എനിക്ക് ആദ്യമായി പീരിയഡ്‌സ് വന്നപ്പോൾ പാഡ് വാങ്ങാൻ പഞാൻ തന്നെയാണ് കടയിൽ പോയത്, എത്ര പെൺകുട്ടികൾ ആ പ്രായത്തിൽ അങ്ങനെ ചെയ്തിട്ടുണ്ടാകും: തുറന്ന് ചോദിച്ച് രഞ്ജിനി ഹരിദാസ്

106

ഏഷ്യാനെറ്റിലെ ഐഡിയസ്റ്റാർ സിംഗറിന്റെ അവതാരകയായി എത്തി മലയാളികളുടെ പ്രിയപ്പെട്ടവളായി മാറിയ താരമാണ് രഞ്ജിനി ഹരിദാസ്. പിന്നീട് അഭിനയരംഗത്തും കൈവെച്ച രഞ്ജിനി മികച്ച ഒരു നടിയെന്ന നിലയിലും തിളങ്ങി.

തന്റെ പതിനെട്ടാം വയസിൽ ഒരു ബ്യൂട്ടി കോണ്ടെസ്റ്റ് വിജയിച്ച ശേഷമാണു രഞ്ജിനി മോഡലിങ്ങിലേക്കും അവിടെ നിന്നു അവതരണ രംഗത്തേക്കും കടക്കുന്നത്. നടി ആനി അമൃത ടിവിയിൽ അവതരിപ്പിക്കുന്ന അനീസ് കിച്ചൻ എന്ന പ്രോഗ്രാമിൽ അതിഥിയായി വന്നപ്പോഴുള്ള രഞ്ജിനിയുടെ വെളിപ്പെടുത്തലാണ് ഇപ്പോൾ വൈറലാകുന്നത്.

Advertisements

തന്റെ അച്ഛൻ തനിക്ക് എഴ് വയസ്സുള്ളപ്പോൾ മരിച്ചുവെന്നും അനിയന് അന്ന് ഒമ്പത് മാസം മാത്രമായിരുന്നു പ്രായമെന്നും രഞ്ജിനി ഹരിദാസ് പറയുന്നു. തന്റെ കുട്ടിക്കാലത്തെ ഒരിക്കലും മറക്കാനാവാത്ത അനുഭവവും അതു തന്നെ ആണെന്ന് രഞ്ജിനി പറയുന്നു.

ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അതിലും വലിയ മറ്റുരു സംഭവം എന്തുണ്ടാവാനാണെന്നും താരം ചോദിക്കുന്നു. അമ്മ ഒറ്റയ്ക്കാണ് തന്നെയും അനുജനെയും വളർത്തിയത്. അച്ഛൻ മരിക്കുമ്പോൾ അമ്മയ്ക്ക് പ്രായം 30 വയസായിരുന്നു. വീട്ടിലെ പണികളെല്ലാം അമ്മ തന്നെയാണ് ചെയ്തത്.

ഒരു ബൾബ് മാറ്റണമെങ്കിലും, പ്ലബിങ്ങോ, കടയിൽ പോയി സാധനം വാങ്ങിക്കുന്നതോ ഒക്കെ അമ്മ തന്നെ ആയിരുന്നു. സ്ത്രീകൾ ഈ ജോലി ചെയ്യുന്നത് കണ്ടിട്ടുണ്ടാവില്ല, എന്നാൽ താനും അനിയനും അമ്മ ചെയ്യുന്നത് കണ്ടാണ് പഠിച്ചത്.

ഞങ്ങളുടെ വീട്ടിൽ ആണിനും പെണ്ണിനും പ്രത്യേകിച്ച് ജോലികൾ ഒന്നുമില്ല.എല്ലാം തന്നെ ചെയ്യണമായിരുന്നു, അമ്മക്ക് അമ്മയുടെ കാര്യങ്ങൾ നോക്കണമായിരുന്നു. അപ്പുപ്പനെയും അമ്മുമ്മയെയും നോക്കിയത് അമ്മയാണ്.

എനിക്ക് എന്ത് കാര്യമുണ്ടെങ്കിലും ഞാൻ തന്നെ അത് ചോദിച്ചു വാങ്ങണമായിരുന്നു. ആദ്യമായി പീരിയഡ്‌സ് വന്നപ്പോൾ പാഡ് വാങ്ങാൻ ഞാൻ തന്നെയാണ് കടയിൽ പോയത്. എത്ര പെൺകുട്ടികൾ ആ പ്രായത്തിൽ അത് ചെയ്തിട്ടുണ്ടാകും അതൊക്കെ തന്നെയാണ് എന്നെ ഞാനാക്കിയതെന്നും രഞ്ജിനി ഹരിദാസ് വെളിപ്പെടുത്തുന്നു.

Advertisement