വെടിയുണ്ടകൾ കഥ പറയുന്ന മുംബൈ അധോലോകം, ബഡാരാജനായി താരരാജാവ് മോഹൻലാൽ, ഇടിവെട്ട് സിനിമ

280

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ സൂപ്പർഹിറ്റ് സിനിമകളിൽ ഒന്നാണ് അഭിമുന്യൂ. ബോംബെ അധോ ലോകത്തിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു രാജൻ മഹാദേവ് നായർ എന്ന ബഡാ രാജൻ. 1983ൽ വെടിയേറ്റ് വീഴും വരെ തിലക് നഗറിൽ നിന്ന് ബോംബെയെ നിയന്ത്രിച്ച ആ ഡോണിന്റെ ജീവിതകഥയിൽ നിന്നാണ് പ്രിയദർശൻ അഭിമന്യു എന്ന ഇടിവെട്ട് സിനിമ കണ്ടെത്തുന്നത്.

ടി ദാമോദരന്റെ തിരക്കഥയിലാണ് ബഡാ രാജന്റെ ജീവിതം പ്രിയദർശൻ സിനിമയാക്കിയത്. 1991ൽ റിലീസായ സിനിമ മെഗാഹിറ്റായി മാറി എന്നുമാത്രമല്ല മലയാളത്തിലെ ഏറ്റവും മികച്ച അധോലോക സിനിമകളിൽ മുൻനിരയിൽ ഇടം പിടിക്കുകയും ചെയ്തു. മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ ഹരിയണ്ണ എന്ന അധോലോക നായകനെയാണ് ഈ സിനിമയിൽ അവതരിപ്പിച്ചത്.

Advertisements

ഗീത, ശങ്കർ, ജഗദീഷ്, സുകുമാരി, കൊച്ചിൻ ഹനീഫ, ഗണേഷ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നടനും ഇപ്പോൾ എംഎൽഎയുമായ ഗണേഷ്‌കുമാർ അടുത്തിടെ പറഞ്ഞത് അഭിമന്യു പോലെ ടെക്നിക്കൽ പെർഫെക്ഷൻ ഉള്ള സിനിമ ഇക്കാലത്തു പോലും ഉണ്ടാകുന്നില്ല എന്നാണ്. ജീവയുടെ ഛായാഗ്രഹണവും തോട്ടാ തരണിയുടെ കലാസംവിധാനവും ഈ സിനിമയ്ക്ക് മാറ്റുകൂട്ടിയിരുന്നു.

Also Read
എനിക്ക് മോഹൻലാൽ കഴിഞ്ഞേ ഒള്ളൂ വേറെ ആരും: പ്രിയ നടി മീരാ ജാസ്മിൻ പറഞ്ഞത് കേട്ടോ

രവീന്ദ്രൻ ആയിരുന്നു ഗാനങ്ങൾക്ക് ഈണം പകർന്നത്. കൈതപ്രം ആയിരുന്നു ഗാനങ്ങൾ രചിച്ചത്യ കണ്ടുഞാൻ മിഴികളിൽ. എന്ന ഗാനം മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ ഗാനമായി വിലയിരുത്തപ്പെടുന്നു. അതേ പോലെ രാമായണക്കാറ്റേ എന്ന ഗാനം അക്കാലത്ത് ഗാനമേള വേദികളിൽ ഒന്നിലധികം തവണ പാടുന്ന അടിച്ചുപൊളി ഗാനമായിരുന്നു.

അഭിമന്യുവിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് ജോൺസൺ ആയിരുന്നു . ആർദ്രമായ പ്രണയവും രക്തം കിനിയുന്ന ക്രൈം രംഗങ്ങളും ഇടകലർന്ന ഈ സിനിമയ്ക്ക് ഏറ്റവും അനുയോജ്യമായ പശ്ചാത്തല സംഗീതമായിരുന്നു ജോൺസൺ നൽകിയത്. മികച്ച നടനും മികച്ച എഡിറ്റർക്കും മികച്ച ശബ്ദ സന്നിവേശത്തിനുമുള്ള സംസ്ഥാന അവാർഡുകൾ അഭിമന്യു നേടി.

ഈ സിനിമയിൽ ഒട്ടേറെ അധോലോക നായകൻമാരായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മുതലിയാർ(പൂർണം വിശ്വനാഥൻ), അബ്ബാസ് അലി(രാമി റെഡ്ഡി), അമർ ബാഖിയ(മഹേഷ് ആനന്ദ്) എന്നീ കഥാപാത്രങ്ങളെ അഭിമന്യു കണ്ടവർ ഇന്നും ഓർമ്മിക്കുന്നു. ശങ്കർ, ജഗദീഷ്, കൊച്ചിൻ ഹനീഫ, ഗീത, സുചിത്ര എന്നിവരൊക്കെയും അഭിമന്യുവിലെ തങ്ങളുടെ കഥാപാത്രത്തെ മികച്ചതാക്കിയിരുന്നു.

Also Read
ഞാൻ ചെറുപ്പം മുതലേ മദ്യപിക്കും, ഇപ്പോഴും മദ്യപിക്കാറുണ്ട്, എനിക്ക് അതിൽ യാതൊരു തെറ്റും തോന്നിയിട്ടില്ല; നടി ചാർമിള പറഞ്ഞത് കേട്ടോ

Advertisement