ഒരുപിടി മലയാള സിനിമകളിൽ ശ്രദ്ധേയമയാ വേഷം ചെയ്ത നടിയാണ് രേഖാ മോഹൻ. മലയാള സിനിമയിടെ സൂപ്പർതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, ദിലീപ് എന്നിവരുടെയെല്ലാം ഒപ്പം അഭിനയച്ച രേഖ മോഹൻ ചെയ്തിരുന്നത് കൂടുതലും വളരെ ഒതുങ്ങി നിൽക്കുന്ന കുടുംബ കഥാപാത്രങ്ങൾ ആയിരുന്നു. സിനിമയ്ക്ക് പിന്നാലെ സീരിയലുകളിലും നടി തിളങ്ങിയിരുന്നു.
നീ വരുവോളം, ഉദ്യാനപാലകൻ, യാത്രാ മൊഴി തുടങ്ങിയ മലയാള സിനിമകളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുള്ള രേഖാ മോഹൻ ഒരുപാട് ചിത്രങ്ങൾ ഒന്നും ചെയ്തിരുന്നില്ലെങ്കിലും ഇപ്പോഴും മലയാളികൾ മറക്കാത്ത ഒരു മുഖമാണ്.
വളരെ ശാലീനത തുളുമ്പുന്ന മുഖത്തിനുടമയായിരുന്ന രേഖാ മോഹൻ ഇന്ന് ഏവരെയും വേദനിപ്പിക്കുന്ന ഒരു ഓർമയാണ്. 2016 നവംബർ മാസമായിരുന്നു ഏവരെയും വിഷമത്തിലാക്കി രേഖാ മോഹൻ ഈ ലോകത്തോട് വിട പറഞ്ഞത്.
ഇപ്പോൾ രേഖയുടെ ഓർമകളിൽ ജീവിതം തന്റെ ബാക്കി ജീവിതം വേദനിച്ചു കഴിയുകയാണ് അവരുടെ ഭർത്താവ് മോഹൻ കൃഷ്ണൻ. രേഖാ മോഹനെകുറിച്ചുള്ള അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
മഞ്ചേരിയാണ് എന്റെ സ്വദേശം പഠനം കഴിഞ്ഞ് എയർലൈൻ കമ്പനിയിൽ ജോലി ചെയ്തു. പിന്നീടാണ് ദുബായിലേക്ക് പോയത്. അവിടെ ഓയിൽ ഡീലുമായി ബന്ധപ്പെട്ട ബിസിനസായിരുന്നു. ഞാനും രേഖയും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസമുണ്ടായിരുന്നു, അതുകൊണ്ടു തന്നെ ആ ആലോചന മുടക്കാൻ പലരും ശ്രമിച്ചിരുന്നു.
പെണ്ണ് കാണാൻ വന്ന ആദ്യ കാഴ്ചയിൽ തന്നെ അവളെ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അന്ന് അവൾക്ക് 20 വയസാണ്. നാട്ടിൻ പുറത്തെ വീട്ടുമുറ്റത്ത് വെച്ച് ഞാൻ അവളെ താലികെട്ടി എന്റെ സ്വന്തമാക്കി. പ്രായം കൂടുതൽ ഉണ്ടെങ്കിലും എന്നെ വിവാഹം കഴിക്കാൻ അവളാണ് നിർബന്ധം പിടിച്ചത് എന്നറിഞ്ഞപ്പോൾ വല്ലാത്ത കൗതുകം തോണി.
അവളോട് അത് ചോദിച്ചപ്പോൾ ഒരു നല്ല കുരങ്ങനെ കിട്ടാൻ എന്ന് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞത്. യാത്ര ആയിരുന്നു ഞങ്ങളുടെ പ്രധാന ഹോബി. കുട്ടികൾ ആകുന്നതിനു മുമ്പ് പറന്നു തീർക്കണം എന്നായിരുന്നു അവളുടെ ആഗ്രഹം. അങ്ങനെ ഞങ്ങൾ 70 രാജ്യങ്ങൾ യാത്ര ചെയ്തു. സിനിമയിലേക്ക് പല അവസരങ്ങളും അപ്പോഴും വരുന്നുണ്ടായിരുന്നു.
അവൾ വളരെ ബോൾഡായിരുന്നു പറഞ്ഞ വാക്കിന് ഒരുപാട് വില കൊടുക്കുന്ന ആളായിരുന്നു, അവർ എല്ലാവരിൽനിന്നും തിരിച്ചും അങ്ങനെ പ്രതീക്ഷിക്കും, അതുകൊണ്ടുതന്നെ ചില സെറ്റുകളിൽ നിന്നും അവൾ ഇറങ്ങി പോരുന്നിട്ടുണ്ട്. വിഷമം അഭിനയിക്കാൻ അവൾക്ക് ഗ്ലിസറിന്റെ ആവിശ്യമില്ലായിരുന്നു, പണത്തിനു വേണ്ടി അഭിനയം തുടരേണ്ട ആവിശ്യം ഇല്ലായിരുന്നു. അവൾക്ക് ബ്രസ്റ്റിൽ കാൻസർ വന്നിരുന്നു. അതിന്റെ ചില പ്രശ്‌നങ്ങൾ കൊണ്ട് ഗർഭിണിയാകാൻ ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു.
ഞങ്ങൾ അനാഥാലയങ്ങൾക്ക് വേണ്ടി എന്തെകിലും ചെയ്യണം എന്നൊക്കെ പ്ലാൻ ചെയ്തു വരികയായിരുന്നു, പാചകവും നായ്ക്കളെ വളർത്തലുമായിരുന്നു അവളുടെ പ്രധാന ഹോബി, ഞാൻ മോളെ എന്നാണ് എപ്പോഴും വിളിച്ചിരുന്നത്. ഭാര്യ എന്നതിനേക്കാൾ അവളെ ഒരു കൊച്ചു കുട്ടിയെപോലെ കൊണ്ടു നടക്കാനായിരുന്നു എന്റെ ഇഷ്ടം.
മലേഷ്യയിൽ നിന്നും അവൾ നാട്ടിൽ വന്നത് തൃശ്ശൂരിൽ ഞങ്ങളുടെ പുതിയ വീടിന്റെ പണി നടക്കുണ്ടായിരുന്നു അതിന്റെ കാര്യങ്ങൾ ചെയ്യാനും മറ്റുമായിട്ടാരുന്നു. ഞങ്ങളുടെ സുഹൃത്തിന്റെ ഒരു ഫ്‌ളാറ്റിലാണ് അവൾ താമസിച്ചിരുന്നത്. ഞാൻ വ്യഴാഴ്ച രാവിലെ വിളിക്കുമ്പോൾ എന്നോട് പറഞ്ഞിരുന്നു തേനും പഴങ്ങളും കഴിച്ചുകൊണ്ട് വൃതം എടുക്കുകയാണ് എന്ന്.
അത് പണ്ടും ചെയ്യാറുണ്ടായിരുന്നു, പിന്നെ ഞാൻ മീറ്റിങ്ങിലാണ് എന്ന് പറഞ്ഞ് അവൾക്ക് ഒരു മെസേജ് ഇട്ടിരുന്നു, അത് കഴിഞ്ഞ് വന്ന് ഞാൻ മെസ്സേജ് ഇട്ടപ്പോൾ അത് ഡെലിവെർഡ് ആകുന്നില്ലായിരുന്നു, ഞാൻ കരുതി ഓഫ്ലൈൻ ആകിയതാകുമെന്ന്. വിളിച്ചിട്ട് കോളും കിട്ടുന്നില്ല, അങ്ങനെ ഞാൻ ഞങ്ങളുടെ ഡ്രൈവറെ വിളിച്ച് പോയി നോക്കാൻ പറഞ്ഞു അയാൾ പിറ്റേന്ന് വന്നു നോക്കിയപ്പോൾ പത്രം പുറത്തുകിടപ്പുണ്ട് വിളിച്ചിട്ട് വാതിൽ തുറക്കുന്നില്ല.
അങ്ങനെ അയാൾ മറ്റുള്ളവരെ വിവരം അറിയിച്ചു, അവർ വന്ന് നോക്കിയപ്പോൾ ടേബിളിനു പുറത്ത് അവൾ കമിഴ്ന്ന് കിടക്കുകയാണ്. ഇടക്കൊക്കെ അവൾ പത്രവും ലാപ്‌ടോപ്പും ഒക്കെ നോക്കുമ്പോൾ അങ്ങനെ കിടക്കുന്ന പതിവുണ്ട്, ആ ഉറക്കത്തിൽ അവൾ യാത്രയായി. അവൾ ഇരുന്ന കസേര അനങ്ങിയിട്ടില്ല പത്രം ചുളുങ്ങിയിട്ടില്ല, ഞാൻ അവരോടു ചോദിച്ചു അവളെ ഞാൻ വന്ന ശേഷം എടുത്താൽ മതിയോയെന്ന്.
പക്ഷെ ഉറുമ്പ് കയറിത്തുടങ്ങിയ അവളെ ഇനി ഇരുത്താനാകില്ല എന്നായിരുന്നു അവരുടെ മറുപടി. അവൾ പിഷാരടി സമുദായത്തിൽ പെട്ടതാണ് അതുകൊണ്ടുതന്നെ അവർക്ക് ഇരുത്തിയാണ് കർമ്മങ്ങൾ ചെയ്യുന്നത്. പക്ഷെ അവൾക്ക് അതും പറ്റില്ലായിരുന്നു. ദീപാവലിക്ക് പുതിയ വീട്ടിൽ വലിയ രീതിയിൽ ആഘോഷിക്കണം എന്നൊക്കെ പറഞ്ഞാണ് നാട്ടിലേക്ക് വന്നത്, ഇപ്പോൾ വെളിച്ചം ഇല്ലാതെ ഇരുട്ടിൽ കഴിയുന്നത് ഞാനാണെന്നും അദ്ദേഹം പറയുന്നു.