മലയാളത്തിന്റെ ക്ലാസ്സ് സംവിധായകൻ എകെ ലോഹിതദാസ് കണ്ടെത്തിയ മികച്ച അഭിനേത്രി ആയിരുന്നു മീരാ ജാസ്മിൻ. ലോഹിതദാസ് 2001ൽ സംവിധാനം ചെയ്ത സൂത്രധാരൻ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേയ്ക്ക് മീരാ ജാസ്മിൻ കടന്നു വന്നത്.
ശിവാനി എന്ന കഥാപാത്രത്തെയാണ് മീരാ ജാസ്മിൻ ഇതിൽ അവതിരിപ്പിച്ചത്. ആദ്യ ചിത്രത്തിന്റെ സംവിധായകനായ ലോഹിതദാസാണ് മീരാ ജാസ്മിൻ എന്ന പേരു നൽകിയത്. അതുകഴിഞ്ഞ് ഒരു ദശാബ്ദത്തിൽ അധികം മലയാള സിനിമയിലെ മുൻനിര നായികയായി തിളങ്ങിയ മീരാ ജാസ്മിൻ മികച്ച അഭിനേത്രിക്കുള്ള ദേശീയപുരസ്‌കാരം വരെ നേടിയിട്ടുണ്ട്.
സ്വപ്നക്കൂട്, കസ്തൂരിമാൻ, ഗ്രാമഫോൺ, ഒരേകടൽ, അച്ചുവിന്റെ അമ്മ, വിനോദയാത്ര, രസതന്ത്രം, ലേഡീസ് ആൻഡ് ജെന്റിൽമാൻ, ഇന്നത്തെ ചിന്താവിഷയം തുടങ്ങിയ സിനിമകളിലൂടെ മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം കണ്ടെത്തിയ ഈ നടി മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി മാറിയിരുന്നു.
മലയാള സിനിമയിൽ നിന്ന് ഒരു ചെറിയ ഇടവേള എടുത്ത മീര ഇപ്പോൾ വീണ്ടും സജീവമായിരിക്കുകയാണ്. സത്യൻ അന്തിക്കാടിന്റെ മകൾ എന്ന സിനിമയിലൂടെ ജയറാമിന്റെ നായികയായി നടി മടങ്ങി എത്തിയിരുന്നു. നടി നായികയായി എത്തുന്ന ബഹുഭാഷ ചിത്രം വിമാനം ജൂൺ 9 ന് പ്രദർശനത്തിന് എത്തും.
മലയാളത്തിൽ നരേന്റെ നായികയായി ക്വീൻ എലിസബത്ത് എന്ന സിനിമയിലാണ് മീര ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. അതേ സമയം മുമ്പ് ഒരിക്കൽ ജെബി ജംഗ്ഷൻ എന്ന കൈരളി ടിവി സംപ്രേഷണം ചെയ്യുന്ന അഭിമുഖ പരിപാടിയിൽ വന്ന് മീര ജാസ്മിൻ മലയാളികളുടെ പ്രിയ നടൻ മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.
മീരാ ജാസ്മിൻ അന്ന് മോഹൻലാലിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ:
മോഹൻലാൽ ഒരു ഗ്രേറ്റ് ആക്ടറാണ്. എനിക്ക് പറയാനുള്ളത് മോഹൻലാൽ എന്നു പറയുന്ന നടൻ ലോകത്തിലെ തന്നെ മികച്ച അഞ്ചു നടന്മാരിൽ ഒരാളാണ്. നമ്മൾ എപ്പോഴും ഹോളിവുഡ് ആക്ടേഴ്‌സ് എന്ന് പറയും. ടോപ് ഫൈവ് എന്നുപോലും പറയാൻ പാടില്ല. അങ്ങനെ അദ്ദേഹത്തിന്റെ കാലിബർ അളക്കാൻ സാധിക്കില്ല. പക്ഷേ അത്ര വലിയ നടനാണ് അദ്ദേഹം.
നമ്മൾ ഇപ്പോഴും മികച്ച നടന്മാരെ കുറിച്ച് പറയുമ്പോൾ ഹോളിവുഡ് ആക്ടഴ്‌സിന്റെ പേര് പറയും. പക്ഷെ നമ്മുടെ മോഹൻലാൽ അവരോടൊപ്പം നിൽക്കുന്ന നടനാണ്. എപ്പോഴും എനിക്ക് ഒരു വിഷമം എന്താണെന്ന് വെച്ചാൽ ഇന്ത്യൻ സിനിമയെ കുറിച്ച് പറയുമ്പോൾ ബോളിവുഡിനെ ഹൈപ്പ് ചെയ്ത് സംസാരിക്കുന്ന ഒരു പ്രവണതയുണ്ട്.
തീർച്ചയായും അമിതാഭ് ബച്ചനെ ഇഷ്ടമാണ് എങ്കിലും എനിക്ക് മോഹൻലാൽ കഴിഞ്ഞേ ഒള്ളൂ വേറെ ആരും എന്നും മീരാജാസ്മിൻ പറയുന്നു.