മിനിസ്‌ക്രീൻ പ്രേക്ഷകരായ മലയാളികൾക്ക് ഏറെ സുപരിചിതരായ താര ദമ്പകതിളാണ് അമൃത മണി വർണനും പ്രശാന്തും. വിവിധ പരമ്പരകളിലെ മികച്ച് കഥാപാത്രങ്ങളിലൂടെയാണ് ഇരുവരും പ്രേക്ഷകർക്ക് പരിചിതരായി മാറിയത്.
അതേ സമയം പ്രണയിച്ച് വിവാഹിതർ ആയവരല്ല തങ്ങളെന്നും അറേഞ്ച്ഡ് കം ലവ് മാര്യേജാണ് തങ്ങളുടേതെന്നും ഇരുവരും പറഞ്ഞിരുന്നു. അഭിനയത്തിലേയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യൽ മീഡിയയിലൂടെ അരാധകുമായി പങ്കുവെയ്ക്കാറുണ്ട്.
അതേ സമയം പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന ക്യു ആൻഡ് എ വീഡിയോയും ആയും ഇവർ എത്തിയിരുന്നു. സീരിയൽ അഭിനയത്തിലേക്ക് തനിക്ക് അവസരം ലഭിച്ചത് അമൃതയിലൂടെ അല്ല എന്ന് പ്രശാന്ത് പറഞ്ഞിരുന്നു.
അമൃത ഒരു സീരിയലിൽ ഏക്ക് എന്നെ റഫർ ചെയ്തിരുന്നു. ഷൂട്ട് അധികം വൈകാതെ തുടങ്ങുമെന്ന് പറഞ്ഞിരുന്നു. അവസാന നിമിഷമാണ് അതിൽ നിന്നും മാറ്റിയതിനെ കുറിച്ച് അറിഞ്ഞത്. അമൃതയിലൂടെ ആല്ല അഭിനയജീവിതം തുടങ്ങിയത്.
അമൃത ഈ നായകനൊപ്പം അഭിനയിച്ചാൽ കൊള്ളാമെന്നൊന്നും എനിക്കില്ല. ഭാര്യ അഭിനയിച്ച പരമ്പരകളിൽ ഏതാണ് ഇഷ്ടമെന്ന് ചോദ്യത്തിന് ഓട്ടോഗ്രാഫ് എന്നായിരുന്നു പ്രശാന്തിന്റെ മറുപടി. അമൃതയെ ആദ്യം കണ്ടത് കോമഡി സ്റ്റാർസിന്റെ സമയത്താണ്.
ചിക്കൻ കാല് കടിച്ചുപറിക്കുന്ന സീനായിരുന്നു ആദ്യത്തേത്. തെറ്റ് ചെയ്താൽ തമാശയിലൂടെ ആയെങ്കിലും എന്നോട് വന്ന് പറയും. അങ്ങനെ ഒന്നും ഒളിപ്പിച്ച് വെക്കാറില്ല. അതേപോലെ ആൾ ഭയങ്കര സോഷ്യലാണ്. ജനുവിനായി സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്നയാളാണ്.
ആരെങ്കിലും എന്തെങ്കിലും സഹായം ചോദിച്ചാൽ പറ്റില്ലെന്ന് പറയാറില്ല. ഈ മൂന്ന് കാര്യങ്ങളാണ് ഭർത്താവിൽ ഏറെയിഷ്ടമുള്ളതെന്ന് അമൃത ചോദ്യങ്ങൾക്ക് മറുപടിയേകിയിരുന്നു. നിലവിലെ പ്രൊജക്ടുകൾ തീർത്ത് ഇനി അഭിനയിക്കുന്നില്ല എന്നാണ് അമൃത പറഞ്ഞിട്ടുള്ളത്.
ലഭിക്കുന്ന കഥാപാത്രത്തെ മനോഹരമായി ചെയ്യാനാണ് ശ്രമിക്കാറുള്ളത്. ഞങ്ങളെ നായിക നായകൻമാർ ആക്കി സീരിയൽ ചെയ്യുന്നതിനോട് താൽപര്യമില്ലെന്നും ഇരുവരും പറഞ്ഞിരുന്നു. എല്ലാകാര്യങ്ങളും ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പറയുന്നവരാണ്.
രഹസ്യമായൊന്നും സൂക്ഷിക്കുന്നില്ല. വെറുതെ കരയുന്ന സ്വഭാവമുണ്ട് അമൃതയ്ക്ക്, അത് മാറ്റിയാൽ കൊള്ളാമെന്നാണ് തന്റെ അഭിപ്രായമെന്നും പ്രശാന്ത് പറഞ്ഞിരുന്നു. അമൃത നല്ല കെയറിംഗാണ്. എന്ത് ആവശ്യമുണ്ടെങ്കിലും എപ്പോഴും വിളിക്കും.
കാര്യങ്ങളെല്ലാം തിരക്കും. വീട് നന്നായി കൊണ്ടുനടക്കുന്ന ആളാണ് കുക്കിംഗും അറിയാം. എന്നാൽ നമ്മളെന്തെങ്കിലും ചെയ്യരുതെന്ന് പറഞ്ഞാൽ അത് ചെയ്ത് കാണിക്കുന്ന സ്വഭാവമുണ്ട് അമൃതയ്ക്ക്. അത് തനിക്കിഷ്ടമല്ല എന്നുമായിരുന്നു പ്രശാന്ത് പറഞ്ഞത്. നിരവധി പേരാണ് ഇവരുടെ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത്.