ആദ്യത്തെ കാമുകി എന്നെ തേച്ചു, ആ വാശിക്ക് ഞാൻ 2 പെണ്ണുകെട്ടി: വെളിപ്പെടുത്തലുമായി ബഷീർ ബഷി

54

ഏഷ്യാനെറ്റിലെ സൂപ്പർ റിയാലിറ്റിഷോയായിരുന്നു ബിഗ്‌ബോസ് മലയാളത്തിൽ കൂടി മലയാളികൾ സുപരിചിതനായി മാറിയ താരമാണ് പ്രശസ്ത മോഡൽ കൂടിയായ ബഷീർ ബഷി. ബിഗ്ബോസ് ഷോയിൽ പകുതിയിൽ അധികം ദിവസവും ബഷീർ ഷോയിൽ ഉണ്ടായിരുന്നു. ആദ്യ സീസണിലെ മികച്ച മത്സരാർത്ഥികളിൽ ഒരാൾ കൂടിയായിരുന്നു ബഷീർ ബഷി.

പ്രേക്ഷകരുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരങ്ങൾക്ക് ഒപ്പമായിരുന്നു ബഷീർ ബിഗ്‌ബോസ് മലയാളം സീസൺ ഒന്നിൽ എത്തിയത്. എൺപതിലധികം ദിവസം ഷോയിൽ നിന്ന ശേഷമായിരുന്നു ബഷീർ പുറത്തായത്. ബിഗ് ബോസിന് പിന്നാലെ കുടുംബത്തിനൊപ്പമുളള വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ വീണ്ടും ആക്ടീവായിരുന്നു താരം.

Advertisements

രണ്ട് ഭാര്യമാരാണ് ബഷീർ ബഷിക്ക് ഉള്ളത് സുഹാനയും മഷൂറയും. രണ്ടു പേരെയും ബഷീർ ബഷി പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഷോയ്ക്കിടയിൽ വെച്ച് തനിക്ക് രണ്ടു ഭാര്യമാരുണ്ടെന്ന ബഷീർ ബഷിയുടെ തുറന്നുപറച്ചിൽ ഏറെ അത്ഭുതത്തോടെയാണ് മലയാളികൾ കേട്ടത്. തുടർന്ന് രണ്ടു വിവാഹം കഴിച്ചതിന്റെ പേരിൽ സൈബർ ലോകത്ത് ഏറെ അധിക്ഷേപങ്ങളും ബഷീർ ബഷിയ്ക്ക് കേൾക്കേണ്ടിവന്നു.

എന്നാൽ ആളുകളുടെ കുത്തുവാക്കുകളുടെയും കളിയാക്കലുകളുടെയും മുന്നിൽ തളരാതെ, സ്വന്തം കുടുംബവുമായി ഒന്നിച്ച് സന്തോഷത്തോടെ മുന്നോട്ടുപോവുകയാണ് ബഷീർ ബഷി. കല്ലുമ്മക്കായ വെബ്‌സീരിസിലൂടെ കുടുംബം മുഴുവൻ പ്രേക്ഷകർക്ക് പ്രീയപ്പെട്ടവരായി ബഷീറിനെ പോലെ തന്നെ മലയാളികൾക്ക് പ്രിയപ്പെട്ടവരാണ് അദ്ദേഹത്തിന്റെ രണ്ട് ഭാര്യമാരായ സുഹാനയും മഷൂറയും. ബഷീർ ബിഗ്ബോസ് ഷോയിൽ എത്തിയതിന് ശേഷമാണ് സുഹാനയെയും മഷൂറയെയും കുറിച്ചുള്ള വിവരങ്ങൾ പ്രേക്ഷകർ കൂടുതലായും ശ്രദ്ദിക്കാൻ തുടങ്ങിയത്.

ഇപ്പോഴിതാ തങ്ങളുടെ യൂടൂബ് ചാനലിലൂടെ ചില തുറന്നു പറച്ചിലുകൾ നടത്തുകയാണ് ബഷീർ ബഷിയും കുടുംബവും. മഷൂറയും സുഹാനയുമാണ് ബഷിയോട് ചോദ്യങ്ങൾ ചോദിക്കുന്നത്. ആദ്യ പ്രണയത്തെക്കുറിച്ച് മഷൂറയുടെ ചോദ്യത്തിന് ബഷീർ ബഷി പറഞ്ഞ ഉത്തരം ഇങ്ങനെ:

തേക്കാനറിയുമായിരുന്നു എങ്കിൽ എനിക്ക് 2 ഭാര്യ ഉണ്ടാവില്ലായിരുന്നു. ഭിത്തിയിൽ തേച്ചൊട്ടിച്ച് വച്ചേനെ ആരെയെങ്കിലും തേക്കാൻ പെർമിഷനായി കാത്തിരിക്കുകയാണ് . സത്യത്തിൽ എന്റെ ഫസ്റ്റ് ലവ് എന്ന് പറയുന്നത് അത് സോനുവാണ്. പക്ഷേ അതിന് മുൻപ് സ്‌കൂൾ പഠിക്കുന്ന സമയത്ത് ചില ഇഷ്ടങ്ങളൊക്കെ ഉണ്ടാവുമല്ലോ. അങ്ങനെ 8ാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ഇഷ്ടമുണ്ടായിരുന്നു. പ്രണയം എന്താണെന്നൊന്നും അറിയില്ലായിരുന്നു അന്ന്.

കണ്ണും കണ്ണും നോക്കി ഇരിക്കും നേരിട്ട് വന്ന് സംസാരിക്കില്ല. കൂട്ടുക്കാരെ കൊണ്ട് സംസാരിപ്പിക്കുകയാണ് ചെയ്തത്. എന്നെ പോലെ വെളുത്ത് പൂച്ചക്കണ്ണും ചെമ്പൻ മുടിയുമൊക്കെയുള്ള ഒരു പെൺകുട്ടിയായിരുന്നു. ഭയങ്കര സീരിസ് ആയി അവളെ കെട്ടണം എന്നൊക്കെ വിചാരിച്ചാണ് ഞാൻ ഇരുന്നത്. പത്താം ക്ലാസ് എട്ട് നിലയിൽ പൊട്ടിയ സമയത്ത് കപ്പലണ്ടി കച്ചവടത്തിലേക്ക് ഇറങ്ങാമെന്നാണ് കരുതിയത്.

പക്ഷേ അവൾ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഞാൻ കാണാനൊക്കെ പോയി നിൽക്കുമായിരുന്നു. ഒരു ദിവസം ഇവൾ എന്നെ കണ്ടിട്ടും മൈൻഡ് ആക്കാതെ പോയി. പിന്നാലെ അവളുടെ കൂട്ടുകാരി വന്ന് നീ ഇനി അവളുടെ പുറകെ നടക്കരുതെന്ന് പറഞ്ഞു. നല്ലൊരു കല്യാണാലോചന വന്നപ്പോൾ അവൾ പോയി.

സംസാരിക്കാനൊന്നും ഞാൻ നിൽക്കില്ല. ഏതൊരു പെണ്ണിന് ആണെങ്കിലും വന്ന് സംസാരിക്കണമെന്ന് ആഗ്രഹം ഉണ്ടാവില്ലേ. ആ വാശിക്ക് ഞാൻ 2 പെണ്ണുകെട്ടി. എങ്കിലും ഫസ്റ്റ് ലവ് എന്നെനിക്ക് തോന്നിയത് സോനുവാണ്. മറ്റേത് വെറും ക്രഷാണെന്നും ബഷീർ പറയുന്നു.

Advertisement