ഞാൻ ഏറ്റവും സന്തോഷവതിയാകുന്നത് നിന്റെ കൂടെയുള്ളപ്പോഴാണ്: കാമുകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് കസ്തൂരിമാനിലെ കാവ്യ നടി റെബേക്ക

178

മിനിസ്‌ക്രീൻ പ്രേക്ഷകരായ മലയാളി കുടുംബസദസ്സുകൾക്ക് ഏറെ സുപരിചിതമായ പേരുകളാണ് കാവ്യായും ജീവയും. സ്വകാര്യ ചാനലായ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കസ്തൂരിമാൻ എന്ന സീരിയലിലെ പ്രേക്ഷർക്ക് ഇഷ്ടപ്പെട്ട രണ്ട് കഥാപാത്രങ്ങളാണിവർ.

ജീവയായി നടൻ ശ്രീറാമും കാവ്യയായി നടി റെബേക്കയുമാണ് അഭിനയിക്കുന്നത്. ഇരുവരും ഭാര്യാ ഭർത്താക്കന്മാരായാണ് സീരിയലിൽ അഭിനയിക്കുന്നത്. ശരിക്കും ഒരു ഭാര്യയും ഭർത്താവും എങ്ങനെയാവണോ എന്നത് ഇരുവരുടെയും അഭിനയത്തിലൂടെ മനസിലാകും.

Advertisements

ജീവിതത്തിൽ ശ്രീറാം വിവാഹിതനാണ്. റെബേക്ക ഒരു കാമുകിയുമാണ്. മാർഗംകളി എന്ന സിനിമയുടെ സംവിധായകൻ ശ്രീജിത്ത് വിജയനുമായി റെബേക്ക 4 വർഷമായി പ്രണയത്തിലാണ്. സീരിയലിലൂടെ ബാലതാരമായി തന്നെ പ്രധാനവേഷത്തിൽ എത്തിയ താരമാണ് റെബേക്ക.

കുറേ സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും റെബേക്കയ്ക്ക് കൂടുതൽ ആരാധകരുണ്ടായത് കസ്തൂരിമാനിലേ കാവ്യാ എന്ന കഥാപത്രമാണ്. ഇപ്പോഴിതാ തന്റെ കാമുകനായ ശ്രീജിത്തിനൊപ്പമുള്ള ചിത്രങ്ങൾ റെബെക്ക തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ചിരിക്കുകയാണ്.

ചിത്രത്തിനൊപ്പം ഒരു മനോഹരമായ ക്യാപ്ഷനും താരം കുറിച്ചിട്ടുണ്ട്. നീ ഇത് അറിയണം, നിന്റെ കൂടെയുള്ളപ്പോഴാണ് ഞാൻ ഏറ്റവും സന്തോഷവതി എന്നായിരുന്നു റെബേക്കയുടെ കുറിപ്പ്. നിമിഷ നേരംകൊണ്ട് ആരാധകർ റെബേക്കയുടെയും ശ്രീജിത്തിന്റെ ഫോട്ടോസ് ഏറ്റെടുത്തു കഴിഞ്ഞു.

നേരത്തെ തന്നെ റെബേക്ക ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് അറിയിച്ചിരുന്നു.
ഇതിന് മുമ്പും ഇരുവരും തമ്മിലുള്ള ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ശ്രീജിത്ത് സംവിധാനം ചെയ്ത മോഹൻലാലിന്റെ ഒരു പരസ്യചിത്രത്തിൽ റെബേക്ക അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്തിട്ടുണ്ട്.

സീ കേരളത്തിലെ സരിഗമപ യിൽ അവതാരകയായും റെബേക്ക തിളങ്ങിയിട്ടുണ്ട്. സുരഭി ലക്ഷ്മിക്ക് നാഷണൽ അവാർഡ് കിട്ടിയ മിന്നാമിനുങ്ങ് എന്ന സിനിമയിൽ റെബേക്കയും ഒരു പ്രധാനവേഷത്തിൽ എത്തിയിരുന്നു.

Advertisement