ആറ് നെയ്ത്തുകാർ ചേർന്ന് മൂന്ന് ആഴ്ച കൊണ്ട് നെയ്‌തെടുത്ത സാരി, ചെല്ലപേരും പിന്നിൽ ചിത്രവും, വിവാഹത്തിന് മൃദുല ധരിച്ച സാരിയുടെ പ്രത്യേകതകൾ കണ്ടോ

184

മിനിസ്‌ക്രീൻ ആരാധകരായ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ നടി മൃദുല വിജയിയും നടൻ യുവകൃഷ്ണയും വിവാഹിതരായിക്കുകയാണ്. ജൂലൈ എട്ടിന് രാവിലെ ആറ്റുകാൽ ക്ഷേത്രത്തിൽ വെച്ച് ആയിരുന്നു വിവാഹം നടന്നത്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന കല്യാണത്തിന് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

അതേ സമയം താര വിവാഹത്തിന് ഒപ്പം തന്നെ മൃദുല വിജയിയുടെ സാരിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. വിവാഹത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുമ്പോഴും ഈ മനോഹരമായ വിവാഹ സാരി ആരാധകരുടെ ശ്രദ്ധ നേടുകയാണ്.

Advertisements

നേരത്തെ തന്റെ വിവാഹ സാരിയെ കുറിച്ച് മൃദുല വ്യക്തമാക്കിയിരുന്നു. കല്യാണത്തിന് നാല് സാരി ചെയ്ഞ്ചാണ് വരുക. അതിൽ രണ്ട് പുടവകൾ ഉണ്ണിയേട്ടന്റെ (യുവ) വീട്ടിൽ നിന്ന് കൊണ്ടുവരും. മറ്റു രണ്ടു സാരികളിൽ, താലി കെട്ടുമ്പോൾ ഉടുക്കുന്നതാണ് ഇപ്പോൾ ബാലരാമപുരത്തെ മംഗല്യക്കസവ് ടീം തയാറാക്കുന്നത്.

ഈ മാസം അവസാനത്തോടെയേ അതിന്റെ വർക്ക് പൂർത്തിയാകൂ. ഗോൾഡ് കസവിന്റെ പട്ടുസാരിയാണ് ഒരുക്കുന്നതെന്നായിരുന്നു മൃദുല പറഞ്ഞത്. വ്യത്യസ്തമായ ഒരു ഡിസൈൻ തയാറാക്കി, നെയ്തെടുക്കുന്നതാണ് ആ സാരി. ബ്ലൗസിൽ എന്റെയും ചേട്ടന്റെയും പേര് ചേർത്ത് മൃദ്വാ എന്നും പിന്നിൽ ഞങ്ങൾ പരസ്പരം ഹാരമണിയിക്കുന്നതിന്റെ ചിത്രവും തുന്നിച്ചേർക്കുന്നുണ്ട്.

തുടർച്ചയായി മൂന്ന് ആഴ്ച കൊണ്ട്, ആറ് നെയ്ത്തുകാർ ചേർന്നാണ് സാരി പൂർത്തിയാക്കിയത്. കോളം കോളം പോലെയാണ് ഡിസൈൻ പോകുന്നത്. ഓരോ ദിവസവും രാവിലെ മുതൽ വൈകുന്നേരം വരെ തുന്നിയാൽ പരമാവധി ഏഴ് കോളമേ ഫിനിഷ് ചെയ്യാൻ പറ്റൂ. അതുകൊണ്ടാണ് മൂന്ന് ആഴ്ച വേണ്ടി വന്നത്.
ഞാൻ അതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ ഇട്ടപ്പോൾ സമ്മിശ്ര പ്രതികരണമാണ് കിട്ടിയത്.

കുറച്ചു പേർ നെഗറ്റീവ് കമന്റുകളുമായി എത്തി. ഇത്ര ആഡംബരം അനാവശ്യമാണ് എന്ന തരത്തിലാണ് അവർ സംസാരിക്കുന്നത്. പക്ഷേ, ഈ സാരിക്ക് എന്റെ ആകെ ചെലവ് 35000 രൂപയാണ്. താലി കെട്ടുമ്പോൾ ഉള്ള സാരിയിൽ വ്യത്യസ്തമായി എന്തെങ്കിലും വേണം എന്നുണ്ടായിരുന്നു. അപ്പോൾ മേക്കപ്പ് ആർട്ടിസ്റ്റ് വികാസ് ചേട്ടനാണ് ഈ ആശയം പറഞ്ഞത്.

2015 മുതൽ സീരിയൽ രംഗത്ത് സജീവമാണ് താരം. വിജയകുമാറും റാണിയുമാണ് മൃദുലയുടെ മാതാപിതാക്കൾ. പാർവതി വിജയ് സഹോദരി. എഷ്യാനെറ്റിലെ കുടുംബ വിളക്ക് പരമ്പരയിൽ മുൻപ് അഭിനയിച്ചിരുന്നു പാർവ്വതി. വിവാഹ ശേഷവും അഭിനയ തുടരുമെന്നാണ് മൃദുല പറയുന്നത്. സീരിയലുകൾക്ക് പുറമെ ചാനൽ പരിപാടികളിലൂടെയും പ്രേക്ഷകർക്ക് മുൻപിൽ എത്തിയിട്ടുണ്ട് താരം.

Advertisement