മലയാള സിനിമയിൽ കോമഡി ചിത്രങ്ങൾക്ക് പുതിയ ാെരു ട്രെൻഡ് തന്നെ കൊണ്ടുവന്ന സംവിധായക ജോഡികളായിരുന്നു സിദ്ധിഖ് ലാൽ കൂട്ടുകെട്ട്. റാംജി റാവു സ്പീക്കിംഗ് എന്ന സിനിമയിലൂടെ തുടങ്ങിയ ഈ കൂട്ടുക്കെട്ട് പിന്നീട് ഇൻ ഹരിഹർനഗർ, ഗോഡ്ഫാദർ, വിയറ്റ്‌നാം കോളനി, കാബൂളിവാല എന്നീ വമ്പൻ ഹിറ്റ് ചിത്രങ്ങൾ കൂടി ഒരുക്കി.
പിന്നീട് സംവിധാം കൂട്ടുകെട്ട് പിരിഞ്ഞ ഇവർ ലാൽ നിർമ്മാതാവായും സിദ്ധിഖ് സംവിധായകനായും ഒരു പിടി സിനിമഖൽ കൂട്ി ഒന്നിച്ചു ചെയ്തു. ഹിറ്റ്‌ലർ, ഫ്രണ്ട്‌സ്, ക്രോണിക്ക് ബാച്ചിലർ എന്നിവ അത്. പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം ദിലീപ് നായകനായ കിംഗ് ലയർ എന്ന സിനിമയിൽ ഇരുവരും ഒന്നിച്ചിരുന്നു.
അതേ സമയം താൻ സ്വതന്ത്രമായി സംവിധാനം ചെയ്യാൻ ആരംഭിച്ച ശേഷം പ്രേക്ഷകരിൽ നിന്നുണ്ടായ പ്രതികരണങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് സിദ്ദിഖ് ഇപ്പോൾ. സിദ്ധിഖ്‌ലാൽ കൂട്ടുക്കെട്ടിൽ ഇനിയും സിനിമകൾ വേണമെന്ന പ്രേക്ഷകരുടെ ആവശ്യത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു സിദ്ധിഖ്.
താൻ സ്വതന്ത്രമായി ചെയ്ത സിനിമകളിൽ ഹാസ്യം കുറഞ്ഞതോടെയാണ് ലാലിനൊപ്പം വീണ്ടും സിനിമകൾ ചെയ്യണമെന്ന ആവശ്യം ഉയർന്നുവന്നത് എന്നാണ് സിദ്ദിഖ് പറയുന്നത്. ഹിറ്റ്ലർ മുതലാണ് ഞാൻ സ്വതന്ത്രമായി സിനിമകൾ ചെയ്യാൻ തുടങ്ങിയത്. എന്നാൽ, ഈ പറയുന്ന പ്രശ്‌നം ഹിറ്റ്‌ലർ, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ചിലർ തുടങ്ങിയ ചിത്രങ്ങളെ കുറിച്ച് ആരും പറഞ്ഞിട്ടില്ല.
ബോഡി ഗാർഡ് മുതൽ ഞാൻ സീരിയസാകാൻ തുടങ്ങി. ഇതോടെയാണ് പ്രശ്‌നങ്ങൾ പറഞ്ഞു തുടങ്ങിയത് ഹാസ്യത്തിന്റെ അളവ് കുറയുന്നതാണ് പ്രശ്‌നമെന്നും സിദ്ദിഖ് പറയുന്നു. ലാലുമായി ചേർന്ന് സിനിമകൾ ചെയ്യാം, ചെയ്യാതിരിക്കാം എന്നു മാത്രമേ ഇപ്പോൾ പറയാനാകൂവെന്നും സിദ്ദിഖ് പറയുന്നു. ഒടുവിലായി ഞങ്ങൾ ഒരുമിച്ചത് കിംഗ് ലയർ എന്ന സിനിമക്ക് വേണ്ടിയാണ്.
ഞാനാണ് അതിനു തിരക്കഥ ഒരുക്കിയത്. ലാലാണ് അത് സംവിധാനം ചെയ്തത്. പ്രൊഡ്യൂസർ ഔസേപ്പച്ചന്റെ ബുദ്ധിയാണ് കിംഗ് ലയർ എന്ന സിനിമ. ഔസേപ്പച്ചന്റെ നിർബന്ധം കൊണ്ട് മാത്രമാണ് കിംഗ് ലയർ ചെയ്തത്. പഴയ പോപ്പുലാരിറ്റി കാശാക്കാം എന്ന ലക്ഷ്യം ഞങ്ങൾക്ക് രണ്ടു പേർക്കുമില്ല.
ഇപ്പോൾ സിനിമ ചെയ്യുമ്പോൾ ഞങ്ങൾക്ക് പരസ്പരം മിസ് ചെയ്യാറുമില്ല. അത് പ്രായം വരുത്തുന്ന മെച്യൂരിറ്റിയാണെന്നും സിദ്ദിഖ് പറയുന്നു. റാംജി റാവു സ്പീക്കിംഗ് എടുത്ത പ്രായമല്ല ഇപ്പോൾ. രണ്ടു പേര് ചേർന്നാലേ സിനിമ പൂർണമാകൂ എന്ന് പറയാനാകില്ല. സിനിമ നല്ലതോ ചീത്തയോ എന്ന് പറയാനുള്ള അവകാശം പ്രേക്ഷകനുണ്ട്.
തമിഴിലും ഹിന്ദിയിലും ബോഡിഗാർഡ് ഹിറ്റായിരുന്നു. പിന്നീട് തെലുങ്കിലും കന്നടയിലും ഇത് ചെയ്യണമെന്ന ആവശ്യം ഉയർന്നു. എന്നാൽ, സ്‌നേഹപൂർവ്വം ഞാനത് നിരസിച്ചു. മൂന്നു തവണയാണ് ഒരേ സിനിമ ചെയ്തത്. പിന്നെയും ഒരേ സിനിമ തന്നെ പല ഭാഷകളിൽ ചെയ്യുന്നത് നമ്മുടെ വളർച്ചയ്ക്ക് നമ്മൾ തന്നെ തടയിടുന്നത് പോലെയാണ്.
5 കൊല്ലം ഒരേ കഥയിൽ കിടന്ന് കുരുങ്ങും. അന്ന് അത് ചെയ്തിരുന്നെങ്കിൽ എനിക്ക് നല്ല പ്രതിഫലം കിട്ടുമായിരുന്നു. പക്ഷെ പൈസയേക്കാളുപരി എന്റെ സന്തോഷമാണ് പ്രധാനമെന്നുംസിദ്ദിഖ് കൂട്ടിച്ചേർത്തു.