച് തന്നെയാണ് അഭിനയിക്കുന്നതെന്ന് ഭാര്യ പറയുന്നു. അതേ സമയം സാന്ത്വനത്തിലെ അടക്കം തനിക്ക് കിട്ടിയതെല്ലാം നല്ല വേഷങ്ങൾ ആയിരുന്നുവെന്ന് ഗിരീഷും വ്യക്തമാക്കുന്നു.

സാന്ത്വനം സീരിയൽ കേരളത്തിലെ ഒരു കൂട്ടുകുടുംബത്തിനോട് ഏറെ അടുത്ത് നിൽക്കുന്ന ഒന്നായിട്ടാണ് കാണിക്കുന്നത്. പ്രൊഡക്ഷൻ സൈഡ് നോക്കിയാലും നമ്പർ വൺ ആണ്. സംവിധായകൻ ആദിത്യൻ സാർ നാല് സൂപ്പർഹിറ്റ് സീരിയൽ ചെയ്തിട്ടുള്ള ആളാണ്. കഥ തന്നെയാണ് ഇതിലെ വിജയം. തമിഴിൽ നിന്നാണ് സീരിയലിന്റെ കഥ വരുന്നെങ്കിലും കേരളത്തിന്റെ ടേസ്റ്റ് കൂടി ആഡ് ചെയ്തിട്ടാണ് സംവിധായകൻ അതൊരുക്കുന്നത്.

തമിഴിലും മലയാളത്തിലും ചെയ്യുന്നത് രണ്ടും ഒരേ വിഷയം ആണെങ്കിലും കുറച്ച് കൂടി അറ്റാച്ച്മെന്റ് തോന്നുക മലയാളത്തിലാണ്. സാന്ത്വനത്തിന്റെ കാസ്റ്റിങ്ങ് വളരെ സമയമെടുത്ത് ചെയ്തതാണ്. പ്രത്യേകിച്ചും ഞങ്ങൾ സഹോദരന്മാരെ തിരഞ്ഞെടുത്തത്. കാസ്റ്റിങ്ങിൽ അവർ ആദ്യം വിജയിച്ചു. പിന്നെ കഥ കൂടി മനോഹരമായതോടെ സീരിയലിന് ജനപ്രീതി ആയതെന്ന് ഗിരീഷ് പറയുന്നു.

Also Read
ഞാൻ ഒന്നും ആഗ്രഹിച്ചില്ല! അതെന്നിലേക്ക് യാദൃശ്ചികമായി എത്തിയതാണ്, എന്റെ മാത്രം മിടുക്കാണ് എന്ന് കരുതുന്നില്ല, ടീം വർക്കാണ് : സ്‌റ്റേറ്റ് ടെലിവിഷൻ അവാർഡ് പ്രത്യേക പരാമർശം ലഭിച്ചതിനെ കുറിച്ച് സലിമിന്റെ വാക്കുകൾ

Advertisement