എന്നെ എന്തിനാ ഇങ്ങനെ വാരുന്നത് മമ്മൂക്ക, തന്നെ കുഴക്കിയ മമ്മൂട്ടിയോട് കാർത്തികയുടെ ചോദ്യം, വീഡിയോ വൈറൽ

102

ശാലീന സുന്ദരിയായി എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയായിരുന്നു കാർത്തിക. ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്ന കാർത്തിക വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നിരവധി ഹിറ്റു ചിത്രങ്ങളിലെ നായികയായി തിളങ്ങി.

മലയാളത്തിന്റെ താര ചക്രവർത്തിമായി മോഹൻലാൽ, മമ്മൂട്ടി ഉലകനായകൻ കമൽ ഹാസൻ തുടങ്ങി ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കും ഒപ്പം അഭിനയിക്കാൻ കാർത്തികയ്ക്ക് സാധിച്ചു. ഇതിനിടെ ഇപ്പോഴിതാ കാർത്തികയുടേയും മമ്മൂട്ടിയുടേയും ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. വർഷങ്ങൾക്ക് മുമ്പ് എടുത്തൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി മാരുന്നത്.

Advertisements

പത്മരാജന്റൈ കരിയിലക്കാറ്റുപോലെ എന്ന ചിത്രത്തിൽ മമ്മൂട്ടിയും കാർത്തികയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അച്ഛനും മകളുമായിട്ടായിരുന്നു രണ്ടു പേരും ആ ചിത്രത്തിൽ അഭിനയിച്ചത്. അതുകൊണ്ട് തന്നെ ഇരുവരും നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്. അതിന്റെ തെളിവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്ന വീഡിയോ.

Also Read
ഒരു ഡയലോഗ് പോലും തെറ്റിക്കുന്നത് ഞാൻ കണ്ടിട്ടില്ല, എന്തൊരു ഷാർപ്പാണ് അദ്ദേഹം: മാമുക്കോയയെ കുറിച്ച് പറഞ്ഞ് മതിയാവതെ പൃഥ്വിരാജ്

സിനിമയ്ക്ക് പുറത്ത് മമ്മൂട്ടി വളരെ രസികനാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഇതിന്റെ തെളിവാണ് ഈ പഴയ വീഡിയോ. കാർത്തികയ്ക്ക് സിനിമയിൽ തുടരാൻ ആഗ്രഹമുണ്ടോ എന്ന മമ്മൂട്ടിയുടെ ചോദ്യത്തിന് കാർത്തിക മറുപടി നൽകുന്നതാണ് വീഡിയോയിലുള്ളത്. ഒരു ഹോബി എന്ന നിലയ്ക്ക് ഓക്കെ ആണെന്നായിരുന്നു കാർത്തികയുടെ മറുപടി.

ഇതിന് മറു ചോദ്യവുമായി മമ്മൂട്ടി എത്തി. ഹോബി എന്നാൽ വിശ്രമ വേളയിലെ വിനോദം എന്ന രീതിയിലാണോ എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം. ഇതോടെ കാർത്തിക തന്റെ മറുപടി വിശദമാക്കി. അങ്ങനെയല്ലെന്നും ഇപ്പോൾ താൻ പഠിച്ചു കൊണ്ടിരിക്കുകയാണെന്നും പഠിത്തം പൂർത്തിയാക്കിയിട്ട് കുറച്ച് നല്ല മലയാളം സിനിമകൾ കൂടി ചെയ്യണം എന്നേ ആശയുള്ളൂവെന്നും ഇതൊരു പ്രൊഫഷനാക്കി തുടരാനില്ലെന്നുമായിരുന്നു കാർത്തികയുടെ വിശദീകരണം.

ഇത് കേട്ടതോടെ മമ്മൂട്ടി വിടാൻ കൂട്ടാക്കാതെ മറുപടിയുമായി എത്തുകയായിരുന്നു. അഭിനയം എന്നത് പെർഫോമിംഗ് ആർട്ടാണ്. അഭിനയകലയാണ്. അതൊരു ദൈവീകമായ സിദ്ധിയാണ്. ഞങ്ങൾക്ക് ആകെയുള്ള ആശാ കേന്ദ്രമാണ് കാർത്തിക. സിനിമ ഞങ്ങളുടെയെല്ലാം വയറ്റിൽ പിഴപ്പാണ്. നായികയില്ലാതെ സിനിമയില്ല. അതുകൊണ്ട് അതിനെ ഒരു ഹോബിയായി എടുക്കാതെ പ്രൊഫഷൻ ആയി എടുക്കൂ എന്നായിരുന്നു മമ്മൂട്ടിയുടെ രസകരമായ പ്രതികരണം.

ഇതോടെ കുഴങ്ങിപ്പോയ കാർത്തികയും മറുപടിയുമായെത്തി. അങ്ങനെയൊന്നുമല്ല. ഇഷ്ടം പോലെ നല്ല നല്ല കുട്ടികളുണ്ട്. എന്തിനാ മമ്മൂക്ക എന്നെ ഇങ്ങനെ വാരുന്നത് എന്ന് ചോദിച്ച് ചിരിക്കുകയായിരുന്നു കാർത്തിക. 1987ലായിരുന്നു ഇപ്പോൾ വൈറലായി മാറുന്ന ഈ വീഡിയോ ചിത്രീകരിക്കുന്നത്.

Also Read
പൊട്ടിക്കരഞ്ഞു പോകുമെന്ന നിലയിലാണ് അപ്പോൾ എന്റെ നിൽപ്പ്, അരങ്ങേറ്റ സിനിമയിലെ മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് മമ്മൂട്ടി

വീഡിയോയിൽ ഇരുവരേയും കൂടാതെ ശ്രീനിവാസൻ, കൽപ്പന തുടങ്ങിയവരേയും കാണാൻ സാധിക്കും. രസകരമാണ് കാർത്തികയുടെ സിനിമ കരിയർ. 1984 മുതൽ 1988 വരെയുള്ള നാല് വർഷങ്ങൾ മാത്രമാണ് കാർത്തിക സിനിമയിൽ സജീവമായി അഭിനയിച്ചിരുന്നത്. ഇതിനോടകം തന്നെ ഇന്നും ഓർത്തിരിക്കുന്ന ഒരുപിടി സിനിമകളിൽ അഭിനയിക്കാൻ കാർത്തികയ്ക്ക് സാധിച്ചിട്ടുണ്ട്.

മണിച്ചെപ്പ് തുറന്നപ്പോൾ ആയിരുന്നു അരങ്ങേറ്റ സിനിമ. പിന്നീട് ദേശാടനക്കിളികൾ കരയാറില്ല, കരിയിലക്കാറ്റു പോലെ, എന്റെ എന്റേത് മാത്രം, അടിവരുകൾ, താളവട്ടം, ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്, നായകൻ, ഉണ്ണികളെ ഒരു കഥ പറയാം, ജനുവരി ഒരു ഓർമ്മ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. 1988 ലായിരുന്നു കാർത്തികയുടെ വിവാഹം.

ഡോക്ടർ സുനിൽ കുമാറിനെയാണ് കാർത്തിക വിവാഹം കഴിച്ചത്. ഒരു മകനുണ്ട്. ഈയ്യടുത്തായിരുന്നു കാർത്തികയുടെ മകന്റെ വിവാഹം കഴിഞ്ഞത്. മോഹൻലാൽ അടക്കമുള്ള താരങ്ങൾ വിവാഹചടങ്ങിൽ പങ്കെടുക്കുന്നതിന്റൈ വീഡിയോയും ഫോട്ടോസും സോഷ്യൽ മീഡിയയിൽ വൈറലായി തീർന്നിരുന്നു.

Advertisement