അഡ്വാൻസ് വാങ്ങിയിട്ടും ജയറാമിനെ നായകനാക്കിയുള്ള സിനിമ നടന്നില്ല: വെളിപ്പെടുത്തലുമായി ലാൽജോസ്

362

സംവിധായകൻ കമലിന്റെ സഹായിയായി എത്തി പിന്നീട് മലയാലത്തിലെ എണ്ണം പറഞ്ഞ സംവിധായകരിൽ ഒരാളായി മാറിയ താരമാണ് ലാൽ ജോസ്. നിരവധി സൂപ്പർഹിറ്റ് ഒരുക്കിയ ഹിറ്റ് സംവിധായകനെന്ന നിലയിൽ ലാൽ ജോസ് എന്ന സംവിധായകന്റെ സ്ഥാനം മലയാള സിനിമയിൽ പ്രഥമ നിരയിലാണ്.

സംവിധാനം ചെയ്ത ഭൂരിഭാഗം സിനിമകളും ബോക്‌സ് ഓഫീസിൽ ഹിറ്റാക്കിയ മാറ്റി ലാൽ ജോസ്. തന്റെ കൂടെ സഹസംവിധായകനായി തുടങ്ങി പിന്നീട് മലയാള സിനിമയിലെ ജനപ്രിയ നടൻ ആയി മാറിയ ദിലീപിനെയും മെഗാസ്റ്റാർ മമ്മൂട്ടിയേയും നായകനാക്കി വമ്പൻ ചിത്രങ്ങളാണ് ലാൽ ജോസ് ഒരുക്കിയിട്ടുള്ളത്. ലാൽ ജോസിന്റെ അരങ്ങേറ്റ സിനിമയായ ഒരു മറവത്തൂർ കനവിൽ മമ്മൂട്ടി ആയിരുന്നു നായകൻ.

Advertisements

പുതിമുഖങ്ങളെ വെച്ചും ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള ലാൽജോസ് പക്ഷേ ജയറാം നായകനായ ചിത്രങ്ങൾ ഒന്നും ചെയ്തിട്ടില്ല. എന്നാൽ താൻ നിർമ്മതാവിൽ നിന്നും അഡ്വാൻസ് വാങ്ങിയിട്ടും നടക്കാതെ പോയ ഒരു ജയറാം സിനിമയെക്കുറിച്ച് തുറന്നു പറയുതയാണ് ലാൽ ജോസ് ഇപ്പോൾ. ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആയിരുന്നു ലാൽജോസിന്റെ വെളിപ്പെടുത്തൽ.

Also Read
ജീവിതത്തിൽ രണ്ട് പേരെയെ ആകെ പ്രണയിച്ചിട്ടുള്ളു രണ്ടാമത്തെ ആളെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു: ലക്ഷ്മി പ്രിയ

ലാൽജോസിന്റെ വാക്കുകൾ ഇങ്ങനെ:

കമൽ സാറിന്റെ ആയുഷ്‌കാലം എന്ന സിനിമയുടെ സെറ്റിൽവെച്ച് ജയറാമേട്ടനാണ് എന്നോട് ആദ്യം നീ ഒരു സിനിമ സംവിധാനം ചെയ്യണമെന്നു പറയുന്നത്. നിനക്ക് ഒരു സിനിമ സംവിധാനം ചെയ്യാനുള്ള കഴിവുണ്ട്. നിന്നെ സംവിധായകനാക്കി സിനിമ ചെയ്യാൻ ഒരു നിർമ്മാതാവ് ആഗ്രഹിക്കുന്നുണ്ടെന്നും, എന്നെ നായകനാക്കിയുള്ള ഒരു സിനിമയാണ് അതെന്നും ജയറാമേട്ടൻ എന്നോട് പറഞ്ഞു.

അങ്ങനെ ജയറാമേട്ടൻ പറഞ്ഞ പ്രകാരം ഞാൻ ശിവ പ്രസാദ് എന്ന നിർമ്മാതാവിനെ പോയി കണ്ടു. അദ്ദേഹത്തിന്റെ അച്ഛൻ ഒരുപാട് സിനിമകൾ നിർമ്മിച്ച വ്യക്തിയായിരുന്നു. അദ്ദേഹത്തിന്റെ ഫോട്ടോയുടെ മുന്നിൽ വച്ചാണ് എനിക്ക് ശിവപ്രസാദ് സാർ 2500 ആദ്യമായി ഒരു സിനിമയ്ക്ക് അഡ്വാൻസ് തരുന്നത്.

strong>Also Read
ഇരുപത്തിയഞ്ച് വർഷത്തിന് ഒടുവിൽ അത് നടന്നു, അങ്ങേയറ്റം അഭിമാനവയും സന്തോഷവും: വെളിപ്പെടുത്തലുമായി നടി ഹരിത നായർ

പക്ഷേ എന്ത് കൊണ്ടോ ആ സിനിമ നടക്കാതെ പോയി. നടന്നിരുന്നേൽ ചിലപ്പോൾ അത് ആകുമായിരുന്നു എന്റെ ആദ്യ സിനിമ. അങ്ങനെ വന്നാൽ ഒരു മറവത്തൂർ കനവ് എന്ന സിനിമ ചിലപ്പോൾ സംഭവിക്കില്ലായിരുന്നു എന്നും ലാൽ ജോസ് വ്യക്തമാക്കുന്നു.

Advertisement