നിരവധി മികച്ച സിനിമകളിലും സീരിയലുകളിലും ആയി മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ്
സോനാ നായർ. പൊതുവെ ഗൗരവമുള്ള വേഷങ്ങളിലാണ് സേനാ നായരെ കാണാറെങ്കിലും കോമഡി വേഷങ്ങളിലും സോനാ നായർ കയ്യടി നേടിയിട്ടുണ്ട്.
വർഷങ്ങളായി സിനിമയിലും ടെലിവിഷനുമെല്ലാം നിറഞ്ഞു നിൽക്കുന്ന സോനാ നായർക്ക് ഓർത്തിരിക്കാൻ സാധിക്കുന്ന ഒരുപാട് കഥാപാത്രങ്ങളെ സമ്മാനിക്കാൻ സാധിച്ചിട്ടുണ്ട്. സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ളവർക്ക് ഒപ്പം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള താരമാണ് സോന നായർ.
ഫൈനൽസ് ആണ് താരത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിനിമ പോലെ തന്നെ സീരിയലുകളിലും സജീവമാണ് സോന നായർ. മയാളത്തിന് പുറമെ തമിഴ് പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. പട്ടണത്തിൽ സുന്ദരൻ, ഡോക്ടർ ഇന്നസെന്റാണ് തുടങ്ങിയ സിനിമകളിൽ സോന നായർ കോമഡി ചെയ്ത് കയ്യടി നേടിയിരുന്നു.
Also Read
എനിക്ക് ഭർത്താക്കന്മാരുടെ കാര്യത്തിൽ ഒട്ടും രാശിയില്ല, വിക്രം നായിക ഗായത്രി പറയുന്നത് കേട്ടോ
ഇപ്പോഴിതാ ആ സിനിമകളുടെ ചിത്രീകരണ ഓർമ്മകൾ പങ്കുവെക്കുകയാണ് സോനാ നായർ. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചിൽ. ഇന്നസെന്റ് ചേട്ടന്റെ ഭാര്യയായി അഭിനയിച്ച സിനിമയായിരുന്നു ഡോക്ടർ ഇന്നസെന്റാണ്. നല്ല ക്യാരക്ടർ ആയിരുന്നു.
നഷ്ടപ്പെട്ട സ്റ്റേറ്റ് അവാർഡ് ആയിരുന്നു ആ സിനിമ. കണ്ടവരൊക്കെ നന്നായിരുന്നു എന്നു പറഞ്ഞ സിനിമ ആണത്. സെറ്റിലൊക്കെ ഭയങ്കര ചിരിയായിരുന്നു ചിരിച്ച് മ രി ച്ച് പുനർജനിക്കുക ആയിരുന്നു. ഇവരൊക്കെ വർഷങ്ങൾക്ക് മുമ്പ് സിനിമയിൽ വന്നവരാണ്. ഒരുപാട് അനുഭവങ്ങളുള്ളവരാണ്.
ഇതൊക്കെ പൊടിപ്പും തൊങ്ങലും വച്ച് പറയും. ഇവർക്കൊക്കയെ പറ്റൂ മുകേഷട്ടന്റെയൊക്കെ കൂടെ അഭിനയിക്കുമ്പോൾ ഷോട്ട് എങ്ങനെയെങ്കിലും തീർന്നാൽ മതി കഥ കേൾക്കണം എന്നായിരിക്കും ചിന്തയെന്നും സോന നായർ പറയുന്നു. ഒരാൾ ചിരിക്കാതെ പോയാൽ പറയുന്നയാളും നിർത്തും.
ആസ്വദിക്കുന്നയാളാണ് കൂടെ നിൽക്കുന്നതെങ്കിൽ പറയുന്നയാൾക്കും താൽപര്യം വരും. അപ്പോൾ ഒരു ചങ്ങല പോലെ അവർ പറഞ്ഞു കൊണ്ടിരിക്കും. ഇന്നച്ചൻ മൊത്തം കോമഡി ആയിരുന്നു. സെറ്റിൽ ഇരിക്കുമ്പോൾ പറഞ്ഞു കൊണ്ടിരിക്കും. അതിൽ സുരാജുമുണ്ടായിരുന്നു.
പുള്ളി കുറേയൊക്കെ കൈയ്യിൽ നിന്നും ഇടുമായിരുന്നു എന്നും സോനാ നായർ പറയുന്നു. പട്ടണത്തിൽ സുന്ദരൻ എന്ന ചിത്രത്തിലേയും സോനയുടെ കോമഡി കയ്യടി നേടിയിരുന്നു. എങ്ങനെ ഞാൻ കോമഡി ചെയ്യുമെന്ന് തോന്നിയതെങ്ങനെ എന്ന് ചോദിച്ചിട്ടുണ്ട്. എപ്പോഴും സെന്റിയായിട്ടുള്ള കഥാപാത്രങ്ങളായിരുന്നു ഞാൻ ചെയ്തിരുന്നത്.
പക്ഷെ വന്ന് കലക്കിയിട്ടാണ് പോയതെന്നായിരുന്നു അവർ പറഞ്ഞത്. കോമഡി ഞാൻ നന്നായി ആസ്വദിക്കും എങ്കിലും ചെയ്യാൻ ഏറ്റവും പ്രയാസമുള്ളതാണ്. പിന്നെ മനസിലുള്ള ഒരുപാട് കഥാപാത്രങ്ങളേയും താരങ്ങളേയും മനസിലേക്ക് ആവാഹിച്ചാണ് ഒന്ന് ഇളകി ചെയ്തത്. ഇപ്പോൾ ആ സിനിമയിലെ എന്റെ ഭാഗങ്ങൾ വച്ച് കുട്ടികൾ റീൽസ് ചെയ്യുന്നത് കാണുമ്പോൾ അഭിമാനം തോന്നുമെന്നും താരം പറയുന്നു.
ദിലീപേട്ടൻ വരെ ലൊക്കേഷനിൽ ചിരിച്ച് പോയിട്ടുണ്ട്. ദിലീപേട്ടന്റെ സജഷൻ ഷോട്ടിലായിരുന്നു എന്റെ രംഗം. ഞാൻ ഇപ്പുറത്ത് നിന്ന് അഭിനയിക്കുമ്പോൾ ദിലീപേട്ടൻ ചിരിക്കാൻ പാടുപെടുകയായിരുന്നു. അങ്ങനെ ആ രംഗം നാലഞ്ച് ടേക്ക് വരെ പോയി. സാധാരണ ഞാൻ അത്ര ടേക്ക് പോകാത്തതാണ്.
ഇപ്പോൾ ആ സിനിമ കാണുമ്പോൾ അത് അറിയാൻ പറ്റും. ദിലീപേട്ടാ ചിരിക്കാതെ എന്ന് ഞാൻ പറഞ്ഞു. അവരൊക്കെ ചിരിച്ചപ്പോൾ എന്തോ ചെയ്യുന്നുണ്ടെന്ന് തോന്നി. ഒരു കഥാപാത്രം തരുമ്പോൾ എന്താ മാക്സിമം കൊടുത്തിട്ട് പോകാം എന്നേ ആ നിമിഷം ചിന്തിക്കുകയുള്ളൂ എന്നും സോന നായർ പറയുന്നു.
കോമഡി ചെയ്യുമ്പോൾ സാധാരണ ചെയ്യുന്നത് പോലെയല്ല മുഖത്തെ ഭാവമൊക്കെ മാറണം. ഇതൊക്കെ എനിക്ക് വരുമോ എന്ന് ചിന്തിച്ചിട്ടുണ്ട്. പക്ഷെ അന്ന് വന്നു. ഒരാഴ്ചത്തെ വർക്കേ ഉണ്ടായിരുന്നുള്ളൂവെങ്കിലും നല്ലൊരു സിനിമയായിരുന്നു പട്ടണത്തിൽ സുന്ദരനെന്നും സോന നായർ പറയുന്നു.