വിജയ് സേതുപതി എന്ന തമിഴിലെ സൂപ്പർ നായകന്മാർക്കിടയിൽ ഉണ്ടാക്കിയെടുത്ത ഇമേജ് ഇന്ന് മറ്റൊരു താരങ്ങൾക്കും അവകാശപ്പെടാൻ കഴിയാത്തതാണ്, നല്ല സിനിമകളുടെ തെരഞ്ഞെടുപ്പിലൂടെ കൈയ്യടി നേടിയ വിജയ് സേതുപതി മറ്റു അഭിനേതാക്കൾക്കും വലിയ ഊർജ്ജമാണ്.
സിന്ധുബാദ് എന്ന ചിത്രത്തിൽ വിജയ് സേതുപതിയുടെ നായികയായി അഭിനയിച്ച നടി അഞ്ജലിയ്ക്കും വിജയ് സേതുപതിയുടെ പെർഫക്ഷനെക്കുറിച്ച് ഏറെ പറയാനുണ്ട്, വിജയ് സേതുപതിക്കൊപ്പം അഭിനയിച്ചപ്പോൾ തനിക്ക് ദേഷ്യം തോന്നിയതിന്റെ കാരണവും അഞ്ജലി തുറന്നു പറയുന്നു.
വിജയ് സേതുപതിക്കൊപ്പം മുൻപ് ഇരൈവി എന്നൊരു ചിത്രം ചെയ്തിരുന്നു. ‘സിന്ധുബാദി’ലും അദ്ദേഹമാണ് എന്റെ നായകൻ. വിജയ് സേതുപതിക്കൊപ്പം അഭിനയിക്കുമ്പോൾ നമ്മൾ വിജിലന്റ്റ് ആയിരിക്കണം. കാരണം ടേക്കിന്റെ സമയത്ത് ആ മനുഷ്യൻ എന്ത് ആക്ഷനാണ് കൊടുക്കുന്നതെന്ന് ഊഹിക്കാൻ കൂടി പറ്റില്ല.
സിന്ധുബാദിൽ ഒരു നാട്ടിൻ പുറത്തുകാരി പെൺകുട്ടിയുടെ വേഷമായിരുന്നു. ആ കഥാപാത്രത്തെ മേക്കപ്പില്ലാതെ അവതരിപ്പിക്കാനായിരുന്നു സംവിധായകന്റെ തീരുമാനം. ഞാനാണെങ്കിൽ മേക്കപ്പ് ഇല്ലാതെ ഇതുവരെ അഭിനയിച്ചിട്ടുമില്ല. ലൊക്കേഷനിൽ അറിയാതെ എങ്കിലും ഇത്തിരി പൌഡർ പൂശി കണ്ണെഴുതി എത്തിയാൽ വിജയ് സേതുപതി സ്കാൻ ചെയ്യുന്നത് പോലെ നോക്കി അത് കണ്ടുപിടിക്കും.
പോയി മുഖം കഴുകി വാ എന്നിട്ടാവാം അടുത്ത ഷോട്ട് അദ്ദേഹം നിർദ്ദേശിക്കും. എനിക്കപ്പോൾ ശരിക്കും ദേഷ്യം തോന്നുമായിരുന്നു. ‘സിന്ധുബാദ്’ സ്ക്രീനിൽ കണ്ടപ്പോഴാണ് മേക്കപ്പില്ലാതെ അഭിനയിച്ചതിന്റെ ഗുണം മനസിലായത്. ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിൽ അഞ്ജലി വ്യക്തമാക്കുന്നു.