മലയാളത്തിന്റെ റൊമാന്റിക് നായകൻ കുഞ്ചോക്കോ ബോബന്റെ നായികയായി ഓർഡിനറി എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടിയാണ് ശ്രിദ ശിവദാസ്. ചിത്രത്തിലെ കല്യാണി എന്ന കഥാപാത്രമായി താരം ശ്രദ്ധിക്കപ്പെട്ടിരുന്നു.
പിന്നീട് സീൻ 1 നമ്മുടെ വീട്, 10:30 എഎം ലോക്കൽ കോൾ എന്നി ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. കൈരളി ചാനലിലെ ഡ്യൂ ഡ്രോപ്പ്‌സ് എന്ന പരിപാടിയിലൂടെയാണ് ശ്രിത അവതരണത്തിലേക്ക് എത്തിയത്.
മലയാളത്തിൽ മാത്രമല്ല അന്യഭാഷയിലും ശ്രദ്ധേയ അഭിനയം കാഴ്ചവച്ച നടിയാണ് ശ്രിദ.
വിവാഹശേഷവും സിനിമയിൽ നിന്നും വിട്ടുനിന്ന നടിയാണ് ശ്രിദ. എന്നാൽ ഇടയ്ക്ക് ചില സിനിമകളിൽ തലകാട്ടിയെങ്കിലും ഒന്നും ശ്രദ്ധിക്കപ്പെട്ടില്ല. 2016ൽ റിലീസ് ചെയ്ത മലയാളത്തിലെ ദം ആയിരുന്നു ശ്രിദ അവസാനമായി അഭിനയിച്ചത്. പിന്നീട് 2019ൽ ദിലുക്കു ദുഡ്ഡു എന്ന തമിഴ് ചിത്രത്തിൽ താരം അഭിനയിച്ചിരുന്നു.
സിനിമയിൽ പിന്നീട് അത്ര സജീവമാകാതിരുന്ന താരം നടി രമ്യാ നമ്പീശൻ സംവിധാനം ചെയ്ത് അൺ ഹൈഡ് എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് താരം വീണ്ടും മടങ്ങി എത്തിയത്. വെറും മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വചിത്രം സ്ത്രീ ശരീരത്തിന് നേരെയുള്ള മോശമായ ആൺ നോട്ടങ്ങളെ കുറിച്ചായിരുന്നു.
അതേ സമയം 2014ൽ വിവാഹിതയായ താരം പിന്നീട് വിവാഹമോചിതയായിരുന്നു. ഇപ്പോൾ തന്റെ വിവാഹമോചനത്തെക്കുറിച്ചും സിനിമയെക്കുറിച്ചും വെളിപ്പെടുത്തുകയാണ് ശ്രിദ. സ്റ്റാർ ആന്റ് സ്‌റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.
വളരെ സന്തോഷത്തോടെയാണ് എട്ട് വർഷത്തെ സിനിമ ജീവിതത്തെ ശ്രിദ നോക്കി കാണുന്നത്. ഓർഡനറിയെ പ്രേക്ഷകർ ഇരു കൈകളും നീട്ടി സ്വീകരിച്ചു. എന്നാൽ അതിന് ശേഷവും സിനിമകൾ വരുന്നുണ്ടായിരുന്നു. സിനിമ കരിയർ ആക്കണമെന്ന് കരുതിയല്ല അഭിനയിച്ച് തുടങ്ങിയത്.
അന്നൊന്നും അതിന്റെ ഗൗരവം അറിയില്ലായിരുന്നു എന്നും ശ്രിദ പറയുന്നുണ്ട്. തന്റെ വിവാഹമോചനത്തെക്കുറിച്ചും ശ്രിദ മനസ്സ് തുറക്കുന്നുണ്ട്. 2014ലായിരുന്നു വിവാഹം. കഷ്ടിച്ച് ഒരു വർഷം മാത്രമേ ആയുസ് ഉണ്ടായിരുന്നുളളൂ. പരസ്പരം ഒത്ത് പോകാതെ വന്നപ്പോൾ ഞങ്ങൾ വേർപിരിയാൻ തീരുമാനിച്ചുവെന്നാണ് ശ്രിദ പറയുന്നത്.
ആ സമയത്ത് തന്റെ വ്യക്തിപരമായ കാരണങ്ങളാൽ അധികം സിനിമ ചെയ്തിരുന്നില്ല. പിന്നീട് തമിഴിലാണ് ഗംഭീര തുടക്കം ലഭിച്ചത്. സന്താനത്തിനോടൊപ്പമുള്ള ഒരു ഹൊറർ കോമഡി ചിത്രമായിരുന്നു അത്. അത് തമിഴ്‌നാട്ടിൽ വലിയ ഹിറ്റുമായിരുന്നു. മറ്റു ഭാഷകളിൽ അഭിനയിക്കുന്നതിനെക്കുറിച്ചും താരം പറയുന്നുണ്ട്.
അഭിനയം എല്ലായിടത്തും ഒരുപോലെ തന്നെയാണ്. കൂടുതൽ വേഷം തമിഴിൽ നിന്നായതു കൊണ്ട് ചെയ്തുവെന്ന് മാത്രം. തിമിഴ് സിനിമയിൽ ചെല്ലുമ്പോൾ നമ്മൾ അവിടത്തെ അതിഥികളാണ്. അതു കൊണ്ട് തന്നെ നല്ല പരിചരണം ലഭിക്കും . മലയാളത്തിൽ നമ്മൾ വീട്ടിലെ കുട്ടികൾ തന്നെയാണല്ലോ. അതിന്റെ ഒരു വൃത്യാസമുണ്ടെന്ന് ശിത പറയുന്നു.