ലോകം മുഴുവൻ ആരാധകരുള്ള ബോളിവുഡിലെ സൂപ്പർ താര ജോഡികളാണ് സുവ സൂപ്പർതാരങ്ങളായ രൺവീർ സിംഗും ദീപിക പദുക്കോണും. ഓൺ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലേയും ആരാധകരുടെ പ്രിയപ്പെട്ട ജോഡി. വെള്ളിത്തിരയിൽ മിന്നും പ്രകടനങ്ങളിലൂടെ കയ്യടി നേടുന്ന രൺവീറും ദീപികയും സോഷ്യൽ മീഡിയയിലും താരങ്ങളാണ്.
സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടേയും കമന്റുകളിലൂടേയും എന്നും ആരാധകരെ ചിരിപ്പിക്കുകയും സന്തോഷി പ്പിക്കുകയും ചെയ്യുന്നവരാണ് രൺവീറും ദീപികയും. ഇവർക്കിടയിലെ പ്രണയം ചിലപ്പോഴൊക്കെ സോഷ്യൽ മീഡിയയെ അസൂയപ്പെടുത്തുകയും ചെയ്യാറുണ്ട്. സ്വഭാവത്തിൽ തീർത്തും വ്യത്യസ്തരാണ് ദീപികയും രൺവീറും.
എപ്പോഴും ശാന്തമായും പരിധി വിടാതെയുമാണ് ദീപിക പെരുമാറുകയും സംസാരിക്കുകയും ചെയ്യാറുള്ളത്. അതേസമയം രൺവീർ ആകട്ടെ ബോളിവുഡിലെ ഏറ്റവും എനർജെറ്റിക് ആയ അപ്രവചനീയമായി പെരുമാറുന്ന വ്യക്തിയും. ഈ വ്യത്യാസം തന്നെ രൺവീർ ദീപിക ജോഡിയെ ജനപ്രീയമാക്കുന്നത്. ഇപ്പോഴിതാ തങ്ങളുടെ വിവാഹത്തെ കുറിച്ചും ആദ്യരാത്രിയെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് രൺവീർ.
കോഫി വിത്ത് കരൺ സീസൺ 7 ന്റെ ആദ്യത്തെ എപ്പിസോഡിൽ അതിഥിയായി എത്തിയതായിരുന്നു രൺവീർ. ആലിയ ഭട്ടിനൊപ്പമായിരുന്നു രൺവീർ കോഫി വിത്ത് കരണിലെത്തിയത്. ഏറെ നാളുകൾക്ക് ശേഷമാണ് കോഫി വിത്ത് കരൺ മടങ്ങിയെത്തുന്നത്. വൻതാരനിര തന്നെ ഇത്തവണ കരൺ ജോഹർ അവതാരകനാകുന്ന ഷോയിലെത്തുന്നുണ്ട്.
പരിപാടിക്കിടെ കല്യാണവുമായി ബന്ധപ്പെട്ടൊരു മിത്ത് തകർക്കാൻ കരൺ ജോഹർ ആവശ്യപ്പെടുക ആയിരുന്നു. ആദ്യരാത്രി എന്നായിരുന്നു ആലിയ നൽകിയ മറുപടി. ആദ്യരാത്രി എന്നൊന്നില്ലെന്നും ക്ഷീണിതരായിരിക്കും എന്നുമായിരുന്നു ആലിയ പറഞ്ഞത്. എന്നാൽ ആലിയയുടെ അഭിപ്രായമായിരുന്നില്ല ഇക്കാര്യത്തിൽ രൺവീറിന്
ഉണ്ടായിരുന്നത്.
തങ്ങൾ ആദ്യ രാത്രിയിൽ തന്നെ ലൈം ഗി ക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും താൻ ക്ഷീണിതനായിരുന്നില്ല എന്നും രൺവീർ പറഞ്ഞു. ഞാൻ ഫുൾ ഓണായിരുന്നു. വാനിറ്റി വാനിൽ വച്ചും ബന്ധപ്പെട്ടു. ഇതിലൊരു റിസ്‌കുണ്ടായിരുന്നു. അതാണ് കൂടുതൽ ആവേശകരമാക്കുന്നത്. എനിക്ക് വ്യത്യസ്തമായ തരത്തിലുള്ള ലൈം ഗി ക ബന്ധത്തിനായി വ്യത്യസ്തമായ പ്ലേ ലിസ്റ്റുമുണ്ട്.
പാഷനേറ്റ്, ലവിംഗ്, പിന്നെ ഡേർട്ടി സെ ക് സ് അങ്ങനെ ഓരോന്നിനും വ്യത്യസ്തമായ പ്ലേ ലിസ്റ്റുണ്ട് എന്നാണ് രൺവീർ പറയുന്നത്. വിവാഹ ദിവസത്തെ ചടങ്ങുകൾക്ക് ശേഷം തങ്ങൾ ക്ഷീണിതരായിരുന്നില്ലെന്നും രൺവീർ പറയുന്നുണ്ട്. നേരത്തെ നൽകിയൊരു അഭിമുഖത്തിൽ ദീപിക ജീവതത്തിൽ എത്രത്തോളം ശാന്തയും സൗമ്യയുമാണെന്നും തനിക്ക് ദീപികയെ പോലെയാകണമെന്നും രൺവീർ പറഞ്ഞിരുന്നു.
ദീപിക പദുക്കോണിന്റെ ഭർത്താവാണ് താൻ എന്ന് പറയാനാണ് ഇഷ്ടമെന്നും രൺവീർ പറഞ്ഞിരുന്നു. അവൾ എന്റെ അടിപൊളി ഭാര്യയാണ്. എനിക്ക് അറിയുന്നതിൽ ഏറ്റവും ഗംഭീര കക്ഷി. വളരെയധികം സ്റ്റേബിൾ ആയ, സോർട്ടഡ് ആയ വ്യക്തി. ഒരുപാട് കാരണങ്ങളാൽ ഞാൻ ആരാധിക്കുന്ന വ്യക്തി. എനിക്ക് അവളെ പോലെയാകണമെന്നുണ്ട്. നല്ല ശീലങ്ങളുണ്ട്.
തന്റെ വികാരങ്ങളെ നിയന്ത്രിച്ച് നിർത്താൻ അറിയാം. എന്നെ അത്ഭുതപ്പെടുത്തുന്നത് അവസാനിപ്പിക്കുന്നില്ല. അവളെ കൂടുതൽ അറിയുന്തോറും കൂടുതൽ പ്രണയത്തിലാവുകയാണ് ഞാൻ എന്നായിരുന്നു താരം പറഞ്ഞത്. ഞാൻ അന്ന് അത് ചെയ്യാൻ പാടില്ലായിരുന്നു, ആ പ്രായത്തിന്റെ പക്വത കുറവ് കൊണ്ട് സംഭവിച്ചതാണെന്നു സംയുക്ത പറയുന്നു.
2012 ലായിരുന്നു ദീപികയും രൺവീറും പ്രണയത്തിലാകുന്നത്. സഞ്ജയ് ലീല ബൻസാലിയൊരുക്കിയ രാം ലീലയുടെ ചിത്രീകരണത്തിനിടെയാണ് രൺവീറും ദീപികയും പ്രണയത്തിലാകുന്നത്. പിന്നീടും ഇരുവരും ഒരുമിച്ച് അഭിനയിച്ചു. ഒടുവിൽ 2018 നവംബർ 15 ന് ഇരുവരും വിവാഹിതരാവുകയായിരുന്നു. ഇറ്റലിയിൽ വച്ചായിരുന്നു വിവാഹം. ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ഇരുവരും.
83 എന്ന ചിത്രത്തിലാണ് ദീപികയും രൺവീറും അവസാനമായി ഒരുമിച്ചെത്തിയത്. അതേസമയം കോഫി വിത്ത് കരൺ തിരിച്ചുവന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. ആദ്യ എപ്പിസോഡിൽ രൺവീറും ആലിയയും എത്തിയപ്പോൾ സമാന്ത, അക്ഷയ് കുമാർ, വരുൺ ധവാൻ, ജാൻവി കപൂർ, സാറ അലി ഖാൻ, കിയാ അദ്വാനി, അനിൽ കപൂർ തുടങ്ങിയ താരങ്ങളാണ് ഷോയിൽ ഇനി എത്താനുള്ളത്.