ആദ്യം കഥാകൃത്തുക്കളായും പിന്നീട് ഇരട്ടസംവിധായക ജോഡികളായും മലയാള സിനിമയിലെത്തിയവരാണ് സിദ്ധീഖ്‌ലാൽ കൂട്ടുകെട്ട്. മിമിക്രി രംഗത്തുനിന്നുമായിരുന്നു ഇരുവരും സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക് എത്തിയത്.
റാംജിറാവു സ്പീക്കിംങ്, ഇൻഹരിഹർ നഗർ, കാബൂളിവാല, വിയറ്റ്‌നാം കോളനി, ഗോഡ്ഫാദർ എന്നീ 5 സർവ്വകാല ഹിറ്റുകൾ മലയാളത്തിന് സമ്മാനിച്ച ഈ ജോഡി പിന്നീട് പരിയുകയായിരുന്നു. സിദ്ധീഖ് പീന്നീട് സംവിധാനത്തിലേക്കും ലാൽ നിർമ്മാണ രംഗത്തേക്കും തുടർന്ന് അഭിനയത്തിലേക്കും പിന്നീട് സംവിധാനത്തിലേക്കും തിരിയുകയായിരുന്നു.
ഇപ്പോൾ മലയാള സിനിമയിൽ അഭിനേതാവായും സംവിധായകനായും നിർമ്മാതാവായും നിറഞ്ഞു നിൽക്കുയാണ് ലാൽ. ഇതിനോടകം തന്നെ നിരവധി ശ്രദ്ധേയമായ വേഷങ്ങൾ താരം മലയാള സിനിമയിൽ കൈകാര്യം ചെയ്തിട്ടുണ്ട്.
സിദ്ധീഖ് ലാൽ സംവിധാന കൂട്ടുകെട്ട് പിരിഞ്ഞിട്ട് ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമ്മാണവും ആ സിനിമകൾ സിദ്ധീഖ് സംവിധാനവും ചെയ്യുകയായിരുന്നു. ഹിറ്റ്‌ലർ, ഫ്രണ്ട്‌സ്, ക്രോണിക്ക് ബാച്ചിലർ തുടങ്ങിയ ഹിറ്റുകൾ ഇത്തരത്തിൽ മലയാളത്തിന് ലഭിച്ചു.
അതേ സമയം ജയരാജിന്റെ കളിയാട്ടം എന്ന ചിത്രത്തിലൂടെ ലാൽ അഭിനയരംഗത്തേക്കും തിരിഞ്ഞു. മലയാളം കൂടാതെ തമിഴ്, തെലുഗ് എന്നീ ഭാഷകളിലും ലാൽ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ഹെലൻ, അന്വേഷണം തുടങ്ങിയ മലയാള ചിത്രങ്ങളിൽ ലാൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.
ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തിൽ മമ്മൂട്ടിയുടെ സ്വാധീനത്തെ കുറിച്ചു നടൻ ലാൽ വെളിപ്പെടുത്തിരിരക്കുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിയെ കുറിച്ചു അദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഇല്ലായിരുന്നെങ്കിൽ ഇന്ന് കാണുന്ന നിലയിൽ താൻ എത്തില്ലായിരുന്നു എന്നാണ് അഭിമുഖത്തിൽ ലാൽ തുറന്ന് പറഞ്ഞിരിക്കുന്നത്. ലാലിന്റെ വാക്കുകൾ ഇങ്ങനെ:
കലാഭവനിൽ മിമിക്രി അവതരിപ്പിച്ചു നടക്കുന്ന കാലം മുതൽ മമ്മൂട്ടി ഞങ്ങളുടെ വലിയ ആരാധകനായിരുന്നു. ഒരിക്കൽ ആലപ്പുഴയിൽ പ്രോഗ്രാം കാണുവാൻ സംവിധായകൻ ഫാസിലിനെ കൂട്ടി മമ്മൂട്ടി വന്നു. പ്രോഗ്രാം കഴിഞ്ഞതിനു ശേഷം മമ്മൂട്ടിയും ഫാസിലും സ്റ്റേജിനു പിറകിൽ വന്നു അഭിനന്ദിക്കുകയുണ്ടായി.
അന്നാണ് സംവിധായകൻ ഫാസിലിനെ പരിച്ചയപ്പെടുന്നതും അന്ന് മുതൽ മുതൽ ഫാസിലുമായി നല്ല ബന്ധത്തിലാവുകയായിരുന്നു. അങ്ങനെയാണ് താൻ മലയാള സിനിമയിലേക്ക് കടന്നു വന്നത്. മലയാള സിനിമയിൽ ലാൽ ഭാഗമായതിന്റെ ഒരു പ്രധാന കാരണം നടൻ മമ്മൂട്ടി തന്നെയായിരുന്നുവെന്നും ലാൽ പറയുന്നു.