വാനമ്പാടിയിൽ പത്മിനിയെ പാഠം പഠിപ്പിച്ച അർച്ചന എന്ന അച്ചു ആരാണെന്ന് അറിയാമോ?

3127

മലയളത്തിലെ മിനിസ്‌ക്രീൻ സീരിയലുകളിൽ ഏറെ മുന്നിൽ നിന്നിരുന്ന ഒരു പരമ്പരയായിരുന്നു ഏഷ്യാനെറ്റിലെ ഹിറ്റ് സീരിയലായിരുന്ന വാനമ്പാടി. വാനമ്പാടിയുടെ അവസാന എപ്പിസോഡുകളിൽ എത്തിയ കഥാപാത്രമായിരുന്നു അശ്വതി എന്ന അച്ചു. പത്മിനിയുടെ മുൻ കാമുകനായിരുന്ന മഹിയുടെ ഭാര്യയാണ് അച്ചു എന്ന കഥാപാത്രം.

ഏകമകളുടെ വിയോഗത്തിൽ സമനില നഷ്ടപ്പെട്ട അച്ചു കാണുന്ന ആരുടെയും മനസിൽ ഒരു നോമ്പരമുണർത്തിയിരുന്നു. രോഗമൊക്കെ മാറി പത്മിനിയെ ഒരു പാഠം പഠിപ്പിക്കാൻ ശ്രീമംഗലത്ത് എത്തിയ അശ്വതിയുടെ തകർപ്പൻ പ്രകടമായിരുന്നു പ്രേക്ഷകർ കാണ്ടിരുന്നത്.

Advertisements

അനുശ്രീ എന്ന ഗുരുവായൂർ സ്വദേശിനിയാണ് അർച്ചന എന്ന കഥാപാത്രമായി വാനമ്പാടി സീരിയലിൽ എത്തിയത്. ബാലതാരമായി സിനിമയിലേക്ക് എത്തിയതാണ് അനുശ്രീ. മീനാക്ഷി കല്യാണം എന്ന സിനിമയായിരുന്നു ആയിരുന്നു ആദ്യ ചിത്രം.

തടർന്ന് ചില ചെറിയ വേഷങ്ങളിളും അനുശ്രീ എത്തി. അതേസമയം ആങ്കറിങ്ങാണ് അനുശ്രീക്ക് വഴിത്തിരിവായത്. പ്രമുഖ ചാനലുകളിൽ അനു ആങ്കറിങ്ങ് ചെയ്തിട്ടുണ്ട്. അച്ഛന്റെ ആഗ്രഹപ്രകാരമാണ് അനുശ്രീ നടിയായി മാറുന്നത്.

വാനമ്പാടിയിൽ അപ്രതീക്ഷിതമായി എത്തിയതാണെങ്കിലും അച്ചു എന്ന കഥാപാത്രത്തെ പൂർണമായും ഉൾകൊണ്ട് മനോഹരമാക്കിയിരുന്നു താരം. നേരത്തെ തന്നെ അനുവിന്റെ ടിക്ടോക് വീഡിയോകൾ വൈറലായിരുന്നു. ടിക് ടോക് ചെയ്യുന്നത് അനുവിന് ഏറെ ഇഷ്ടമാണ്.

വാനമ്പാടിയിൽ എത്തുന്നതിന് മുൻപ് തന്നെ ടിക് ടോക് ചെയ്യുമായിരുന്നു. സീരിയലിൽ തിളങ്ങിയതോടെ ടിക്ടോക്കുകൾ വൈറലായി മാറുകയായിരുന്നു. അതേസമയം തനിക്ക് വിവാഹ ആലോചനകൾ തുടങ്ങിയിട്ടുണ്ടെന്നും അനുശ്രീ പറയുന്നു.

വരനെ പറ്റി ഒരേ ഒരു ഡിമാന്റ് മാത്രമേ അനുവിന് ഉള്ളൂ. തന്നെ ഇഷ്ടപെടുന്ന ഒരു വ്യക്തിയാകണം ആളെന്ന ആഗ്രഹം ഉണ്ട്. പിന്നെ വിവാഹശേഷം അഭിനയം തുടരാൻ ആഗ്രഹമുള്ളതിനാൽ അതിനെ പിന്തുണയ്ക്കുന്ന ഒരാൾ ഭർത്താവായി വരണം എന്നാണ് ആഗ്രഹം.

താൻ അഭിനയിക്കാൻ പോകുന്നത് അദ്ദേഹം മനസ്സോടെ അംഗീകരിച്ചിട്ടാകണം എന്നും നിർബന്ധം ഉണ്ടെന്ന് അനുശ്രീ പറയുന്നു. അമ്മയുടെ ആഗ്രഹപ്രകാരമാണ് അനുശ്രീ ഡാൻസ് പഠിക്കുന്നത്. വാനമ്പാടിയിൽ അനുവിന്റെ നൃത്തവും പ്രേക്ഷകർ കണ്ടിരുന്നു.

സ്വന്തമായി ഡാൻസ് സ്‌കൂളിൽ അനുശ്രീയ്ക്കുണ്ട്. കുട്ടികളെ ഏറെ ഇഷ്ടമുള്ള അനുവിന്റെ ഡാൻസ് സ്‌കൂളിൽ മുതിർന്ന കുട്ടികളും ചെറിയ കുട്ടികളുമുണ്ട്. ലോക്കേഷനിൽ അനുമോളും തമ്പുരുവുമാണ് കൂട്ടെന്നും അനു പറയുന്നു. ഡാൻസും അഭിനയവും മാത്രമല്ല.

നല്ലൊരു അദ്ധ്യാപിക കൂടിയാണ് അനുശ്രീ. ഗസ്റ്റ് ലക്ചററായും കോളേജുകളിൽ പഠിപ്പിക്കാറുണ്ട്. അഭിനയം തുടർന്നുകൊണ്ട് പോകണമെന്നാണ് ആഗ്രഹമെന്നും അനു പറയുന്നു. അച്ചുവിനെ അവിസ്മരണീയമാക്കുന്നതിന്റെ ക്രഡിറ്റ് ഡബ്ബിങ്ങ് ആർട്ടിസ്റ്റ് പാർവതിയ്ക്കും അനു നൽകിയിരുന്നു.

Advertisement