മലയാളികൾക്ക് ഏറെ സുപരിചിതയായ മോഡലും നടിയും ബിഗ്‌ബോസ് മൽസരാർത്ഥിയുമാണ് ജാനകി സുധീർ. ടെലിവിഷൻ ആരാധകരായ മലയാലികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ആയിരുന്ന ബിഗ് ബോസ് മലയാളം സീസൺ 4ൽ മത്സരിച്ചപ്പോൾ ആയിരുന്നു ജാനകി സുധീറിനെ കുറിച്ച് പ്രേക്ഷകർ കൂടുതലായി അറിയുന്നത്.
മോഡലിംഗും അഭിനയവും ഒക്കെയായി സജീവമായ ജാനകിയാണ് മലയാളത്തിലെ ആദ്യത്തെ ലെസ്ബിയൻ സിനിമ ഹോളിവൂണ്ടിലെ നായികമാരിൽ ഒരാൾ. ഈ സിനിമയിൽ അഭിനയിച്ചതിനെ കുറിച്ച് ഒരു അബിമുഖത്തിൽ ജാനകി പറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് ജാനകി വിശേഷങ്ങൾ പങ്കുവെച്ചത്. വളരെ ശക്തമായ പ്രമേയുള്ള സിനിമയാണ് ഹോളി വൂണ്ട്. എന്താണ് ലെസ്ബിയൻ എന്നതിനെക്കുറിച്ച് കൂടുതൽ ആളുകൾ മനസിലാക്കുന്നുണ്ട് ഇപ്പോൾ.
എല്ലാവർക്കും ഉൾക്കൊള്ളാൻ പ്രയാസം ആണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ സിനിമയ്ക്ക് പ്രാധാന്യം ലഭിക്കുമെന്ന് കരുതുന്നു. പലരും പറയാൻ മടിച്ച കാര്യം നമ്മൾ ഓപ്പണായി പറയുകയാണ് സിനിമയിലൂടെ. മലയാള സിനിമയിലെ ഒരു ചരിത്രമായി ഇത് മാറണമെന്നാണ് ആഗ്രഹിക്കും.
ചിത്രത്തിൽ ഡയലോഗുകൾ ഒന്നുമില്ല സൈലന്റായിട്ടുള്ള ചിത്രമാണ്. ഈ സിനിമ ചെയ്യണമെന്ന് പറഞ്ഞ് ഞാനായിട്ട് തിരഞ്ഞെടുത്തത് ആണ്. എനിക്കൊരുപാട് സുഹൃത്തുക്കളുണ്ട്, അവരുടെ മാനസികാ അവസ്ഥയൊക്കെ എനിക്കറിയാം.
പൊതുവെ വന്ന് പോകുന്ന തരത്തിലുള്ള ക്യാരക്ടറാണ് എനിക്ക് ലഭിക്കാറുള്ളത്. നായികയായി അഭിനയിക്കണം എന്ന് എനിക്കാഗ്രഹമുണ്ട്. അത് തികച്ചും വ്യത്യസ്തമായാൽ കൂടുതൽ ചർച്ചയാവില്ലേ. അങ്ങനെയാണ് രണ്ടും കൽപ്പിച്ച് ഈ ക്യാരക്ടർ തിരഞ്ഞെടുത്തത്.
ലിപ് ലോക്കും ബെഡ്റൂം സീനും ഉൾപ്പടെയുള്ള കാര്യങ്ങൾ ചിത്രത്തിലുണ്ട്. സ്‌ക്രിപ്റ്റിൽ അതേക്കുറിച്ച് വ്യക്തമായി എഴുതിയിട്ടുണ്ട്. ഇതെനിക്ക് ചെയ്യാനാവുമോയെന്ന് നോക്കിയാണ് സിനിമ സ്വീകരിക്കുന്നത്. ഇത് ഞാൻ ചെയ്താൽ ശരിയാവുമോയെന്ന ആശങ്കയുണ്ടായിരുന്നു.
ജീവിതത്തിൽ ആദ്യമായാണ് ഞാനൊരു പെണ്ണിനെ ചുംബിക്കുന്നത്. അങ്ങനെയുള്ള പേടി ഉണ്ടായിരുന്നു. ഒരു പുരുഷനോട് തോന്നുന്ന അതേ വികാരമാണ് പെണ്ണിനോടും തോന്നുന്നത്. ക്യാമറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ കലയാണ് ജാനകിയല്ലെന്നും താരം പറയുന്നു.എനിക്ക് കാണിക്കാൻ പറ്റുന്ന ഭാഗങ്ങളാണ് ഞാൻ കാണിച്ചിട്ടുള്ളത്.
എന്റെ ലിമിറ്റേഷന് ഉള്ളിലുള്ള കാര്യങ്ങളാണ് ഞാൻ ചെയ്തത്. ആ ക്യാരക്ടർ ഞാൻ ചോദിച്ച് വാങ്ങിയത് ആണ്, അതിനോടെനിക്ക് ആത്മാർത്ഥത കാണിച്ചേ മതിയാവൂ. ആ സമയത്ത് മറ്റുള്ളവരുടെ പ്രതികരണത്തെ കുറിച്ച് ഞാൻ ചിന്തിച്ചിരുന്നില്ല.
നോർമ്മൽ ഷൂട്ടിനേക്കാളും പേയ്മെന്റ് കിട്ടുന്നത് ബോൾഡ് ഷൂട്ടിനാണ്. എനിക്ക് കോൺഫിഡൻസ് ഉണ്ടെങ്കിൽ എനിക്ക് ചെയ്യാം. ഇന്റർനാഷണൽ സിനിമകളിൽ ഇങ്ങനെയുള്ള രംഗങ്ങൾ കാണാം. മലയാളത്തിൽ ചെയ്യുമ്പോൾ എന്തിനാണ് പ്രശ്നമെന്നും ജാനകി ചോദിച്ചിരുന്നു.
ഇത് ഫുൾ കളിയാണോ, അതാണോ ചിത്രത്തിലുള്ളതെന്ന് ട്രെയിലർ വന്നപ്പോൾ പലരും ചോദിച്ചിരുന്നു. അത് കാണാനായെങ്കിലും ആളുകൾ സിനിമ കാണും. ഇങ്ങനെയൊരു ക്യാരക്ടറിനെക്കുറിച്ച് പറഞ്ഞപ്പോൾ ഫാമിലിയിൽ കുറച്ച് പ്രശ്നങ്ങൾ ഒക്കെയുണ്ടായിരുന്നു. സുഹൃത്തുക്കളാണ് സപ്പോർട്ട് ചെയ്തത്.
അമ്മയോട് ഞാൻ പറഞ്ഞ് മനസിലാക്കിയിരുന്നു. സെറ്റിലൊക്കെ വന്നതിന് ശേഷമാണ് അമ്മയ്ക്ക് കാര്യം മനസിലായത്. ഇതേപോലെയുള്ള ക്യാരക്ടർ ഇനിയും തേടിവരും. എന്നാൽ ക്യാരക്ടേഴ്‌സ് നമുക്ക് നോക്കി സെലക്റ്റ് ചെയ്യാമല്ലോയെന്നും ജാനകി വ്യക്തമാക്കുന്നു.