കൊള്ളാവല്ലോ സാധനം, തരുവോ എന്നൊക്കെയാണ് ചോദിക്കുന്നത്, കോമഡി പ്രോഗ്രാമിൽ നിന്നുമുണ്ടായ ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി സീമ വിനീത്

260

ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ മലയാളികൾക്ക് ഏറെ പരിചിതമായ ട്രാൻസ്‌ജെൻഡർ വുമൺ ആണ് സീമ വിനീത്. പ്രശസ്തയായ രു ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് കൂടിയാണ് താരം. മിനിസ്‌ക്രീനിലെ സൂപ്പർഹിറ്റായ വോഡാഫോൺ കോമഡി സ്റ്റാർസിലൂടെയാണ് സീമ പ്രേക്ഷരുടെ മുന്നിലേക്ക് എത്തിയത്.
അതേ സമയം ജീവിതത്തിൽ ഒരുപാട് ദുരിതങ്ങളും പ്രയാസങ്ങളും അനുഭവിച്ചാണ് സീമ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചേർന്നത്.

വർഷങ്ങളായി ബ്രൈഡൽ മേക്കപ്പ് മേക്കപ്പ് രംഗത്ത് സീമ പ്രവർത്തിക്കുന്നുണ്ട്. ഇടക്ക് വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി സീമ എത്താറുണ്ട്. പലപ്പോഴും ഇങ്ങനെ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് മോശം കമെന്റുകളുമായി പോസ്റ്റിന് താഴെയും ഇൻബോക്സിലും പല ഞരമ്പൻമാരും എത്താറുണ്ട്. അവർക്കെല്ലാം തക്ക മറുപടിയും താരം നൽകാറുണ്ട്.

Advertisements

അതേ സമയം സ്വന്തം കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഏറെ പരിഹാസങ്ങൾ കേട്ട സീമ ഇന്ന് എത്തി നിൽക്കുന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒരു വളർച്ചയുടെ നെറുകയിലാണ്. അതിനു പിന്നിൽ കഠിനാധ്വാനത്തിന്റെ ഒരു കഥ തന്നെ സീമയ്ക്ക് പറയാനുണ്ട്. വിനീതായിട്ടാണ് ജനിച്ചതും വളർന്നതും എങ്കിലും തന്നെ തന്നെ തിരിച്ചറിഞ്ഞപ്പോൾ സീമ എന്ന പേരിലേക്ക് മാറുകയായിരുന്നു താരം ചെയ്തത്.

അതേ സമയം സർജറിയിലൂടെ പൂർണ്ണമായും സ്ത്രീ ആയി മാറിയെങ്കിലും സമൂഹത്തിൽ നിന്ന് ഏറെ വിമർശനങ്ങൾ സീമയ്ക്ക് കേൾക്കേണ്ടി വന്നിരുന്നു. ഒരു വർഷം മുൻപാണ് ശസ്ത്രക്രിയയിലൂടെ സ്ത്രീയായി മാറിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു വർഷം കഴിഞ്ഞപ്പോൾ വർഷപൂജ നടത്തിയായിരുന്നു സീമ ലോകത്തോട് താൻ സ്ത്രീയായി മാറിയത് വിളിച്ചു പറഞ്ഞത്.

സോഷ്യൽ മാഡിയയിൽ ഏറെ സജീവമായ സീമാ വീനീതിന്റെ പുതിയ വെളിപ്പെടുത്തലാണ് ഇപ്പോൾ വൈറലായി മാറുന്നത്. പ്രമുഖ സോഷ്യൽ മീഡിയ ആകടിവിസ്റ്റായ ശ്രീലക്ഷ്മി അറയ്ക്കലിന്റെ പോസ്റ്റിനെക്കുറിച്ചുള്ള താരത്തിന്റെ അഭിപ്രായവും തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന മോശം അനുഭവങ്ങളുമാണ് താരം വെളിപ്പെടുത്തിയത്

വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സീമാ വിനീതിന്റെ തുറന്നു പറച്ചിൽ. സീമാ വിനീതിന്റെ വാക്കുകൾ ഇങ്ങനെ:

ഞാനൊരു വിവാഹം കഴിക്കാൻ തയ്യാറെടുക്കുകയോ, എന്നെ വിവാഹം കഴിക്കാൻ ഒരു പുരുഷൻ വരുകയോ ചെയ്താൽ ലൈം, ഗികാ, വയവം വർക്കിങ് ആകുവോ ഇല്ലയോ വലിപ്പം ചെറുതാണോ കൂടുതലാണോ എന്നൊക്കെ നോക്കിയിട്ടല്ല നമ്മൾ ഒരു ലൈഫ് പാർട്ണറെ തിരഞ്ഞെടുക്കുന്നത്. വരുന്ന ആൾ എത്ര നാൾ നമ്മോടൊപ്പം ഉണ്ടാകും നമ്മളുടെ കാര്യങ്ങൾ എങ്ങനെ മനസിലാക്കും നമ്മളെ എങ്ങനെ സപ്പോർട്ട് ചെയ്യും നമ്മുടെ പേരെന്റ്‌സിനെ എങ്ങനെ സപ്പോർട്ട് ചെയ്യും എന്നൊക്കെയുള്ളതാണ്.

പിന്നീടുള്ള കാര്യമാണ് കുട്ടികളുണ്ടാകുവോ കുട്ടികളുണ്ടാവില്ലേ എന്നുള്ളതൊക്കെ. ചിലപ്പോ പുള്ളിക്ക് കുട്ടികൾ ഉണ്ടാകും ചിലപ്പോ നമുക്ക് കുട്ടികൾ ഉണ്ടാവില്ലായിരിക്കും. പക്ഷെ ശ്രീലക്ഷ്മി പറയുന്നത് എല്ലാം പരിശോധിച്ച് ടെസ്റ്റ് ചെയ്തിട്ട് വേണം കല്യാണം കഴിക്കാൻ എന്നാണ്. പുള്ളിക്കാരിക്ക് എന്നും പോസ്റ്റ് ഇടാനുള്ളത് വൈബ്രേറ്ററിനെക്കുറിച്ചും അത്തരത്തിലുള്ള കണ്ടെന്റുകളാണ്.

ഇപ്പോഴും പുള്ളിക്കാരി ഒരു ഫെമിനിസ്റ്റ് ആണോ എന്ന് പോലും തനിക്ക് തോന്നിയിട്ടില്ല എന്നും സീമ പറയുന്നു. അതേ സമയംകോമഡി പ്രോഗ്രാം ചെയ്യുന്ന സമയത്തും തന്നോട് പലരും മോശമായി പെരുമറിയിട്ടുണ്ട് എന്നും സീമ അഭിമുഖത്തിൽ വെളിപ്പെടുത്തി. അതിങ്ങനെ:

കോമഡി പ്രോഗ്രാമിൽ നിന്നും വളരെ മോശം പെരുമാറ്റമാണ് തനിക്ക് ലഭിച്ചിട്ടുള്ളത്. നമ്മൾ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ മാറുമ്പോൾ കൊള്ളാവല്ലോ സാധനം, തരുവോ എന്നൊക്കെ ചോദിക്കുകയും പിന്നീട് നമ്മൾ അങ്ങ് മാറിക്കഴിയുമ്പോൾ നമ്മളെക്കുറിച്ച് മോശം പറയുകയും ചെയ്യും.

കോമഡി പരിപാടികൾ ചെയ്തിട്ടില്ലേ എന്നൊക്കെ ആരേലും ചോദിച്ചാൽ ഇല്ല എന്ന് മറുപടി പറയാനാണ് തനിക്ക് ഇഷ്ടം എന്നും സീമ പറയുന്നു.

Advertisement