വെറും മൂന്ന് മാസം കൊണ്ട് 80ൽ നിന്ന് 68ലേക്ക്, അമ്പരപ്പിച്ച് മാലാ പാർവതി, കൈയ്യടിച്ച് ആരാധകർ

5872

മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് മാലാ പാർവ്വതി. നടി എന്നതിൽ ഉപരി ഏത് വിഷയ ത്തിലും തന്റെ നിലപാടുകൾ വ്യക്തമാക്കുന്ന ഒരു ആക്ടിവിസ്റ്റു കൂടിയാണ് മാലാ പാർവ്വതി.

മലയാളത്തിൽ മാത്രമല്ല മറ്റ് തെന്നിന്ത്യൻ ഭാഷകളിലും മാലാ പാർവ്വതി സജീവമാണ്. നിരവധി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള മാലാ പാർവ്വതിക്ക് ആരാധകരും ഏറെയാണ്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ് മാലാ പാർവതി.

Advertisements

അതേ സമയം പൊതുവെ വർക്കൗട്ടിനും ഫിറ്റ്നസിനുമൊക്കെ പ്രാധാന്യം നൽകുന്നവരാണ് ന്യു ജെൻ നടിമാരും നടന്മാരും. എന്നാൽ പുതുതലമുറക്കാർ മാത്രമല്ല ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുന്നതെന്ന് തെലിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി മാലാ പാർവതി ഇപ്പോൾ.

Also Read
എനിക്ക് ഐശ്വര്യ ലക്ഷ്മിയെ ഭയങ്കര ഇഷ്ടമാണ്, ബേസിക്കലി അവർ ഒരു ഡോക്ടറാണ് ഞാനൊരു എൻജിനീയറും, എനിക്ക് അവരോട് ക്രഷ് തോന്നുന്നു എന്ന് സന്തോഷ് വർക്കി, തലയിൽ കൈവെച്ച് മലയാളികൾ

തന്റെ ശരീരഭാരം വെറും മൂന്ന് മാസം കൊണ്ട് 80ൽ നിന്ന് 68ലേക്ക് എത്തിച്ചിരിക്കുകയാണ് മാലാ പാർവ്വതി. തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി ഇതിന്റെ ചിത്രങ്ങളും കുറിപ്പും മാലാ പാർവ്വതി ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.

50ന് ശേഷം ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നത് ബുദ്ധിമുട്ടാണ്. പക്ഷെ ചിലപ്പോൾ ആ സ്ഥലവും പരിശീലകരും അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കും. ശരീരഭാരം കുറയ്ക്കാൻ പ്രോത്സാഹിപ്പിച്ചവർക്ക് നന്ദി കുറിച്ചുകൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്.

മാർച്ച് 12 മുതൽ തുടങ്ങിയ വർക്കൗട്ടിന്റെ വിവരങ്ങളാണ് മാലാ പാർവതി പങ്കുവച്ചത്. മേക്കോവർ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചാണ് 80 കിലോ ശരീര ഭാരത്തിൽ നിന്നും 68ൽ എത്തിയതിനെ കുറിച്ച് മാലാ പാർവതി വ്യക്തമാക്കിയത്. നിരവധി പേരാണ് മാലാ പാർവ്വതിയെ അഭിനന്ദിച്ച് കമന്റുകളുമായി എത്തുന്നത്.

Also Read
ഞാനും ഫഹദും അന്ന് അങ്ങനെ ആയിരുന്നെന്ന് പറഞ്ഞാൽ തള്ളാണെന്ന് പലരും കരുതും; ഫഹദ് ഫാസിലിനെ കുറിച്ച് ദേവി ചന്ദന

Advertisement