തമിഴകത്തെ സൂപ്പർഹിറ്റ് ചിത്രം തനി ഒരുവൻ രണ്ടാം ഭാഗത്തിൽ വില്ലൻ റോളിൽ മമ്മൂട്ടി അഭിനയിക്കുന്നുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് നടനോട് അടുത്ത് കേന്ദ്രങ്ങൾ വ്യക്തമാക്കി. ജയം രവി നായകനായ തനി ഒരുവൻ ആദ്യ ഭാഗം വൻ വിജയം ആയിരുന്നു നേടിയിരുന്നത്.
തനി ഒരുവൻ ആദ്യഭാഗവും വില്ലൻ റോളിൽ അരവിന്ദ് സ്വാമിയും കയ്യടി നേടിയതിന് പിന്നാലെയാണ് സിനിമ രണ്ടാം ഭാഗം വരുന്നതായി സംവിധായകൻ മോഹൻരാജ അറിയിച്ചിരുന്നത്. ഈ ഘട്ടത്തിൽ അരവിന്ദ് സ്വാമിയുടെ സ്ഥാനത്ത് വില്ലനായി മമ്മൂട്ടിയെത്തുമെന്നായിരുന്നു വാർത്തകൾ.
നിലവിൽ കുടുംബത്തോടൊപ്പം വിദേശത്ത് അവധിയാഘോഷിക്കുന്ന മമ്മൂട്ടി തിരിച്ചെത്തിയാൽ അജയ് വാസുദേവ് ചിത്രം ഷൈലോക്കിൽ ജോയിൻ ചെയ്യും. തമിഴിൽ ഒരു പ്രധാന പ്രൊജക്ട് മമ്മൂട്ടിയുടേതായി ഈ വർഷം ഉണ്ടെന്നാണ് റിപ്പോർട്ടുകകൾ സൂചിപ്പിക്കുന്നത്. അരവിന്ദ് സ്വാമിയുടെ വില്ലൻ കഥാപാത്രം നായകന് മേൽ സ്കോർ ചെയ്ത ചിത്രവുമായിരുന്നു തനി ഒരുവൻ.