നമ്മുടെ സിനിമാ താരങ്ങൾ വിചിത്രമായ ഇഷ്ടങ്ങളും രീതികളുമൊക്കെ ഉള്ളവരാണ് . ചില അഭിമുഖങ്ങളിൽ അവരത് തുറന്നു പറയാറുമുണ്ട്. കഴിഞ്ഞ ദിവസം തന്റെ രസകരമായ ഒരു ശീലത്തെപ്പറ്റി ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തെന്നിന്ത്യൻ സുന്ദരി ആൻഡ്രിയ ജെർമിയ വെളിപ്പെടുത്തി.
സിനിമയിലെ ഓരോ കഥാപാത്രത്തിനുവേണ്ടിയും താൻ വ്യത്യസ്തമായ പെർഫ്യൂമുകളാണ് ഉപയോഗിക്കുന്നതെന്നാണ് ആൻഡ്രിയ തുറന്നുപറഞ്ഞത്. ഈ ശീലം കഥാപാത്രമായി മാറാൻ തന്നെ സഹായിക്കാറുണ്ടെന്നും, ഒരിക്കൽ ഉപയോഗിച്ചത് പിന്നീട് ഉപയോഗിക്കാറില്ലെന്നും ആൻഡ്രിയ പറയുന്നു.
അതേസമയം ‘വടചെന്നൈ’ എന്ന സിനിമയിൽ കഥാപാത്രത്തിനു വേണ്ടി ഉപയോഗിച്ച പെർഫ്യൂം താൻ വീണ്ടും ഉപയോഗിച്ചുവെന്നും താരം പറയുന്നു. അന്നയും റസൂലും എന്ന സിനിമ തൊട്ടാണ് വ്യത്യസ്തമായ പെർഫ്യൂം ഉപയോഗിക്കുന്നത് ശീലമാക്കി മാറ്റിയത്.
അഭിനയത്തിൽ ഒരു പരിധിവരെ എനിക്കത് ഗുണം ചെയ്തിരുന്നു. നിക്കോൾ കിഡ്മാന്റെ ആക്റ്റിങ് ഗുരു സുഗന്ധം കൊണ്ട് ഒരു കഥാപാത്രത്തെ തിരിച്ചറിയണം എന്ന് അവരോടു പറഞ്ഞിരുന്നതായി ഞാനൊരു പുസ്തകത്തിൽ വായിച്ചിരുന്നു.
ഇനി അതൊന്നും സാധിച്ചില്ലെങ്കിലും പെർഫ്യൂമുകളുടെ മനോഹരമായ ഒരു ശേഖരം ലഭിക്കുമല്ലോ.
വടചെന്നൈ’ സിനിമയിൽ ചന്ദ്രയായി മാറുമ്പോൾ ആ കഥാപാത്രത്തിന് ഇണങ്ങുന്ന ഒരു പെർഫ്യൂം കണ്ടെത്താനായി ഞാൻ ആദ്യമൊന്നു ബുദ്ധിമുട്ടി.
പിന്നെ ഇണങ്ങിയ ഒന്ന് കണ്ടെത്തി. ഷൂട്ടിങ്ങിനു ശേഷം ഞാനാ പെർഫ്യൂമിനെ കുറിച്ച് ഗൂഗിൾ ചെയ്തു നോക്കി. ഞെട്ടിക്കുന്ന ഒരു അറിവാണ് കിട്ടിയത്. ‘മധുരകരമായ വിഷം’ എന്നാണ് ആ പെർഫ്യൂമിനെ വിശേഷിപ്പിച്ചിരിക്കുന്നത്. അതുതന്നെയാണ് ആ കഥാപാത്രത്തിന് ഏറ്റവുമിണങ്ങുന്ന വിശേഷണവും.
സാധാരണ സിനിമകൾക്ക് ഉപയോഗിച്ച പെർഫ്യൂം ഞാൻ വീണ്ടും ഉപയോഗിക്കാറില്ല. എന്നാൽ ചന്ദ്രയുടെ സുഗന്ധം ഞാൻ പിന്നെയും ഉപയോഗിച്ചു.ആൻഡ്രിയ പറയുന്നു.