എപ്പോഴും ഔട്ട് ഓഫ് ഫോക്കസ് ആവാൻ ഇഷ്ടമുള്ള ആൾക്ക്, എനിക്കറിയാവുന്ന ഏറ്റവും ദയയുള്ള മനുഷ്യന് ഒരായിരം ജന്മദിനാശംസകൾ; ഫഹദിന് ആശംസകളുമായി നസ്രിയ

49

മലയാള സിനിമയിലെ യുവതാരവും ഹിറ്റ്‌മേക്കർ ഫാസിലിന്റെ മകനുമാണ് ഫഹദ് ഫാസിൽ. പിതാവ് ഫാസിൽ സംവിധാനം ചെയ്ത തന്റെ ആദ്യ ചിത്രം കയ്യെത്തും ദൂരത്ത് വൻ പരാജയമായി തീർന്നതിനെ തുടർന്ന് സിനിമയിൽ നിന്നും വലിയ ഒരു ബ്രേക്ക് എടുത്ത ശേഷമാണ് ഫഹദ് വീണ്ടും മലയാള സിനിമയിലേക്ക് എത്തുന്നത്.

മലയാളത്തിന്റെ അരുമ നായികയായിരുന്ന നസ്‌റിയ നസീമിനെയാണ് ഫഹദ് ഫാസിൽ വിവഹം കഴിച്ചിരിക്കുന്നത്. ഇരുവരുടേയും പ്രണയ വിവാഹം ആയിരുന്നു. ഇരുവരും ഒന്നിച്ചഭിനയിച്ച ബാംഗ്ലൂർ ഡേയ്സിന്റെ വൻ വിജയത്തിന് പിന്നാലെ ആയിരുന്നു ഫഹദും നസ്രിയയും ജീവിതത്തിലും ഒരുമിച്ചത്. 2014 ഓഗസ്റ്റ് 21 നായിരുന്നു ഇവരുടെ വിവാഹം നടന്നത്. 2014 ഓഗസ്റ്റ് 21 നായിരുന്നു ഇവരുടെ വിവാഹം നടന്നത്.

Advertisements

സിനിമകളിൽ ഞെട്ടിക്കുന്ന ഫഹദ് ഫാസിലിന് നിരവധി ആരാധകരുണ്ട്. എന്നാൽ സിനിമയ്ക്ക് പുറത്ത് ഫഹദ് എന്ന വ്യക്തിയെ മലയാളികൾക്ക് അത്ര പരിചിതമില്ല. സോഷ്യൽ മീഡിയയിലും നടൻ അത്ര സജീവമല്ല. ഫഹദ് സോഷ്യൽ മീഡിയയിൽ സജീവമല്ലെങ്കിലും നസ്രിയ എല്ലാ വിശേഷവും ആരാധകരുമായി പങ്കുവെക്കാറുണ്ട്. നടന്റെ 39ാം ജന്മദിനമാണിന്ന്.

Also Read
പൊട്ടിക്കരഞ്ഞു പോകുമെന്ന നിലയിലാണ് അപ്പോൾ എന്റെ നിൽപ്പ്, അരങ്ങേറ്റ സിനിമയിലെ മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് മമ്മൂട്ടി

ഇപ്പോഴിതാ അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിൽ ആശംസയുമായി എത്തിയിരിക്കുകയാണ് നടിയും ഭാര്യയുമായ നസ്രിയ നാസിം. ഫഹദിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് നസ്രിയ ആശംസയുമായി എത്തിയത്. എപ്പോഴും ഔട്ട് ഓഫ് ഫോക്കസ് ആവാൻ ഇഷ്ടമുള്ള ആൾക്ക് ജന്മദിനാശംസകൾ. ഷാനൂ, നിങ്ങളുടെ സ്വപ്നങ്ങൾ എല്ലാം സഫലമാവട്ടെ. എനിക്കറിയാവുന്ന ഏറ്റവും ദയയുള്ള മനുഷ്യന് ഒരായിരം ജന്മദിനാശംസകൾ എന്ന് നസ്രിയ കുറിക്കുന്നു.

വിവാഹശേഷം അഭിനയത്തിൽ നിന്ന് കുറച്ചുനാൾ വിട്ടു നിന്ന നസ്രിയ സിനിമയിലേക്ക് മടങ്ങി വന്നത് ഈയടുത്ത് അഞ്ജലി മേനോന്റെ കൂടെ എന്ന ചിത്രത്തിലൂടെയായിരുന്നു. ശേഷം നസ്രിയയും ഫഹദും സുഹൃത്തുക്കളും ചേർന്ന് നിർമ്മിച്ച കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം തിയറ്ററുകളിൽ മികച്ച വിജയം നേടുകയുമുണ്ടായി.

മമ്മൂട്ടിക്കൊപ്പം പളുങ്കിലും മോഹൻലാലിനൊപ്പം ഒരു നാൾ വരും എന്ന ചിത്രത്തിലും നസ്രിയ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. നേരം എന്ന സിനിമയിലൂടെ തമിഴിൽ ആദ്യമായി നായികയായ താരം നയ്യാണ്ടി രാജാറാണി തുടങ്ങിയ സിനിമകളിലൂടെ ഏറെ ശ്രദ്ധേയരായിരുന്നു.

നിവിൻ പോളി നായികയായ ഓം ശാന്തി ഓശാനയിലൂടെയും ഫഹദ് ദുൽഖർ സൽമാൻ നിവിൻ പോളി ഒരുമിച്ച ബാംഗ്ലൂർ ഡെയ്‌സിലൂടേയുമാണ് താരം മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരയായത്. അതേ സമയം നസ്‌റിയയുടെ പോസ്റ്റിന് താഴെ ഫർഹാൻ ഫാസിൽ, ശ്രിന്റ, മഞ്ജിമ മോഹൻ, സൗബിൻ ഷാഹിർ, അന്ന ബെൻ തുടങ്ങി നിരവധി പേർ ഫഹദിന് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.

Also Read
സൂപ്പർ ഹിറ്റുകൾ സംവിധാനം ചെയ്യുന്ന ഡയറക്ടർ വരെ അവസരവുമായി വന്നിരുന്നു, താൽപ്പര്യം ഇല്ലായിരുന്നു: സിനിമയിൽ അഭിനയിക്കാൻ ലഭിച്ച അസരങ്ങൾ ഒഴിവാക്കിയതിനെ കുറിച്ച് ലേഖ ശ്രീകുമാർ

ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ഫഹദ് ചിത്രം മാലിക് വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ചിത്രത്തിൽ ഫഹദിന്റെ അഭിനയവും നിരൂപക പ്രശംസ നേടുകയായിരുന്നു. ഫഹദ് ഫാസിലിനെക്കൂടാതെ നിമിഷ സജയൻ, വിനയ് ഫോർട്ട്, ജലജ, ഇന്ദ്രൻസ്, ദിവ്യ പ്രഭ, ചന്ദുനാഥ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

Advertisement