ഷാരുഖ് ഖാന്റെ ആ ചിത്രത്തിലേക്ക് സ്‌ക്രീൻ ടെസ്റ്റ് വരെ നടത്തിയ കരീനയെ ഒഴിവാക്കി പകരം ഐശ്വര്യ റായിയെ നായികയാക്കി, പിന്നെ സംഭവിച്ചത്

61

ലോകം മുഴുവൻ ആരാധകരുള്ള ബോളിവുഡ് താരസുന്ദരിയാണി ഐശ്വര്യ റായ്. ലോക സുന്ദരിയായ താരം മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന് ഒപ്പം മണിരത്‌നത്തിന്റെ ഇരുവർ എന്ന സിനിമയിലൂടെ ആണ് അഭിനയ ജീവിതം തുടങ്ങിയത്.

പിന്നീട് തെന്നിന്ത്യയിലെയും ബോളുവുഡിലെയും സൂപ്പർ നായികയായി മാറുകയായിരുന്നു താരം. ബോളുവുഡിലെയും ഒട്ടുമിക്ക സൂപ്പർതാരങ്ങൾക്കും നായികയായി താരം വേഷമിട്ടു കഴിഞ്ഞു. ബോളിവുഡിന്റെ ബാദുഷാ ഷാരൂഖ് ഖാൻ ഒപ്പം ഐശ്വര്യ റായ് എത്തിയ സിനിമയായിരുന്നു ദേവദസ. ഷാരുഖും, ഐശ്വര്യയും മാധുരി ദിക്ഷിതും കേന്ദ്ര കഥാപാത്രങ്ങൾ ആയെത്തിയ ദേവദാസ് ഇന്നും പ്രേക്ഷക മനസിൽ നിറഞ്ഞു നിൽക്കുന്ന ചിത്രമാണ്.

Advertisements

സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ഐശ്വര്യ റായ്ക്ക് പകരം നായികയായി ആദ്യം തീരുമാനിച്ചിരുന്നത് നടി കരീനയെ ആയിരുന്നു. അതിനായി നടിയുടെ സ്‌ക്രീൻ ടെസ്റ്റ് വരെ നടത്തിയിരുന്നു. എന്നാൽ കരീനയോട് പറയുക പോലും ചെയ്യാതെ പിന്നീട് ആ സിനിമയിൽ നിന്ന് നടിയെ ഒഴിവാക്കുകയായിരുന്നു.

Also Read
മിയ ഖലീഫയോയുള്ള ആരാധന മൂത്ത് യുവാവ് ചെയ്തത് കണ്ടോ, കണ്ണുതള്ളി താരവും മറ്റ് ആരാധകരും

ഇതേ തുടർന്ന് കരീന സഞ്ജയുമായി വളരെ നാൾ പിണങ്ങി ഇരിക്കുകയും ചെയ്തിരുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒരിക്കൽ ഒരു അഭിമുഖത്തിൽ കരീന തന്നെ ഇക്കാര്യം തുറന്നു പറയുകയും ചെയ്തിരുന്നു. ചിത്രത്തിൽ ഷാരൂഖിനൊപ്പം, ഐശ്വര്യ റായ്, മാധുരി ദിക്ഷിത്, ജാക്കി ഷ്റോഫ് തുടങ്ങിയ വലിയ താരനിരയാണ് അഭിനയിച്ചത്.

2002 ജൂലൈ 12നാണ് ചിത്രം പ്രദർശനത്തിനെത്തിയത്. എന്നെ വച്ച് മറ്റൊരു ഹം ദിൽ ദേ ചുക്കേ സനം ചെയ്യണം സഞ്ജയ് ലീലാ ബൻസാലി. അത് ചെയ്യുന്നത് വരെ അദ്ദേഹത്തെ ഞാൻ വെറുതെ വിടില്ല. അയാളത് അർഹിക്കുന്നുണ്ട്, അദ്ദേഹത്തിന് അതറിയാം.

ഞാൻ സിക്കന്ദർ ഖേറിന്റെ പിറന്നാൾ ആഘോഷത്തിന് പോയപ്പോൾ ബൻസാലിയുടെ ദേവദാസിൽ അഭിനയിച്ചിരുന്ന കിരൺ ഖേർ ഞാൻ ബൻസാലിയെ കണ്ടേ പറ്റൂവെന്ന് പറഞ്ഞു. അവരെന്നെ അദ്ദേഹത്തിന്റെ അടുത്തേക്ക് വലിച്ച് കൊണ്ടു പോവുകയായിരുന്നു. ഞങ്ങൾ കെട്ടിപ്പിടിക്കുകയും സുഹൃത്തുക്കളാവുകയും ചെയ്തു എന്നാണ് കരീന പറഞ്ഞത്.

ദേവദാസ് എന്ന ശരത് ചന്ദ്ര ചട്ടോപാധ്യായയുടെ നോവലാണ് ബൻസാലി സിനിമയാക്കിയത്. ചിത്രം പ്രധാന താരങ്ങളുടെ പ്രകടനം കൊണ്ടും, നിതിൻ ചന്ദ്രകാന്ത് ദേശായിയുടെ കലാസംവിധാനം കൊണ്ടും, ഇസ്മായിൽ ദർബറിന്റെ സംഗീതം കൊണ്ടുമാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

Also Read
കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത, കൂട്ടിലടയ്ക്കപ്പെട്ട കിളിയുടെ ചിത്രവുമായി സമാന്ത, നാഗ ചൈതന്യയുമായുള്ള വിവാഹ മോചനം ഉറപ്പിച്ച് ആരാധകർ

Advertisement