സാമന്തയെ ലിപ് ലോക്ക് ചെയ്യാൻ പറ്റില്ല, ഭാര്യ ഉടക്കി, ഒടുവിൽ രാംചരൺ ചെയ്തത് ഇങ്ങനെ

403

തെന്നിന്ത്യയിലാകമാനം ആരാധകരുള്ള തെലുങ്ക് താരങ്ങളിൽ ശ്രദ്ധേയനാണ് യുവ സൂപ്പർതാരം രാംചരൺ.
വളരെ കുറഞ്ഞ കാലം കൊണ്ട് തെലുങ്കിലെ ചോക്ലേറ്റ് ഹീറോയായി മാറിയ രാംചരണിന് വലിയ ആരാധക പിന്തുണയുണ്ട്. എന്നാൽ റൊമാന്റിക് രംഗങ്ങളിൽ അഭിനയിക്കാൻ താരത്തിന് മടിയാണെന്ന് പറയുകയാണ് സംവിധായകൻ സുകുമാർ.

നടന്റെ സൂപ്പർഹിറ്റ് ചിത്രമായ രംഗസ്ഥലം ഒരുക്കിയ സംവിധായകനാണ് സുകുമാർ. 2018 ൽ റിലീസ് ചെയ്ത സിനിമ സുകുമാർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. തെലുങ്കിൽ നിർമ്മിച്ച പിരീഡ് ആക്ഷൻ ചിത്രമായ രംഗസ്ഥലം ബോക്സോഫീസിൽ ഇരുന്നൂറ് കോടിയ്ക്ക് മുകളിൽ സ്വന്തമാക്കിയിരുന്നു. രാംചരണിന്റെയും സാമന്തയുടെയും കഥാപാത്രങ്ങളും ജനപ്രീതി നേടി.

Advertisements

അതേ സമയം സാമന്തയും രാംചരണും അഭിനയിച്ച ഈ സിനിമയുടെ ലൊക്കേഷനിൽ നടന്ന ചില സംഭവങ്ങളാണ് ഇപ്പോൾ സംവിധായകൻ പങ്കുവയ്ക്കുന്നത്. സിനിമയ്ക്ക് വേണ്ടി ആദ്യം ഒരുക്കിയ തിരക്കഥയിൽ നായികയും നായകനും തമ്മിൽ ലിപ്ലോക് ചെയ്യുന്ന സീൻ കൂടി ഉണ്ടായിരുന്നു. എന്നാൽ രാം ചരൺ ആ സീൻ ഒഴിവാക്കാൻ നിർദേശിക്കുകയായിരുന്നു.

Also Read
ശ്രുതി ഹാസനും ധനുഷും തമ്മിൽ പ്രണയമാണെന്നും ദാമ്പത്യ ജീവിതത്തിൽ വിള്ളലെന്നും ഗോസിപ്പുകൾ വന്നപ്പോൾ ധനുഷിന്റെ ഭാര്യ ഐശ്വര്യയും ശ്രുതിയും ചെയ്തത് ഇങ്ങനെ

ഒഴിവാക്കേണ്ടെന്ന് സംവിധായകനും തീരുമാനിച്ചു. എന്നാൽ ഷൂട്ടിംഗ് തുടങ്ങിയതിന് ശേഷം ഒന്ന് കൂടി സംവിധായകൻ ആ രംഗത്തെ കുറിച്ച് രാം ചരണിനോട് സൂചിപ്പിച്ചെങ്കിലും പ്രതീഷിച്ച മറുപടിയല്ല ലഭിച്ചത്.
രാം ചരണിന്റെ ഭാര്യ ഉപാസന കാമിനേനിയ്ക്ക് ഭർത്താവ് ലിപ് ലോക് രംഗത്തിൽ അഭിനയിക്കുന്നതിനോട് താൽപര്യം ഇല്ലാത്തതായിരുന്നു കാരണം.

ഭാര്യയുടെ അതൃപ്തി അറിയാവുന്നത് കൊണ്ട് താരം അതിന് വിസമ്മതിക്കുകയായിരുന്നു. അതോടെ നായികയെ രാംചരൺ ചുംബിക്കേണ്ടതില്ലെന്നും വെറുതേ അടുത്ത് വരെ പോവുന്നത് പോലെ കാണിച്ചാൽ മതിയെന്നും. വിഎഫ്എക്സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ സീൻ ഉണ്ടാക്കാമെന്ന് തീരുമാനിച്ചു. ഇതിന് രാംചരൺ സമ്മതിച്ചു.

ഒടുവിൽ ഷൂട്ടിംഗ് ആരംഭിച്ച് കഴിഞ്ഞപ്പോൾ ടെക്നോളജിയുടെ സഹായം ഇല്ലാതെ തന്നെ രാം സാമന്തയെ ചുംബിച്ച് കൊണ്ട് തന്നെ അഭിനയിച്ചു എന്നുംസുകുമാർ പറഞ്ഞു. അത് യഥാർത്ഥത്തിൽ ചുംബനമല്ല, കവിളുകളിൽ വെറുതെ ഒന്ന് തലോടുക മാത്രമാണ് ചെയ്തതെന്ന് സാമന്തയും വ്യക്തമാക്കിയിരുന്നു.

Also Read
പിറന്നാൾ ദിനത്തിൽ കിടിലൻ ഐറ്റം എത്തി മക്കളെ, വന്നത് ഞെരിപ്പൻ സാധനം എന്ന് ആരാധകർ

വിവാഹമോചന വാർത്തകൾക്കിടയിൽ സാമന്തയുടെ പ്രതികരണം വീണ്ടും

നടി സാമന്തയുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. തമിഴിലും തെലുങ്കിലുമായി സൂപ്പർഹിറ്റ് സിനിമകളിൽ അഭിനയിച്ച് തിളങ്ങി നിൽക്കുകയാണ് നടി. ഇതിനിടയിലാണ് നടിയും ഭർത്താവും തമ്മിൽ വേർപിരിയുകയാണെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. ഇതിനിടെ ആരാധകരെയും താരങ്ങളെയുമെല്ലാം കൺഫ്യൂഷനിലാക്കുന്ന എഴുത്തുകളുമായിട്ടാണ് നടിയിപ്പോൾ എത്തിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലെ സ്റ്റോറിയായി നടി കൊടുത്ത കാര്യങ്ങൾ വൈറലാവുകയാണ്.

എല്ലാ ദിവസവും പുതിയൊരു തുടക്കമാണ്. ദീർഘമായിട്ടൊരു ശ്വാസം എടുത്തിട്ട് ചിരിച്ചോണ്ട് ആ ദിവസം വീണ്ടും ആരംഭിക്കുക. ദൈവം ഈ രാവിലെ നിന്നെ ഉണർത്തിയതിന് ഒരു കാരണം ഉണ്ടാവും. അദ്ദേഹത്തിന്റെ പദ്ധതികളിൽ വിശ്വസിക്കുക.

അദ്ദേഹത്തിന്റെ ടൈമിംഗ് കൃത്യമായിരിക്കും. അദ്ദേഹം നമുക്കായി ഒരു വഴി തെളിയിക്കുകയും ചെയ്യും. ആമേൻ എന്നുമാണ് സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിൽ സാമന്ത എഴുതിയിരിക്കുന്നത്. ഒപ്പം എന്റെ അമ്മ പറഞ്ഞ് തന്നതാണെന്ന് ഹാഷ് ടാഗിൽ സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Also Read
അയാൾ എന്നെ കൂടുതൽ സ്നേഹിച്ചു, എനിക്ക് അത്രയും സ്നേഹം ആവശ്യമുണ്ടായിരുന്നില്ല: സംവിധായകനുമായുള്ള വിവാഹം മുടങ്ങിയതിനെ കുറിച്ച് അന്ന് ചിത്ര പറഞ്ഞത് ഇങ്ങനെ

സാമന്തയുടെ ഭർത്താവും നടനുമായ നാഗചൈതന്യയുമായി നടി വേർപിരിയാൻ പോവുകയാണെന്നുള്ള റിപ്പോർട്ടുകളാണ് കഴിഞ്ഞ കുറച്ച് നാളുകളായി പ്രചരിച്ച് കൊണ്ടിരിക്കുന്നത്. ഇതുവരെയും വാർത്തയിൽ നടി വ്യക്തത വരുത്തിയിട്ടില്ലെങ്കിലും താരകുടുംബത്തിന്റെ ചലനങ്ങൾ പോലും നിരീക്ഷിച്ച് കൊണ്ടുള്ള അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. സാമന്തയോ നാഗചൈതന്യയോ ഇതേ കുറിച്ച് സംസാരിക്കാൻ തയ്യാറായിട്ടില്ല.

Advertisement