മലയാളത്തിന്റെ ജനപ്രിയനടൻ ദിലീപ് നായകനായി 2015ൽ പുറത്തിറങ്ങിയ ”ലൗ 24*7′ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് നായികയായി എത്തിയ താരമാണ് നിഖിലാ വിമൽ. അതേസമയം 2009ൽ ഭാഗ്യദേവത എന്ന ചിത്രത്തിൽ ബാലതാരമായി ചെറിയ വേഷം ചെയ്തിരുന്നു നിഖില.
മലയാള സിനമയ്ക്ക് പിന്നാലെ തമിഴിലും തെലുങ്കിലും നിരവധി വ്യതയ്‌സ്തമായ വേഷങ്ങൾ ചെയ്ത താരത്തിന് ആരാധകരും ഏറെയാണ്. സിനിമയിൽ ഇപ്പോൾ കൈ നിറയെ അവസരങ്ങളുള്ള താരത്തിന്റെ സിനിമയിലേക്കുള്ള വരവും, പ്രശസ്തിയും എല്ലാം വളരെ പെട്ടന്നായിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം ചെയ്ത ദി പ്രീസ്റ്റ് ആണ് താരത്തിന്റേതായി അവസാനം പുറത്തിറങ്ങിയ സിനിമ.
ഈ സിനിമയുടെ ഒരു പ്രമോഷൻ പരിപാടിയിൽ നിഖില മമ്മൂട്ടിയെ നോക്കിയിരിക്കുന്ന ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. അതേ സമയം സത്യൻ അന്തിക്കാട് ഫഹദ് ഫാസിൽ ചിത്രം ഞാൻ പ്രകാശനിൽ നല്ല ഒന്നാം തരം തേപ്പുകാരിയായാണ് നിഖില വിമൽ എത്തിയത്. ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ഇതിൽ നിഖിലയുടെത്.
എന്നാൽ അതിലേക്ക് തന്നെ തെരഞ്ഞെടുത്തതിനു കാരണമുണ്ടെന്നാണ് ഇപ്പോൾ നടി പറയുന്നത്.പൊതുവെ വീട്ടിലെ കുട്ടി ഇമേജ് ആയതുകൊണ്ടും ഇങ്ങനെയൊരു കഥാപത്രം വന്നാൽ പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമ എന്നുമുള്ള ആശങ്കയുണ്ടായിരുന്നെന്നു നിഖില വിമൽ പറയുന്നു. എന്നാൽ വീട്ടിലെ കുട്ടി ഇമേജ് ഉള്ളതു കൊണ്ടാണ് അവർ തന്നെ ആ കഥാപാത്രത്തിനു വേണ്ടി തെരഞ്ഞെടുത്തതെന്നും സലോമിയെ പ്രേക്ഷകർ സ്വീകരിച്ചതിൽ സന്തോഷമുണ്ടെന്നും നിഖില പറയുന്നു.
മലയാളത്തിൽ ഒരു യമണ്ടൻ പ്രേമകഥ, ഞാൻ പ്രകാശൻ, അരവിന്ദന്റെ അതിഥികൾ, അഞ്ചാം പാതിര, മേരാ നാം ഷാജി, ദി പ്രീസ്റ്റ് തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങളിൽ താരം വേഷമിട്ടുകഴിഞ്ഞു. തമിഴിൽ വെട്രിവേൽ, കിഡാരി, പഞ്ചുമിട്ടായ്, തമ്പി, ഒൻപതു കിഴി സമ്പത്ത് എന്നീ ചിത്രങ്ങളിലും തെലുങ്കിൽ ഗായത്രി, മേഡ മീഡ അഭായി, എന്നീ ചിത്രങ്ങളിലും നിഖില അഭിനയിച്ചിട്ടുണ്ട്.