മിനിസ്‌ക്രീനിലെ റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് മഞ്ജു പത്രോസ്. മഴവിൽ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ ആയിരുന്നു മഞ്ജുവിന്റെ തുടക്കം.
പിന്നീട് മനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും ആയി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തി. എന്നാൽ ബിഗ് ബോസ് സീസൺ രണ്ടിൽ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. താരത്തി് എനതിരെ സൈബർ ആക്രമണവും രൂക്ഷമായിരുന്നു.
Also Read
സിനിമയിൽ പൂർണ ന ഗ് ന രായി എത്തി അമ്പരിപ്പിച്ച 8 നടിമാർ ആരൊക്കെ ആണെന്ന് അറിയാമോ
ഇപ്പോഴും സോഷ്യൽ മീഡിയകളിൽ ഓരോ പോസ്റ്റുമായി എത്തുമ്പോൾ നെഗറ്റീവ് കമന്റുകൾ പതിവാണ്. ഭർത്താവുമായി മഞ്ജു വേർപിരിയുന്നു എന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ബിഗ്ബോസിൽ മഞ്ജു പുറത്താകുന്നതിന് മുമ്പേ ഈ പ്രചരണങ്ങൾ നടന്നിരുന്നു.
ഇതെല്ലാം അടിസ്ഥാന രഹിതം ാണെന്ന് പലവട്ടം മഞ്ജു പത്രോസ് തുറന്നു പറഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവിൽ സ്വന്തമായൊരു വീട് നിർമ്മിച്ചതിന്റെ സന്തോഷത്തിൽ ആയിരുന്നു മഞ്ജു പത്രോസ്. അവിടെയും ഭർത്താവിന്റെ അസാന്നിധ്യം പലതരം വാർത്തകൾക്ക് കാരണമായിരുന്നു.
ഇപ്പോഴും വിവാഹ മോചനത്തെ കുറിച്ചുള്ള കാഴ്ചപ്പാട് തുറന്നു പറയുകയാണ് താരം. വിവാഹ മോചനം എന്ന് കേട്ടാൽ ഇത്ര ഞെട്ടാൻ എന്താണ് ഭരണ ഘടന കൊടുത്തിരിക്കുന്ന ഏറ്റവും വലിയ സ്വാതന്ത്ര്യം ആണ്. രണ്ടു വ്യക്തികൾ പരസ്പരം ചേരുന്നില്ല എങ്കിൽ വേർപിരിയാം എന്നത്.
ഇനി ഒരു വിവാഹത്തിന് താത്പര്യം എങ്കിൽ അവർക്ക് അതിനുള്ള സ്വാതന്ത്ര്യവും കൊടുക്കുന്നുണ്ട്. ഇത് എവിടെയാണ് തെറ്റാകുന്നത്. ഒരു വീട്ടിൽ കീരിയും പാമ്പുമായി കഴിയുന്നതിലും എത്രയോ നല്ലതാണു പുറത്തു നല്ല സുഹൃത്തുക്കൾ ആയി ജീവിക്കാൻ സാധിക്കുന്നത്.
കുട്ടികൾക്ക് എത്ര നല്ലതാണ്. മഞ്ജുവും സുനിച്ചനും വേർപിരിഞ്ഞാൽ നിങ്ങൾക്ക് എന്താണ്. അപ്പോൾ ചിലർ പറയും ഒരു ഫാമിലി ഷോയിലൂടെ കണ്ട് ഇഷട്പ്പെട്ടുവെന്ന് ആ ഷോ തീർന്നില്ലേ. പിന്നെ ഞങ്ങൾ എവിടെയും പെറ്റിഷൻ ഫയൽ ചെയ്തിട്ടില്ല.
ഞങ്ങളുടെ വിവാഹ ബന്ധം എങ്ങിനെ പോകുന്നു എന്നോ ഞങ്ങളുടെ ബെഡ് റൂമിൽ എന്താണ് നടക്കുന്നതെന്നോ നിങ്ങൾക്ക് അറിയേണ്ട കാര്യം എന്താണ്. ആ ഷോ നടക്കുന്നത് 2012 ൽ ആണ്. നമ്മൾ ഓരോ ദിവസത്തിലൂടെ ആണ് കടന്നു പോകുന്നത്. അത് ഓരോ അനുഭവങ്ങൾ ആണ് അതാകും പലർക്കുമുള്ള പാഠങ്ങൾ എന്നായിരുന്നു മഞ്ജു പത്രോസ് പറഞ്ഞത്.