അന്ന് ശ്രുതി ഹാസനും ധനുഷും തമ്മിൽ പ്രണയമാണെന്ന് വാർത്ത പരന്നു: അപ്പോൾ ഐശ്വര്യയും ശ്രുതിയും ചെയ്തത് ഇങ്ങനെ

223

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള തമിഴ് സിനിമയിലെ സൂപ്പർ താരമാണ് ധനുഷ്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അടക്കം നേടിയ പ്രതിഭ. നടൻ എന്നതിനപ്പുറത്ത് നിർമ്മാതാവ്, എഴുത്തുകാരൻ, ഗാനരചിയീതാവ്, ഗായകൻ എന്നീ നിലകളിലും ധനുഷ് സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഒരു അടിപൊളി ഡാൻസറുമാണ് ധനുഷ് അക്ഷരാർത്ഥത്തിൽ സർവ്വകലാ വല്ലഭൻ. ഇന്നല്ലെങ്കിൽ നാളെ ധനുഷ് സംവിധാനത്തിലേക്ക് കൂടി കടക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 44 സിനിമകളിലാണ് ധനുഷ് ഇതുവരെ അഭിനയിച്ചിട്ടുള്ളത്. ഇതിൽ നിന്നും രണ്ട് തവണ മികച്ച നടനുള്ള പുരസ്‌കാരം അടക്കം നാല് ദേശീയ പുരസ്‌കാരങ്ങളും ധനുഷ് നേടിയിട്ടുണ്ട്.

Advertisements

മറ്റ് അവാർഡുകളുടെ നീട്ട പട്ടിക വേറെയുണ്ട്. മാസ് സിനിമകളും രാഷ്ട്രീയ സംസാരിക്കുന്ന സിനിമകളും എല്ലാം ഒരുപാട് ചെയ്തിട്ടുണ്ട് ധനുഷ്. സമീപകാലത്തിറങ്ങിയ കർണൻ അടക്കം ശക്തമായ രാഷ്ട്രീയ നിലപാടുള്ള സിനിമകളിലൂടെയും ധനുഷ് നിറഞ്ഞു നിൽക്കുന്നുണ്ട്.

Also Read
പിറന്നാൾ ദിനത്തിൽ കിടിലൻ ഐറ്റം എത്തി മക്കളെ, വന്നത് ഞെരിപ്പൻ സാധനം എന്ന് ആരാധകർ

തമിഴിൽ മാത്രമല്ല ബോളിവുഡിലും ആരാധകരെ സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട് ധനുഷിന്. താരത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രവും അണിയറയിൽ തയ്യാറെടുക്കുന്നു. ഇപ്പോഴിതാ റൂസോ സഹോദന്മാരുടെ ദ ഗ്രേ മാൻ എന്ന ചിത്രത്തിലൂടെ ഹോളിവുഡിലും അരങ്ങേറാൻ തയ്യാറെടുക്കുകയാണ് ധനുഷ്. ക്രിസ് എവൻസും റയാൻ ഗോസ്ലിംഗുമായും കൈകോർക്കുകയാണ് ധനുഷ്.

അതേ സമയം സിനിമാ ജീവിതത്തിൽ നാൾക്കുനാൾ മുന്നോട്ട് കുതിക്കുന്ന ധനുഷിന്റെ വ്യക്തി ജീവിതത്തിൽ വിവാദങ്ങളും ഒരുപാടുണ്ടായിട്ടുണ്ട്. ഇതിൽ ഒന്നായിരുന്നു നടി ശ്രുതി ഹാസനുമായി ചേർത്ത് പ്രചരിക്കപ്പെട്ട പ്രണയ വാർത്തകൾ. വിവാഹിതനായ ധനുഷും ശ്രുതിയും തമ്മിലുള്ള പ്രണയം ധനുഷിന്റെ വിവാഹ ജീവിതത്തെ പോലും കാര്യമായി തന്നെ ബാധിച്ചിരുന്നുവെന്നായിരുന്നു ഒരു കാലത്ത് റിപ്പോർട്ടുകൾ പുറത്തുവന്നത്.

തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ മകൾ ഐശ്വര്യയാണ് ധനുഷിന്റെ ഭാര്യ.
ധനുഷിന്റെ സഹോദരിയുടെ കൂട്ടുകാരിയായിരുന്നു ഐശ്വര്യ. ഇരുവരും പ്രണയത്തിലാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നപ്പോഴൊക്കെ തന്റെ സഹോദരിയുടെ സുഹൃത്ത് മാത്രമാണ് ഐശ്വര്യ എന്നായിരുന്നു ധനുഷ് പറഞ്ഞിരുന്നത്.

Also Read
അയാൾ എന്നെ കൂടുതൽ സ്നേഹിച്ചു, എനിക്ക് അത്രയും സ്നേഹം ആവശ്യമുണ്ടായിരുന്നില്ല: സംവിധായകനുമായുള്ള വിവാഹം മുടങ്ങിയതിനെ കുറിച്ച് അന്ന് ചിത്ര പറഞ്ഞത് ഇങ്ങനെ

എന്തായാലും ഇരുവരുടേയും കുടുംബങ്ങൾ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു. 2004 നവംബർ 18 നാണ് ധനുഷും ഐശ്വര്യയും വിവാഹിതരാകുന്നത്. രജിനികാന്തിന്റെ വീട്ടിൽ വച്ചായിരുന്നു വിവാഹം. താരസമ്പന്നമായിരുന്നു വിവാഹം. രാഷ്്ട്രീയ സാംസ്‌കാരിക മേഖലയിൽ നിന്നുമുള്ളവരും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

2006 ഒക്ടോബർ 10 നാണ് ദമ്പതികളുടെ ആദ്യത്തെ മകൻ ജനിക്കുന്നത്. 2010 ൽ രണ്ടാമത്തെ മകനും ജനിച്ചു.
2011 ലാണ് ഐശ്വര്യ സംവിധാനത്തിലേക്ക് തിരിയുന്നത്. ത്രി ആയിരുന്ന ആദ്യത്തെ സിനിമ. ചിത്രത്തിൽ ധനുഷ് നായകൻ ആയപ്പോൾ നായികയായി എത്തിയത് ഐശ്വര്യയുടെ കുട്ടിക്കാല സുഹൃത്തും കമൽഹാസന്റെ മകളുമായ ശ്രുതി ഹാസനായിരുന്നു.

ഈ ചിത്രത്തിന്റെ ചിത്രീകരണത്തിന് ഇടെയായിരുന്നു ധനുഷും ശ്രുതിയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള പ്രചരണങ്ങളുമായി മാധ്യമങ്ങളും സോഷ്യൽ മീഡിയയും രംഗത്ത് എത്തിയത്. ഈ ബന്ധം ഐശ്വര്യയും ധനുഷും തമ്മിലുള്ള വിവാഹബന്ധത്തെ പോലും ഉലച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ ഇത്തരം പ്രചരണങ്ങളൊന്നും താൻ ഗൗനിക്കാറില്ലെന്നായിരുന്നു ഗോസിപ്പുകളെക്കുറിച്ച് ചോദിച്ചപ്പോൾ ശ്രുതി നൽകിയ മറുപടി. ഞാൻ ആർക്കും വിശദീകരണം നൽകാൻ പോകുന്നില്ല. എന്റെ ദേഹത്തൊരു മൈക്രോ ചിപ്പ് വച്ച് നടക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. അവൻ എന്റെ അടുത്ത സുഹൃത്താണ്. കലാപരമായി എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്.

ആരെങ്കിലും എന്തെങ്കിലും വിവരക്കേട് പറയുന്നുണ്ടെന്ന് കരുതി ആ ബന്ധത്തെ ചവറ്റുകുട്ടയിൽ കളയാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ ഒരിക്കലും ആളുകൾ എന്താണ് പറയുന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കാറില്ല എന്നായിരുന്നു ശ്രുതി ഹാസന്റെ മറുപടി.

Also Read
ജന്മദിന സമ്മാനമായി മൊബൈൽ ഫോണുകൾ ഉപയോഗിച്ച് മമ്മൂട്ടിയുടെ മനോഹരമായ ചിത്രം തീർത്ത് ഡാവിഞ്ചി സുരേഷ്

പതിനായിരം ഗോസിപ്പുകൾ ഉണ്ടെന്ന് എനിക്കറിയാം. പക്ഷെ എന്നെ സംബന്ധിച്ച് ആളുകളുമായി കണക്ടാകുന്നത് അപൂർവ്വമായിട്ടാണ്. ധനുഷ് വളരെ പ്രധാനപ്പെട്ട സുഹൃത്താണ്. കാരണം ത്രിയിലെ നായിക വേഷം എന്നെ കൊണ്ട് പറ്റില്ലെന്ന് പലരും പറഞ്ഞപ്പോഴും എനിക്കൊപ്പം നിന്നത് ധനുഷായിരുന്നു.

ഞാൻ അവനോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. ഞങ്ങൾക്ക് സംസാരിക്കാൻ ഒരുപാട് വിഷയങ്ങളുമുണ്ടെന്നും ശ്രുതി ഹാസൻ പറഞ്ഞിരുന്നു. പിന്നീട് ഈ ഗോസിപ്പുകൾ എല്ലാം അവസാനിച്ചത് ധനുഷിന്റെ ഭാര്യ ഐശ്വര്യ തന്നെ രംഗത്ത് എത്തിയപ്പോഴായിരുന്നു.

മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഐശ്വര്യയുടെ പ്രതികരണം. ശ്രുതിയും ധനുഷും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ തീർത്തും അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവും ആണെന്ന് ഐശ്വര്യ തന്നെ വ്യക്തമാക്കുകയായിരുന്നു. എന്തായാലും ത്രി മികച്ച വിജയമായി മാറുകയും മൂന്ന് ഫിലിം ഫെയർ പുരസ്‌കാരം നേടുകയും ചെയ്തു.

അതേ സമയം അക്ഷയ് കുമാറിനും സാറ അലി ഖാനും ഒപ്പം അഭിനയിക്കുന്ന അത്രംഗി രേയാണ് ധനുഷിന്റെ പുതിയ ബോളിവഡ് സിനിമ. ജഗമേ തന്തിരം ആണ് ധനുഷിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. നെറ്റ്ഫ്ളിക്സ് റിലീസായ ചിത്രം സംവിധാനം ചെയ്തത് കാർത്തിക് സുബ്ബരാജ് ആയിരുന്നു.

ചിത്രത്തിലെ നായിക മലയാളി നടിയായ ഐശ്വര്യ ലക്ഷ്മിയായിരുന്നു. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത കർണൻ വൻ വിജയമായിരുന്നു. ചിത്രം സംസാരിച്ച ദളിത് രാഷ്ട്രീയവും ചർച്ചയായി മാറിയിരുന്നു.

Also Read
അന്ന് മര്യാദക്ക് അടങ്ങിയൊതുങ്ങി നിന്നെടുത്ത ഏക പടം അതായിരുന്നു, സത്യമെന്ന് മൃദുലയും ; ഫോട്ടോ വൈറൽ

Advertisement