ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്കും മിനിസ്‌ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയാണ് നടി സാധിക വേണു ഗോപാൽ. നിരവധി മലയാളം ടെലിവിഷൻ പരമ്പരകളിലും സിനിമകളിലും സാധിക വേണുഗോപാൽ അഭിനയിച്ചിട്ടുണ്ട്. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക വേണുഗോപാൽ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.
ചെറുതും വലുതുമായ വേഷങ്ങളിൽ എത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ താരം മോഡൽ രംഗത്തും അവതാരിക എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് അത്ര പരിചിത അല്ലാതിരുന്ന സാധിക പട്ടുസാരി എന്ന ഒറ്റ പരമ്പര കൊണ്ട് പ്രേക്ഷരുടെ ഹൃദയം കീഴടക്കുകയായിരുന്നു.
സീരിയലുകളിൽ മാത്രമല്ല സിനിമയിലും സാധിക അഭിനയിച്ചിട്ടുണ്ട്. ഓർക്കുട്ട് ഒരു ഓർമക്കൂട്ട്, കലികാലം, എം എൽ എ മണി പത്താം ക്ലാസും ഗുസ്തിയും, ബ്രേക്കിംഗ് ന്യൂസ് തുടങ്ങിയവയാണ് സാധിക അഭിനയിച്ച ചിത്രങ്ങൾ. ഹ്രസ്വചിത്രങ്ങളിലും സജീവമാണ് നടി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചായാകുന്ന മിനിസ്‌ക്രീൻ താരം കൂടിയാണ് സാധിക.
Related Stories:
മുന്നിൽ വന്നുനിന്ന് അയാൾ സിബ്ബ് തുറന്നു കാണിച്ചു: ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി സാധിക
ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാർ മാജിക് എന്ന പരിപാടിയിലെ സ്ഥിരം അംഗങ്ങളിൽ ഒരാളുമാണ് താരം. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് നടി. പലപ്പോഴും ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സാധിക സോഷ്യൽ മീഡിയകളിൽ ചർച്ചയാകുറുണ്ട്. സാമൂഹിക വിഷയങ്ങളിലുള്ള തന്റെ നിലപാടുകൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.
സ്ത്രീധന വിഷയത്തിലടക്കം സാധിക പങ്കുവച്ച വാക്കുകൾ വലിയ തോതിൽ ചർച്ചയായിരുന്നു.
ഇപ്പോഴിതാ സാധിക പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയകളിൽ വൈറൽ ആകുന്നത്.
നാഗ നൃത്തവുമായാണ് നടി ഇക്കുറി എത്തിയിരിക്കുന്നത്. ഒരു ചിത്രീകരണത്തിനിടെ കളിച്ച ഡാൻസ് വീഡിയോ ആണ് സാധിക സോഷ്യൽ മീഡിയകളിലൂടെ പങ്കുവെച്ചിരിക്കുന്നത്.
Related Stories:
ഇനിയും ആ ബന്ധം തുടർന്നാൽ ഞങ്ങൾ ശത്രുക്കളാവും എന്നത് ഉറപ്പായിരുന്നു:വിവാഹ മോചനത്തെ കുറിച്ച് സാധിക വേണുഗോപാൽ
നിരവധി പേരാണ് സാധികയുടെ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. ചിലർ നടിയെ ട്രോളിയാണ് രംഗത്തെത്തിയത്. ട്രോളിയവർക്ക് സാധിക മറുപടിയും നൽകിയിട്ടുണ്ട്. ഇത് കൊത്തുമോ? എന്നാണ് സാധികയുടെ വീഡിയോയ്ക്ക് താഴെ ഒരാൾ കമന്റിട്ടത്.
അതെ വിഷമുളള ജാതിയാ എന്നായിരുന്നു നടി നൽകിയ മറുപടി. ബെല്ലി ഡാൻസാണോ എന്നായിരുന്നു വേറൊരാൾ കമന്റിട്ടത്. ഇതിന് സ്നേക്ക് ഡാൻസ്, പാമ്പാട്ടം എന്ന് സാധിക മറുപടി നൽകി. ഇത് ഏത് പാമ്പാ എന്ന ചോദ്യത്തിന് കോബ്ര എന്നാണ് സാധിക പറഞ്ഞത്.
Related Stories:
നിങ്ങൾക്കും അമ്മയും പെങ്ങന്മാരും ഉള്ളതല്ലേ? അതെന്താ അപ്പുറത്തെ വീട്ടിലെ പെണ്ണിന് മാനം ഇല്ലേ? സാധികാ വേണുഗോപാൽ
പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത് ഡാൻസ് നിങ്ങൾക്ക് പറ്റിയ പണിയല്ല എന്നാണ് സാധികയുടെ വീഡിയോയ്ക്ക് വന്ന മറ്റൊരു കമന്റ്. ആണെന്ന് ആരേലും പറഞ്ഞോ എന്നായിരുന്നു ഇതിന് മറുപടിയായി നടി മറുപടി നൽകിയത്.
അതേ സമയം പാപ്പാൻ, അഞ്ചിൽ ഒരാൾ തസ്‌കരൻ എന്നിവയാണ് സാധികയുടെ പുതിയ സിനിമകൾ. രണ്ട് ചിത്രങ്ങളിലും പോലീസ് ഉദ്യോഗസ്ഥയായാണ് സാധിക എത്തുന്നത്. ജോഷിയാണ് പാപ്പാൻ സംവിധാനം ചെയ്യുന്നത്. രണ്ട് ചിത്രങ്ങളും തന്റെ കരിയറിൽ നിർണായകം ആയിരിക്കുമെന്നാണ് സാധിക വ്യക്തമാക്കുന്നത്.